Hivision Channel

latest news

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ച കൂടി അവധി നല്‍കാന്‍ നീക്കം; യോഗം 17ന്

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തി ദിവസങ്ങള്‍ അഞ്ച് ആക്കണമെന്ന ആവശ്യമുന്നയിച്ച് സര്‍വീസ് സംഘടനകളുടെ യോഗം ഈ മാസം 17ന് നടത്തും. പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് യോഗം വിളിച്ചത്. അടുത്ത ശനിയാഴ്ച്ച രാവിലെ 11 മണിക്ക് ഓണ്‍ലൈനായാണ് യോഗം. ഞായറാഴ്ച്ചക്ക് പുറമേ ശനിയാഴ്ച കൂടി അവധി നല്‍കാനാണ് നീക്കം. ശനിയാഴ്ച അവധി നല്‍കുന്നതിനെ വിവിധ സംഘടനകള്‍ സ്വാഗതം ചെയ്തു. എന്നാല്‍ നിലവിലുള്ള പൊതു അവധികളും കാഷ്വല്‍ ലീവുകളും ചുരുക്കുന്നതിനെ ചില സംഘടനകള്‍ എതിര്‍ത്തിട്ടുണ്ട്. സംഘടനകളുടെ അഭിപ്രായങ്ങള്‍ ഈ മാസം 12നകം അറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

ഭരണം കാര്യക്ഷമാക്കുന്നതിനും ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായാണ് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിവസം, രണ്ട് അവധി ദിനം എന്ന നിര്‍ദേശം സര്‍ക്കാര്‍ നടപ്പാക്കാനാലോചിക്കുന്നത്. കഴിഞ്ഞ ശമ്പള പരിഷ്‌ക്കരണ കമ്മീഷനും വി എസ് അച്യുതാനന്ദന്‍ ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനായിരിക്കെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഇക്കാര്യം നിര്‍ദേശിച്ചിരുന്നു. ചീഫ് സെക്രട്ടറി വിളിച്ചിരിക്കുന്ന ഓണ്‍ലൈന്‍ യോഗത്തില്‍ സര്‍വീസ് സംഘടകള്‍ ഉള്‍പ്പെടെ പങ്കെടുക്കും. അഞ്ച് പ്രവര്‍ത്തി ദിവസങ്ങള്‍ എന്നതിനോട് ഇടതുസംഘടനകള്‍ക്കും വലതു സംഘടനകള്‍ക്കും യോജിപ്പാണ്. ജീവനക്കാരുടെ ലീവ് ഉള്‍പ്പടെ അവകാശങ്ങള്‍ ഹനിക്കരുതെന്ന് ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി കെ പി ഗോപകുമാര്‍ പ്രതികരിച്ചു.

അതേസമയം, പ്രവര്‍ത്തി ദിവസങ്ങള്‍ അഞ്ചാക്കി കുറച്ചാല്‍ ജനങ്ങള്‍ക്ക് സേവനം കിട്ടേണ്ട ദിവസങ്ങള്‍ കുറയുമെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ആഴ്ചയില്‍ അവധി ദിനം രണ്ടാക്കുന്നതോടെ ലീവുകള്‍ വെട്ടിക്കുറയ്ക്കപ്പെടുന്ന നിര്‍ദേശത്തോട് സര്‍വീസ് സംഘടനകള്‍ യോജിച്ചേക്കില്ല.

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ച കൂടി അവധി നല്‍കാന്‍ നീക്കം; യോഗം 17ന് Read More »

ഡല്‍ഹിയില്‍ സിപിഐഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു

ഡല്‍ഹിയില്‍ പൊലീസ് നടപടി. കേരളത്തിലെ സിപിഐഎം നേതാക്കളെ പൊലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. എം.എ ബേബി, ഇ.പി ജയരാജന്‍, എം.വി ഗോവിന്ദന്‍, കെ.കെ ശൈലജ, പി.കെ ശ്രീമതി, കെ.എന്‍ ബാലഗോപാല്‍, ജോണ്‍ ബ്രിട്ടാസ് എംപി തുടങ്ങിയ നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേരള ഹൗസില്‍ നിന്ന് മാര്‍ച്ചിന് തയ്യാറെടുക്കുന്നതിനിടെയായിരുന്നു പൊലീസ് നടപടി.

