ഇരിട്ടി:കാട്ടുപന്നി കുറുകെ ചാടി ഇരുചക്രവാഹനം മറിഞ്ഞ് യുവാവിന് പരിക്ക്.പടിയൂര്‍ പൂവം സ്വദേശി ശഹനാജിനാണ് പരിക്കേറ്റത്.പടിയൂര്‍ നിടിയോടി വായനശാലക്ക് സമീപം വെച്ച് കഴിഞ്ഞ ദിവസം രാത്രി 10.30 തോടെ ഇരിട്ടിയിലേക്ക് ബൈക്കില്‍ പോകുന്നതിനിടയില്‍ പെട്ടന്ന് കാട്ടുപന്നി മുന്നില്‍ ചാടി ബൈക്ക് മറിഞ്ഞാണ് പരിക്കേറ്റത്.ശഹനാജ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സുപ്രധാന തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. കാണാതായവരെ മരിച്ചവരായി കണക്കാക്കാനാണ് തീരുമാനം. ഇതിനായി പട്ടിക തയ്യാറാക്കും. മരിച്ചവര്‍ക്കുള്ള ധന സഹായത്തിന് രണ്ട് സമിതികള്‍ രൂപീകരിക്കുകയും ചെയ്തു. തുടര്‍ നടപടികള്‍ക്കായി പ്രാദേശിക സമിതിയും സംസ്ഥാന തല സമിതിയുമാണ് രൂപീകരിക്കുക. പ്രാദേശിക സമിതി ആദ്യം മരിച്ചവരുടെ പട്ടിക തയ്യാറാക്കും. കാണാതായവരുടെ കുടുംബത്തിനും സഹായം എന്നത് ദുരിത ബാധിതരുടെ പ്രധാന ആവശ്യമായിരുന്നു. ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായി നാല് മാസം പിന്നിട്ടിട്ടും 32 പേര് ഇനിയും കാണാമറയത്താണ്.
മസാജ് യന്ത്രത്തില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു.ചെമ്മാട് സി കെ നഗര്‍ സ്വദേശി അഴുവളപ്പില്‍ വഹാബ് – കടവത്ത് വീട്ടില്‍ നസീമ എന്നിവരുടെ മകന് മുഹമ്മദ് നിഹാല്‍ (14) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടിന് കുണ്ടൂരിലുള്ള ഉമ്മയുടെ വീട്ടില്‍ വെച്ചാണ് സംഭവം. മസാജ് യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിനിടെ ഇതില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.
പീച്ചി ഡാം റിസര്‍വോയറില്‍ വീണ നാല് പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു. തൃശൂര്‍ പട്ടിക്കാട് സ്വദേശി അലീന ആണ് മരിച്ചത്. തൃശൂര്‍ സെന്റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. റിസര്‍വോയറില്‍ വീണ മറ്റ് മൂന്നു പേര് ചികില്‍സയില്‍ തുടരുകയാണ്. ആന്‍ ഗ്രേയ്സ്, എറിന്, നിമ എന്നിവരാണ് തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുളളത്. സുഹൃത്തിന്റെ വീട്ടില്‍ തിരുന്നാള്‍ ആഘോഷത്തിന് വന്നതായിരുന്നു പെണ്‍കുട്ടികള്‍. ഡാം റിസര്‍വോയറില്‍ ചെരുപ്പ് വീണത് എടുക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്.
ശബരിമലയില്‍ മകരവിളക്ക് ദര്‍ശനം നാളെ. സന്നിധാനത്തേക്ക് തീര്‍ത്ഥാടക തിരക്ക് വര്‍ധിച്ചു. സൂര്യന് ധനു രാശിയില്‍ നിന്നും മകര രാശിയിലേക്ക് കടക്കുന്ന നാളെ രാവിലെ 8.45 ന് മകര സംക്രമ പൂജയും, അഭിഷേകവും നടക്കും. അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണ ഘോഷയാത്ര നാളെ വൈകിട്ട് സന്നിധാനത്ത് എത്തും.
