ക്ലിഫ് ഹൗസ് അറ്റകുറ്റപ്പണി; പൊതുമരാമത്ത് വകുപ്പിന്റെ അനുമതി റദ്ദാക്കി

ക്ലിഫ് ഹൗസില്‍ ഒരു കോടി രൂപയുടെ അറ്റകുറ്റപ്പണിക്കുള്ള പൊതുമരാമത്ത് വകുപ്പിന്റെ അനുമതി റദ്ദാക്കി. ഉത്തരവിറക്കിയതില്‍ ഇന്നലെ പൊതുമരാമത്ത് സെക്രട്ടറിയോട് മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു. തീരുമാനം വിവാദമായതില്‍ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തി അറിയിച്ചിരുന്നു.
ക്ലിഫ് ഹൗസില്‍ അനാവശ്യ മോടിപിടിപ്പിക്കലോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോ നടത്തരുതെന്ന് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ തന്നെ മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.
2022 മുതല്‍ തയ്യാറാക്കിയ സേഫ്റ്റി ഓഡിറ്റിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ഉത്തരവ് ഇറങ്ങിയതെന്നാണ് വകുപ്പില്‍ നിന്നുള്ള വിശദീകരണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുള്ള എസ്റ്റിമേറ്റ് അനുസരിച്ച് ഒരു പണിയും നടത്തേണ്ടതില്ലെന്നും അവശ്യം വേണ്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ മാത്രം നടത്തിയാല്‍ മതിയെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഇത് മറികടന്ന് ഉത്തരവ് ഇറങ്ങിയ സാഹചര്യത്തിലാണ് പൊതുമരാമത്ത് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയത്.
ക്ലിഫ് ഹൗസ് അറ്റകുറ്റപ്പണി; പൊതുമരാമത്ത് വകുപ്പിന്റെ അനുമതി റദ്ദാക്കി Read More »