ഗ്യാനേഷ് കുമാറിന്റെ രാജിയ്ക്ക് വേണ്ടിയുള്ള പ്രതിഷേധമാണിതെന്ന് പിണറായി വിജയന്‍ പറഞ്ഞു. ജനാധിപത്യത്തിനോടുള്ള വെല്ലുവിളിയാണിത്. ഗ്യാനേഷ് കുമാര്‍ ജനാധിപത്യ അവകാശങ്ങള്‍ നിഷേധിച്ചു. ജനങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കാനുള്ള ശ്രമം നടന്നു. 13 കോടിയോളം ആളുകളുടെ വോട്ടവകാശം നിഷേധിച്ചത് കേന്ദ്രത്തിന്റെ താത്പ്പര്യത്തിന് വേണ്ടിയാണ്. കേന്ദ്രം ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാന്‍ വഴി വിട്ട നീക്കങ്ങള്‍ നടത്തുകയാണെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

കേരളത്തിലെ സാഹചര്യവുമായി എസ്‌ഐആറിന് ബന്ധമുണ്ടോയെന്ന ചോദ്യത്തിന് എസ്‌ഐആര്‍ നടപ്പാക്കിയ എല്ലായിടത്തും അതിന്റെ പ്രത്യാഘാതം ഉണ്ടായിട്ടുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു. രാജ്യതലസ്ഥാനത്ത് എന്തിന് ഇങ്ങനെയൊരു അവസ്ഥ കേന്ദ്രം ഉണ്ടാക്കുന്നുവെന്ന് അദ്ദേഹം ചോദിച്ചു. സുപ്രീം കോടതി ഉള്‍പ്പെടെ പ്രതിഷേധിക്കാനുള്ള അവകാശം ഹനിക്കരുതെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ജനാധിപത്യത്തിനോട് ബഹുമാനമില്ലാത്തവരാണ് കേന്ദ്രത്തിലുള്ളതെന്നും അദ്ദേഹം വിമര്‍ശിച്ചു.

Read More »

സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യത. അടുത്ത മൂന്ന് മണിക്കൂര്‍ മഴയ്ക്ക് സാധ്യത. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, വയനാട് ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. നാളെയോടെ സംസ്ഥാനത്ത് മഴയുടെ ശക്തി കുറയും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

ഒക്ടോബര്‍ 11,12,13 തീയതികളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യത Read More »

കെഎസ്ഇബി മീറ്റര്‍ റീഡര്‍മാരുടെ സമരം പിന്‍വലിച്ചു

കെഎസ്ഇബി മീറ്റര്‍ റീഡര്‍മാരുടെ സമരം പിന്‍വലിക്കാന്‍ ധാരണയായി. വൈദ്യുതി മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.സമരത്തെ തുടര്‍ന്ന് പുറത്താക്കിയ മീറ്റര്‍ റീഡര്‍മാരെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കും. മീറ്റര്‍ റീഡര്‍മാര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാന്‍ അടുത്ത വ്യാഴാഴ്ച വീണ്ടും യോഗം ചേരും.സമരം താല്‍ക്കാലികമായി പിന്‍വലിച്ചെന്ന് സമരക്കാര്‍ വ്യക്തമാക്കി.

വ്യാഴാഴ്ചയിലെ ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം തുടരും. സമരം കാരണം മീറ്റര്‍ റീഡിങ് തടസപ്പെട്ടതോടെയാണ് സമവായനീക്കം.സമരം കനത്തതോടെ റീഡിങ് മിഷന്‍ ഉള്‍പ്പെടെ കെഎസ്ഇബി തിരികെ വാങ്ങിയിരുന്നു. മെഷീന്‍ തിരികെ നല്‍കാത്തവര്‍ക്കെതിരെ പോലീസ് നടപടിയെടുക്കാനും കെഎസ്ഇബി തീരുമാനിച്ചിരുന്നു.

കെഎസ്ഇബി മീറ്റര്‍ റീഡര്‍മാരുടെ സമരം പിന്‍വലിച്ചു Read More »

സമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനേതം നവിപിള്ളൈയ്ക്ക്

ഇത്തവണത്തെ സമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനേതം നവിപിള്ളൈയ്ക്ക്. രാജ്യാന്തരതലത്തില്‍ യുദ്ധവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് പരിഗണിച്ചാണ് ദക്ഷിണാഫ്രിക്കന്‍ പൗരയായ നവനേതം നവിപിള്ളൈയ്ക്ക് അംഗീകാരം. മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ ധീരമായി പോരാടിയ വനിതയാണ് നവനേതം നവി പിള്ളൈയെന്ന് നോര്‍വീജിയന്‍ പാര്‍ലമെന്റ് കമ്മിറ്റി വിലയിരുത്തി.

ഇന്ത്യന്‍ തമിഴ് വംശജനായബസ് ഡ്രൈവറുടെ മകളായി 1941 സെപ്റ്റംബര്‍ 23-ന് ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനിലാണ് ജനിച്ചത്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തിയ അവര്‍, 1988-ല്‍ ‘ഡോക്ടര്‍ ഓഫ് ജുറിഡിക്കല്‍ സയന്‍സ്’ ബിരുദം നേടി. 1995-ല്‍ അവര്‍ ദക്ഷിണാഫ്രിക്കയിലെ ഹൈക്കോടതിയിലേക്ക് നിയമിക്കപ്പെടുകയും, രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലെ പ്രമുഖ വ്യക്തിത്വങ്ങളിലൊരാളായി മാറുകയും ചെയ്തു. 1999-ല്‍, റുവാണ്ടയ്ക്കായുള്ള അന്താരാഷ്ട്ര ക്രിമിനല്‍ ട്രൈബ്യൂണലിന്റെ (ICTR) ജഡ്ജിയായും പ്രസിഡന്റായും അവര്‍ നിയമിതയായി. തുടര്‍ന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ജയ്ജിയായും നിയമിതയായി. ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറായിരുന്നു നവനേതം നവിപിള്ളൈ.

സമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനേതം നവിപിള്ളൈയ്ക്ക് Read More »

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണം നടത്താന്‍ സിബിഐക്ക് നിര്‍ദേശം

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണം നടത്താന്‍ സിബിഐക്ക് നിര്‍ദേശം. രണ്ട് തവണ സിബിഐ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്ത് കുടുംബം നല്‍കിയ ഹര്‍ജിയിലാണ് വീണ്ടും അന്വേഷണത്തിന് ഉത്തരവ് ഇട്ടത്. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ അന്വേഷിക്കാനാണ് നിര്‍ദേശം. ജസ്റ്റിസ് ഗിരിഷിന്റെ ബെഞ്ചണ് ഉത്തരവ് ഇട്ടത്. മരണത്തില്‍ ബാലഭാസ്‌കറിന്റെ മാതാപിതാക്കളുടെ സംശയവും പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

2018ലാണ് വാഹനാപകടത്തില്‍ ബാലഭാസ്‌കറും മകളും മരിച്ചത്. അപകടം നടന്ന ഉടന്‍ തന്നെ ദുരൂഹതകള്‍ ആരോപിക്കപ്പെട്ടിരുന്നു. പിന്നീട് നടന്ന സിബിഐ അന്വേഷണത്തില്‍ അപകടം സ്വാഭാവികമാണെന്നും ഗൂഢാലോചനയില്ലെന്നും കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സിബിഐയുടെ കണ്ടെത്തലുകളില്‍ തൃപ്തരല്ലാത്ത കുടുംബം അപകടം നടന്ന സ്ഥലത്തെ ചില നിര്‍ണായക സാഹചര്യങ്ങളും സാമ്പത്തിക ഇടപാടുകളും കൂടുതല്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണം നടത്താന്‍ സിബിഐക്ക് നിര്‍ദേശം Read More »

കണ്ണൂർ ആസ്റ്റർ മിംസിൽ കരൾ രോഗ പരിശോധനാ ക്യാമ്പ്

കണ്ണൂർ: കണ്ണൂർ ആസ്റ്റർ മിംസിൽ ഒക്ടോബർ 18 -ഞായറാഴ്ച സമഗ്ര കരൾ രോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ സാബു കെ ജി യുടെ നേതൃത്വത്തിൽ ആശുപത്രിയിലെ ഗ്യാസ്ട്രോ വിഭാഗത്തിലാണ് ക്യാമ്പ് നടക്കുക.

