Hivision Channel

പ്രതിസന്ധി കണക്കിലെടുത്ത് കൂടുതല്‍ വൈദ്യുതി വാങ്ങാന്‍ ടെന്‍ഡറുകള്‍ ക്ഷണിച്ച് കെഎസ്ഇബി

പ്രതിസന്ധി കണക്കിലെടുത്ത് കൂടുതല്‍ വൈദ്യുതി വാങ്ങാന്‍ ടെന്‍ഡറുകള്‍ ക്ഷണിച്ച് കെഎസ്ഇബി. 300 മുതല്‍ 1300 മെഗാവാട്ട് വൈദ്യുതിവരെ ലഭ്യമാക്കാനാണ് കെഎസ്ഇബിയുടെ ശ്രമം. 2027 ജനുവരി 1 മുതല്‍ 2027 മേയ് 15 വരെയുള്ള കാലയളവിലേക്ക് ഹ്രസ്വകാല അടിസ്ഥാനത്തിലാണ് വൈദ്യുതി ലഭ്യമാക്കുന്നത്. ഈ വര്‍ഷത്തെ വൈദ്യുതി പ്രതിസന്ധി വരുംകാലങ്ങളിലും വരാതിരിക്കാനാണ് കെഎസ്ഇബിയുടെയും സര്‍ക്കാരിന്റെയും കരുതല്‍ നീക്കം.

ടെന്‍ഡറിലെ ഏറ്റവും കുറഞ്ഞ തുകയ്ക്ക് വൈദ്യുതി ലഭ്യമാക്കും. പത്തു രൂപയില്‍ താഴെയാണ് റെഗുലേറ്ററി കമ്മീഷന്‍ വൈദ്യുതി വാങ്ങാന്‍ അനുമതി നല്‍കിയിട്ടുള്ളത്. മാനദണ്ഡങ്ങള്‍ പാലിച്ച് റെഗുലേറ്ററി കമ്മീഷന്റെ അനുമതി തേടിയ ശേഷം വൈദ്യുതി ലഭ്യമാക്കി തുടങ്ങും. വേനല്‍ക്കാലം മുന്നില്‍കണ്ടാണ് വൈദ്യുതി വാങ്ങാനുള്ള നീക്കത്തിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്.

സംസ്ഥാനത്ത് നിലവില്‍ വൈദ്യുതി നിയന്ത്രണങ്ങള്‍ക്ക് താത്കാലിക ആശ്വാസമുണ്ട്. കഴിഞ്ഞ മാസം വരെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ വന്‍ വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വരുംകാലങ്ങളിലെ പ്രതിസന്ധി ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നത്. കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചും വൈദ്യുതി ശേഖരിച്ചുവെക്കാനുള്ള നടപടിക്രമങ്ങളിലേക്കാണ് സര്‍ക്കാര്‍ കടക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *