Hivision Channel

കണ്ണൂർ ആസ്റ്റർ മിംസിൽ കരൾ രോഗ പരിശോധനാ ക്യാമ്പ്

കണ്ണൂർ: കണ്ണൂർ ആസ്റ്റർ മിംസിൽ ഒക്ടോബർ 18 -ഞായറാഴ്ച സമഗ്ര കരൾ രോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ സാബു കെ ജി യുടെ നേതൃത്വത്തിൽ ആശുപത്രിയിലെ ഗ്യാസ്ട്രോ വിഭാഗത്തിലാണ് ക്യാമ്പ് നടക്കുക.

7,150 രൂപയുടെ ഫാറ്റി ലിവർ സ്ക്രീനിംഗ് പാക്കേജ് ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് 2,999 രൂപയ്ക്ക് ലഭ്യമാകും. സിബിസി, സീറം ക്രിയാറ്റിനിൻ, ടി.എസ്.എച്ച്, എഫ്.എൽ.പി, എഫ്.ബി.എസ്, എച്ച്.ബി.എ1സി, എൽ.എഫ്.ടി എന്നീ പരിശോധനകൾക്ക് പുറമെ ഫൈബ്രോസ്കാനും ഗ്യാസ്ട്രോ കൺസൾട്ടേഷനും അടങ്ങുന്നതാണ് പാക്കേജ്.

തുടക്കത്തിൽ ലക്ഷണങ്ങളൊന്നുമില്ലാതെ നിശബ്ദമായി ശരീരത്തെ ബാധിക്കുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. ഇത് പിന്നീട് ലിവർ സിറോസിസ്, ഹൃദ്രോഗം, സ്ട്രോക്ക്, വൃക്കരോഗങ്ങൾ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാൻ സാധ്യതയേറെയാണ്. പ്രമേഹ രോഗികളിൽ ഫാറ്റി ലിവർ സാധ്യത കൂടുതലാണ്. നേരത്തെ ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ ക്യാമ്പിൽ പങ്കെടുക്കാനാകൂ. വിവരങ്ങൾക്ക്- 90615 67567.

Leave a Comment

Your email address will not be published. Required fields are marked *