7,150 രൂപയുടെ ഫാറ്റി ലിവർ സ്ക്രീനിംഗ് പാക്കേജ് ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് 2,999 രൂപയ്ക്ക് ലഭ്യമാകും. സിബിസി, സീറം ക്രിയാറ്റിനിൻ, ടി.എസ്.എച്ച്, എഫ്.എൽ.പി, എഫ്.ബി.എസ്, എച്ച്.ബി.എ1സി, എൽ.എഫ്.ടി എന്നീ പരിശോധനകൾക്ക് പുറമെ ഫൈബ്രോസ്കാനും ഗ്യാസ്ട്രോ കൺസൾട്ടേഷനും അടങ്ങുന്നതാണ് പാക്കേജ്.

തുടക്കത്തിൽ ലക്ഷണങ്ങളൊന്നുമില്ലാതെ നിശബ്ദമായി ശരീരത്തെ ബാധിക്കുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. ഇത് പിന്നീട് ലിവർ സിറോസിസ്, ഹൃദ്രോഗം, സ്ട്രോക്ക്, വൃക്കരോഗങ്ങൾ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാൻ സാധ്യതയേറെയാണ്. പ്രമേഹ രോഗികളിൽ ഫാറ്റി ലിവർ സാധ്യത കൂടുതലാണ്. നേരത്തെ ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ ക്യാമ്പിൽ പങ്കെടുക്കാനാകൂ. വിവരങ്ങൾക്ക്- 90615 67567.

കണ്ണൂർ ആസ്റ്റർ മിംസിൽ കരൾ രോഗ പരിശോധനാ ക്യാമ്പ് Read More »

പ്രതിസന്ധി കണക്കിലെടുത്ത് കൂടുതല്‍ വൈദ്യുതി വാങ്ങാന്‍ ടെന്‍ഡറുകള്‍ ക്ഷണിച്ച് കെഎസ്ഇബി

പ്രതിസന്ധി കണക്കിലെടുത്ത് കൂടുതല്‍ വൈദ്യുതി വാങ്ങാന്‍ ടെന്‍ഡറുകള്‍ ക്ഷണിച്ച് കെഎസ്ഇബി. 300 മുതല്‍ 1300 മെഗാവാട്ട് വൈദ്യുതിവരെ ലഭ്യമാക്കാനാണ് കെഎസ്ഇബിയുടെ ശ്രമം. 2027 ജനുവരി 1 മുതല്‍ 2027 മേയ് 15 വരെയുള്ള കാലയളവിലേക്ക് ഹ്രസ്വകാല അടിസ്ഥാനത്തിലാണ് വൈദ്യുതി ലഭ്യമാക്കുന്നത്. ഈ വര്‍ഷത്തെ വൈദ്യുതി പ്രതിസന്ധി വരുംകാലങ്ങളിലും വരാതിരിക്കാനാണ് കെഎസ്ഇബിയുടെയും സര്‍ക്കാരിന്റെയും കരുതല്‍ നീക്കം.

ടെന്‍ഡറിലെ ഏറ്റവും കുറഞ്ഞ തുകയ്ക്ക് വൈദ്യുതി ലഭ്യമാക്കും. പത്തു രൂപയില്‍ താഴെയാണ് റെഗുലേറ്ററി കമ്മീഷന്‍ വൈദ്യുതി വാങ്ങാന്‍ അനുമതി നല്‍കിയിട്ടുള്ളത്. മാനദണ്ഡങ്ങള്‍ പാലിച്ച് റെഗുലേറ്ററി കമ്മീഷന്റെ അനുമതി തേടിയ ശേഷം വൈദ്യുതി ലഭ്യമാക്കി തുടങ്ങും. വേനല്‍ക്കാലം മുന്നില്‍കണ്ടാണ് വൈദ്യുതി വാങ്ങാനുള്ള നീക്കത്തിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്.

സംസ്ഥാനത്ത് നിലവില്‍ വൈദ്യുതി നിയന്ത്രണങ്ങള്‍ക്ക് താത്കാലിക ആശ്വാസമുണ്ട്. കഴിഞ്ഞ മാസം വരെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ വന്‍ വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വരുംകാലങ്ങളിലെ പ്രതിസന്ധി ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നത്. കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചും വൈദ്യുതി ശേഖരിച്ചുവെക്കാനുള്ള നടപടിക്രമങ്ങളിലേക്കാണ് സര്‍ക്കാര്‍ കടക്കുന്നത്.

പ്രതിസന്ധി കണക്കിലെടുത്ത് കൂടുതല്‍ വൈദ്യുതി വാങ്ങാന്‍ ടെന്‍ഡറുകള്‍ ക്ഷണിച്ച് കെഎസ്ഇബി Read More »

ശിവസൂര്യയുടെ തിരോധനത്തില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി

ചൊക്ലിയിലെ പ്ലസ് ടു വിദ്യാര്‍ഥി ശിവസൂര്യയുടെ തിരോധനത്തില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി. അച്ഛന്‍ ജിഗീഷിന്റെ മൊഴിയെടുത്തു. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുടേയും മൊഴി രേഖപ്പെടുത്തി. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് പ്രാഥമിക പരിശോധന നടത്തിയത്.

കഴിഞ്ഞ മാസം എട്ടിനാണ് ശിവസൂര്യ വീട് വിട്ട് പോയത്. കാശിയിലേക്ക് പോകുന്നുവെന്ന് കുറിപ്പ് എഴുതി വച്ചിരുന്നു. കേരളത്തില്‍ പലയിടങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും ശിവസൂര്യയെക്കുറിച്ച് സൂചന കിട്ടിയിരുന്നില്ല. ശിവസൂര്യയെ തേടി വാരണാസിയിലേക്ക് പോയ പൊലീസ് സംഘം തിരികെ മടങ്ങിയിരുന്നു. ഒരാഴ്ച പരിശോധന നടത്തിയിട്ടും ശിവസൂര്യയെക്കുറിച്ച് വിവരങ്ങളൊന്നും കിട്ടിയിരുന്നില്ല. മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരും സഹായത്തിനുണ്ടായിരുന്നു.

ചൊക്ലി എസ് എച്ച് ഒ യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘമായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. സംസ്ഥാനത്തിന് പുറത്തും അകത്തും വ്യാപകമായി പരിശോധന നടത്തിയിട്ടും ശിവസൂര്യ എവിടെയെന്ന് പോലീസിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ലോക്കല്‍ പോലീസ് അന്വേഷണത്തില്‍ കുടുംബത്തിന് അതൃപ്തി ഉണ്ടായിരുന്നു. പിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണം ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.

ശിവസൂര്യയുടെ തിരോധനത്തില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി Read More »

സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധം വ്യാപിപ്പിക്കാന്‍ ഒരുങ്ങി ബിജെപി

സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധം വ്യാപിപ്പിക്കാന്‍ ഒരുങ്ങി ബിജെപി. നിയമസഭാ സമ്മേളന കാലയളവില്‍ റിലെ പ്രതിഷേധവുമായി ബിജെപി തെരുവിലിറങ്ങും. നിയമസഭാ സമ്മേളനം തുടങ്ങുന്ന പന്ത്രണ്ടാം തീയതി മുഖ്യമന്ത്രി വി ഡി സതീശന്‍ രാജിവെക്കുക എന്നാവശ്യപ്പെട്ടു കൊണ്ട് ബിജെപി നിയമസഭയിലേക്ക് പ്രതിഷേധം സംഘടിപ്പിക്കും. സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയില്‍ ആക്കാവുന്ന തരത്തിലുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന തീരുമാനത്തിന് പിന്നാലെയാണ് ബിജെപി സമരമുഖത്തേക്ക് ഇറങ്ങുന്നത്.

പതിമൂന്നാം തീയതി സര്‍ക്കാരിനെതിരെ ബിജെപി ജനപ്രതിനിധികള്‍ പ്രതിഷേധിക്കും. പതിനാലാം തീയതി സംസ്ഥാനത്തെ മരുന്ന് ക്ഷാമവും ആരോഗ്യ മേഖലയിലെ അവസ്ഥയ്ക്ക് എതിരെ മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. പതിനാറിന് ‘തൊഴില്‍ എവിടെ സര്‍ക്കാരെ’ എന്ന മുദ്രാവാക്യം ഉയര്‍ത്തികൊണ്ട് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നിയമസഭയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിന്റേതാണ് തുടര്‍ച്ചയായി സമരം ചെയ്യാനുള്ള തീരുമാനം.

സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധം വ്യാപിപ്പിക്കാന്‍ ഒരുങ്ങി ബിജെപി Read More »