തുടന്ന് വിശേഷാല്‍ ദീപാരാധന നടക്കും. ഇതിന് ശേഷം പൊന്നമ്പല മേട്ടില്‍ മകരവിളക്കും ആകാശത്ത് മകര നക്ഷത്രവും തെളിയും. ഇന്ന് വെര്‍ച്ചല്‍ , സ്പോട്ട് ബുക്കിംഗിലൂടെ അന്‍പത്തി അയ്യായിരം തീര്‍ത്ഥാടകരെ കൂടി സന്നിധാനത്തെക്ക് പ്രതീക്ഷിക്കുന്നു. ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് മകരവിളക്ക് ദര്‍ശിക്കാന്‍ സന്നിധാനത്ത് വിരിവെച്ച് കഴിയുന്നത്.
ആചാരപ്പെരുമയില്‍ തന്നെയാണ് ഇത്തവണത്തെയും തിരുവാഭരണ ഘോഷയാത്ര. പന്തളം കൊട്ടാരത്തില്‍ നിന്നും രാവിലെ തന്നെ തിരുവാഭരണം വലിയ കോയിക്കല്‍ ക്ഷേത്രത്തിലേക്ക് മാറ്റി. തുടര്‍ന്ന് 12 മണി വരെ ഭക്തജനങ്ങള്‍ക്ക് കാണാനുള്ള അവസരം ഒരുക്കി. ശേഷം പ്രത്യേക പൂജകള്‍. കൃത്യം ഒരു മണിക്ക് തന്നെ തിരുവാഭരണം വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര പന്തളത്തു നിന്നും ശബരിമലയിലേക്ക് പുറപ്പെട്ടിരിക്കുന്നത്.
ഇത്തവണയും ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന് പിള്ളയുടെ നേതൃത്വത്തിലുള്ള 26 അംഗ സംഘമാണ് തിരുവാഭരണം വഹിക്കുന്നത്. മകരവിളക്ക് ദിവസം അഞ്ചുമണിയോടെ ശരംകുത്തിയിലെത്തുന്ന തിരുവാഭരണ ഘോഷയാത്ര ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിക്കും. തുടര്‍ന്നാണ് സന്നിധാനത്തെ ചടങ്ങുകള്‍.
നെയ്യാറ്റിന്‍കരയില്‍ ഗോപന് സ്വാമി എന്നറിയപ്പെടുന്ന ഗോപന് എന്നയാളുടെ സമാധിയുമായി ബന്ധപ്പെട്ട് ദുരൂഹത തുടരുന്നതിനിടെ സമാധി അറ പൊളിക്കാന്‍ തീരുമാനം. സമാധി അറ പൊളിക്കാന്‍ കളക്ടര്‍ അനുമതി നല്കി. ആര്‍ഡിഒയുടെ സാനിധ്യത്തില്‍ അറ പൊളിക്കും. പോസ്റ്റ്മോര്‍ട്ടം ഇന്ന് തന്നെ നടത്താനും പോലീസ് നീക്കം.
ഗോപനെ ജീവനോടെയാണോ സമാധി ഇരുത്തിയത് അതോ മരണശേഷമാണോ എന്നുള്ള കാര്യമാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. മക്കളുടെയടക്കം മൊഴികളിലുള്ള വൈരുധ്യം കേസിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. മരണസമയത്ത് മകന് രാജസേനന് ആയിരുന്നു കൂടെ ഉണ്ടായിരുന്നത്. സമാധിക്ക് സമയമായി എന്ന് പറഞ്ഞ് പിതാവ് അറയില്‍ ഇരുന്ന് മരിച്ചുവെന്നാണ് ഇയാളുടെ മൊഴി. മരണം സംഭവിച്ച ശേഷം കുളിപ്പിച്ച് സമാധി ഇരുത്തുകയായിരുന്നുവെന്ന് മറ്റൊരാള്‍ മൊഴി നല്കി. ‘ഗോപന് സ്വാമി സമാധിയായി’ എന്ന പോസ്റ്റര്‍ മക്കള്‍ വീടിനു സമീപത്തെ മതിലുകളില്‍ പതിപ്പിച്ചപ്പോഴാണു സംഭവം നാട്ടുകാര്‍ അറിഞ്ഞത്.
ഗോപന് വീട്ടുവളപ്പില്‍ ശിവക്ഷേത്രം നിര്‍മിച്ചു പൂജകള്‍ നടത്തിയിരുന്നതായി പൊലീസ് പറയുന്നു. ഇതിന് അടുത്ത് തന്നെ സമാധി അറ നിര്‍മിച്ചതും ഗോപന് തന്നെയാണെന്നാണ് ഭാര്യയും മക്കളും പറയുന്നത്. മരണശേഷം ദൈവത്തിന്റെ അടുക്കല്‍ പോകണമെങ്കില്‍ മൃതദേഹം വീട്ടുകാരല്ലാതെ മറ്റാരെയും കാണിക്കരുതെന്നും സമാധി ഇരുത്തണമെന്നും ഗോപന് നിര്‍ദേശം നല്‍കിയിരുന്നതായാണ് മക്കളുടെ മൊഴി.
അതേസമയം, വ്യാഴാഴ്ച 10.30ന് ഗോപന് സ്വാമിയെ കാണുമ്പോള്‍ അദ്ദേഹം ഗുരുതരാവസ്ഥയില്‍ കിടപ്പിലായിരുന്നു എന്ന് വീട്ടിലെത്തിയ അടുത്ത ബന്ധു മൊഴി നല്‍കിയിട്ടുണ്ട്. നിലവില്‍ മാന്‍ മിസ്സിങ്ങിന് കേസെടുത്താണ് പോലീസ് അന്വേഷണം.അയല്‍വാസി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിലവില്‍ പോലീസ് കേസ് എടുത്തിരിക്കുന്നത്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം കലക്ടര്‍ക്ക് സമര്‍പ്പിച്ചിരുന്നു.
ഇരിട്ടി:അലയന്‍സ് ക്ലബ്സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ടിലെ മികച്ച പ്രസിഡന്റ് അവാര്‍ഡിന് ഇരിട്ടി ക്ലബ് പ്രസിഡന്റ് അഡ്വ പി കെ ആന്റണി അര്‍ഹനായി സ്കൂളുകളില്‍ കേര ഹരിത പദ്ധതി,ലഹരി മുക്ത ബോധവത്കരണം, പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ കണക്കിലെടുത്തതാണ് അവാര്‍ഡ്
എംഎല്‍എ സ്ഥാനം രാജിവെച്ച് പിവി അന്‍വര്‍. രാവിലെ 9 മണിക്ക് തിരുവനന്തപുരത്ത് നിയമസഭ മന്ദിരത്തിലെത്തി സ്പീക്കര്‍ എ എന്‍ ഷംസീറിന് രാജിക്കത്ത് കൈമാറി. കാറിലെ എംഎല്‍എ ബോര്‍ഡ് മറച്ചാണ് അനവര്‍ നിയമസഭയിലെത്തിയത്. ഈ നിയമസഭ കാലയളവ് തീരും വരെയും എംഎല്‍എയായി തുടരുമെന്നായിരുന്നു അന്‍വറിന്റെ നേരത്തെയുള്ള പ്രഖ്യാപനം.
കേളകം:സി.പി.ഐ.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കേളകം ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ സംഗമം നടന്നു.കേളകം ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം അഡ്വ. എം.രാജന് ഉദ്ഘാടനം ചെയ്തു.എന്‍.ആര് .ഇ .ജി വര്‍ക്കേഴ്സ് യൂണിയന് പഞ്ചായത്ത് സെക്രട്ടറി വി.പി.ബിജു അധ്യക്ഷത വഹിച്ചു.സി പി ഐ എം ലോക്കല്‍ സെക്രട്ടറി കെ.പി.ഷാജി, എസ്.ടി.രാജേന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേര്‍ക്കുന്ന ഐഎസ്ആര്‍ഒയുടെ സ്പേസ് ഡോക്കിംഗ് (സ്പേഡെക്സ്) പരീക്ഷണം മൂന്നാംവട്ടവും മാറ്റിവച്ചു. ഉപഗ്രഹങ്ങളുടെ ഡോക്കിംഗിനായി ഇന്നും നാളെയും ഇനി ശ്രമം ഇസ്രൊ നടത്തില്ല. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം ദൗത്യവുമായി മുന്നോട്ട് പോകുമെന്നാണ് ഐഎസ്ആര്‍ഒയുടെ ഏറ്റവും പുതിയ അറിയിപ്പ്.
സ്പേഡെക്സ് ഇരട്ട ഉപഗ്രഹങ്ങളുടെ സമാഗമത്തിനായി ഇനിയും കുറച്ച് ദിവസം കൂടി കാത്തിരിക്കണം. ഇന്ന് രാവിലെ ആറരയ്ക്കും ഏഴ് മണിക്കുമിടയില്‍ ഇസ്രൊ ഡോക്കിംഗ് നടപ്പാക്കാന്‍ ശ്രമിച്ചിരുന്നു. പരസ്പരം 3 മീറ്റര്‍ അടുത്ത് വരെ ഉപഗ്രഹങ്ങളെ എത്തിക്കുകയും ചെയ്തു. എന്നാല്‍ ഡോക്കിംഗിലേക്ക് കടക്കാനായില്ല. ശ്രമം തല്ക്കാലം ഉപേക്ഷിച്ച ഐഎസ്ആര്‍ഒ ഉപഗ്രഹങ്ങളെ സുരക്ഷിത അകലത്തിലേക്ക് മാറ്റി. ഇതൊരു ട്രയല്‍ ആയിരുന്നുവെന്നാണ് ഔദ്യോഗിക അറിയിപ്പ്. പതിനഞ്ച് മീറ്റര്‍ അടുത്ത് വരെ ഉപഗ്രഹങ്ങളെ എത്തിച്ച ശേഷം ഉപഗ്രഹങ്ങള്‍ പരസ്പരം ചിത്രമെടുക്കുക വരെ ചെയ്തിരുന്നു.
ഇത് മൂന്നാം തവണയാണ് സ്പേഡെക്സ് സ്പേസ് ഡോക്കിംഗ് പരീക്ഷണം ഇസ്രൊ മാറ്റിവയ്ക്കുന്നത്. രണ്ട് വട്ടം സാങ്കേതിക പ്രശ്നങ്ങള്‍ കാരണം തീയതി മാറ്റയതിനാല്‍ ഇത്തവണ തത്സമയ സംപ്രേക്ഷണം അടക്കം ഒഴിവാക്കിയായിരുന്നു ശ്രമം. ഇന്നും ഡോക്കിംഗ് നടന്നില്ലെങ്കിലും ഉപഗ്രഹങ്ങള്‍ സുരക്ഷിതവും പൂര്‍ണമായും ഇസ്രൊയുടെ നിയന്ത്രണത്തിലുമാണ്. നിലവില്‍ ഒരു കിലോമീറ്ററില്‍ താഴെ അകലത്തില്‍ ഉപഗ്രഹങ്ങളെ നിലനിര്‍ത്താനാണ് തീരുമാനം. വിവരങ്ങള്‍ വിശദമായി പഠിച്ച ശേഷമേ ഇനിയൊരു ഡോക്കിംഗ് ശ്രമം നടത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ.
വൈകിയാലും ദൗത്യം കൃത്യമായി നടപ്പാക്കുകയാണ് ഇസ്രൊയുടെ ലക്ഷ്യം. നിലവില്‍ റഷ്യക്കും അമേരിക്കയ്ക്കും ചൈനയ്ക്കും മാത്രമാണ് സ്വന്തമായി സ്പേസ് ഡോക്കിംഗ് സാങ്കേതികവിദ്യ വികസിപ്പിക്കാനായിട്ടുള്ളത്. സ്പേഡെക്സ് വിജയിച്ചാല്‍ ഇന്ത്യ ഈ രംഗത്തെ നാലാമത്തെ രാജ്യമാകും.