Hivision Channel

കെഎസ്ഇബി മീറ്റര്‍ റീഡര്‍മാരുടെ സമരം പിന്‍വലിച്ചു

കെഎസ്ഇബി മീറ്റര്‍ റീഡര്‍മാരുടെ സമരം പിന്‍വലിക്കാന്‍ ധാരണയായി. വൈദ്യുതി മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.സമരത്തെ തുടര്‍ന്ന് പുറത്താക്കിയ മീറ്റര്‍ റീഡര്‍മാരെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കും. മീറ്റര്‍ റീഡര്‍മാര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാന്‍ അടുത്ത വ്യാഴാഴ്ച വീണ്ടും യോഗം ചേരും.സമരം താല്‍ക്കാലികമായി പിന്‍വലിച്ചെന്ന് സമരക്കാര്‍ വ്യക്തമാക്കി.

വ്യാഴാഴ്ചയിലെ ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം തുടരും. സമരം കാരണം മീറ്റര്‍ റീഡിങ് തടസപ്പെട്ടതോടെയാണ് സമവായനീക്കം.സമരം കനത്തതോടെ റീഡിങ് മിഷന്‍ ഉള്‍പ്പെടെ കെഎസ്ഇബി തിരികെ വാങ്ങിയിരുന്നു. മെഷീന്‍ തിരികെ നല്‍കാത്തവര്‍ക്കെതിരെ പോലീസ് നടപടിയെടുക്കാനും കെഎസ്ഇബി തീരുമാനിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *