Hivision Channel

സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധം വ്യാപിപ്പിക്കാന്‍ ഒരുങ്ങി ബിജെപി

സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധം വ്യാപിപ്പിക്കാന്‍ ഒരുങ്ങി ബിജെപി. നിയമസഭാ സമ്മേളന കാലയളവില്‍ റിലെ പ്രതിഷേധവുമായി ബിജെപി തെരുവിലിറങ്ങും. നിയമസഭാ സമ്മേളനം തുടങ്ങുന്ന പന്ത്രണ്ടാം തീയതി മുഖ്യമന്ത്രി വി ഡി സതീശന്‍ രാജിവെക്കുക എന്നാവശ്യപ്പെട്ടു കൊണ്ട് ബിജെപി നിയമസഭയിലേക്ക് പ്രതിഷേധം സംഘടിപ്പിക്കും. സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയില്‍ ആക്കാവുന്ന തരത്തിലുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന തീരുമാനത്തിന് പിന്നാലെയാണ് ബിജെപി സമരമുഖത്തേക്ക് ഇറങ്ങുന്നത്.

പതിമൂന്നാം തീയതി സര്‍ക്കാരിനെതിരെ ബിജെപി ജനപ്രതിനിധികള്‍ പ്രതിഷേധിക്കും. പതിനാലാം തീയതി സംസ്ഥാനത്തെ മരുന്ന് ക്ഷാമവും ആരോഗ്യ മേഖലയിലെ അവസ്ഥയ്ക്ക് എതിരെ മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. പതിനാറിന് ‘തൊഴില്‍ എവിടെ സര്‍ക്കാരെ’ എന്ന മുദ്രാവാക്യം ഉയര്‍ത്തികൊണ്ട് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നിയമസഭയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിന്റേതാണ് തുടര്‍ച്ചയായി സമരം ചെയ്യാനുള്ള തീരുമാനം.

Leave a Comment

Your email address will not be published. Required fields are marked *