Hivision Channel

latest news

മദ്രസ പാഠപുസ്തകവിതരണം നടത്തി

ഇരിട്ടി: കേരള മുസ്ലിം ജമാഅത്ത്,എസ് വൈ എസ്,എസ് എസ് എഫ് ചെടിക്കുളം യൂണിറ്റ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ചെടിക്കുളം ഖുവ്വത്തുല്‍ ഇസ്ലാം സുന്നി മദ്രസയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മദ്രസ പാഠപുസ്തക വിതരണം സംഘടിപ്പിച്ചു. സമസ്ത ഇരിട്ടി താലൂക്ക് പ്രസിഡണ്ട് യൂസഫ് ദാരിമി ആറളം ഉദ്ഘാടനം നിര്‍വഹിച്ചു. സ്വദര്‍ മുഅല്ലിം സഅദ് ഷാമില്‍ ഇര്‍ഫാനി അധ്യക്ഷത വഹിച്ചു. സുബൈര്‍ സഅദി ചാക്കാട് സന്ദേശ പ്രഭാഷണം നടത്തി. സജീര്‍ ഫാളിലി,യഹിയ പി,അബ്ദുല്‍ ഖാദര്‍ ഹാജി,നാസര്‍ ഹാജി,കാദര്‍കുട്ടി ഹാജി,ശിഹാബ് പി തുടങ്ങിയവര്‍ സംബന്ധിച്ചു

പത്താംതരം തുല്യത,ഹയര്‍ സെക്കന്‍ഡറി തുല്യത രജിസ്‌ട്രേഷന്‍ ആരംഭിച്ചു

പേരാവൂര്‍:2025 വര്‍ഷത്തെ പത്താംതരം തുല്യത, ഹയര്‍ സെക്കന്‍ഡറി തുല്യത രജിസ്‌ട്രേഷന്‍ ആരംഭിച്ചു.പേരാവൂര്‍ ബ്ലോക്ക് പരിധിയിലുള്ള മുഴുവന്‍ പഞ്ചായത്തുകളിലും തുല്യത രജിസ്‌ട്രേഷനുകള്‍ ആരംഭിച്ചു. 2025 മാര്‍ച്ച് ഒന്നിന് 17 വയസ്സ് പൂര്‍ത്തിയായ ഏഴാം തരം വിജയിച്ചവര്‍ക്ക് പത്താംതരം തുല്യതയ്ക്കും 22 വയസ്സ് പൂര്‍ത്തിയായ പത്താംതരം വിജയിച്ചവര്‍ക്ക് ഹയര്‍ സെക്കന്‍ഡറി തുല്യതയ്ക്കും അപേക്ഷിക്കാവുന്നതാണ്.രജിസ്‌ട്രേഷന്‍ ഏപ്രില്‍ 30 ന് അവസാനിക്കു. താല്പര്യമുള്ളവര്‍ 790 260 73 45 എന്ന നമ്പറില്‍ ബന്ധപ്പെടുക.

ഫേസ്ബുക്കിലും മെസഞ്ചറിലും കൗമാരക്കാര്‍ക്ക് നിയന്ത്രണം- ടീന്‍ അക്കൗണ്ട് ഫീച്ചര്‍ അവതരിപ്പിക്കും

ടീന്‍ അക്കൗണ്ട്‌സ് ഫീച്ചര്‍ ഫേസ്ബുക്കിലേക്കും മെസഞ്ചറിലേക്കും അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ. ഓണ്‍ലൈനില്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഈ നീക്കം. നേരത്തെ ഇന്‍സ്റ്റഗ്രാമിലും ടീന്‍ അക്കൗണ്ട്‌സ് ഫീച്ചര്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ ശക്തമായ സ്വകാര്യതാ നിയന്ത്രണങ്ങളും, പാരന്റല്‍ കണ്‍ട്രോള്‍ ഫീച്ചറുകളും ഉള്‍പ്പെടുന്നതാണ് ടീന്‍ അക്കൗണ്ട് ഫീച്ചര്‍.

ഓണ്‍ലൈനില്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ‘കിഡ്‌സ് ഓണ്‍ലൈന്‍ സേഫ്റ്റി ആക്ട്’, ചില്‍ഡ്രന്‍ ആന്‍ഡ് ടീന്‍ ഓണ്‍ലൈന്‍ പ്രൈവസി പ്രൊട്ടക്ഷന്‍ ആക്ട് തുടങ്ങിയ നിയമങ്ങള്‍ അവതരിപ്പിക്കാനുള്ള നീക്കങ്ങള്‍ യുഎസില്‍ നടക്കുന്നതിനിടെയാണ് മെറ്റയുടെ ഈ നീക്കം.

13 വയസിന് മുകളില്‍ പ്രായമുള്ളവരെ ലോഗിന്‍ ചെയ്യാന്‍ അനുവദിക്കുന്ന പ്ലാറ്റ്‌ഫോമുകളാണ് ഫെയ്‌സ്ബുക്കും ടിക് ടോക്കും. കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷയുടെ കാര്യത്തില്‍ നിരന്തര വിമര്‍ശനങ്ങള്‍ കേള്‍ക്കുന്നവരാണ് മെറ്റ. മെറ്റയ്ക്കും ടിക്ടോക്കിനും യൂട്യൂബിനുമെതിരെ ഇതിനകം നൂറിലേറെ കേസുകള്‍ നിലവിലുണ്ട്.

എന്താണ് ടീന്‍ അക്കൗണ്ട്?

കുട്ടികളുടെ ഓണ്‍ലൈന്‍ ഉപയോഗം സുരക്ഷിതമാക്കുന്നതുമായി ബന്ധപ്പെട്ട രക്ഷിതാക്കളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് മെറ്റ ടീന്‍ അക്കൗണ്ട് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.

16 വയസിന് താഴെ പ്രായമുള്ളവരുടെ അക്കൗണ്ടുകളാണ് ടീന്‍ അക്കൗണ്ടുകള്‍. ഇവ ഡിഫോള്‍ട്ട് ആയി പ്രൈവറ്റ് അക്കൗണ്ടുകളായിരിക്കും. അപരിചിതരായ ആളുകള്‍ അക്കൗണ്ടുകള്‍ ഫോളോ ചെയ്യുന്നതിനും ഉള്ളടക്കങ്ങള്‍ കാണുന്നതിനും ഇതുവഴി നിയന്ത്രണം വരും. പുതിയതായി അക്കൗണ്ട് തുടങ്ങുന്ന 16 വയസിന് താഴെയുള്ളവരുടെ ഫേസ്ബുക്ക്, മെസഞ്ചര്‍ അക്കൗണ്ടുകളും നേരത്തെ ഉപയോഗിക്കുന്ന അതേ പ്രായത്തിലുള്ളവരുടെ അക്കൗണ്ടുകളും ടീന്‍ അക്കൗണ്ടായി മാറും.

പരസ്പരം ഫോളോ ചെയ്യുന്നവരോട് മാത്രമേ ടീന്‍ അക്കൗണ്ട് ഉടമകള്‍ക്ക് ചാറ്റ് ചെയ്യാനാവൂ. സെന്‍സിറ്റീവ് കണ്ടന്റ് നിയന്ത്രണം ശക്തമായിരിക്കും. അക്രമം, അശ്ലീലത, സൗന്ദര്യവര്‍ധക ചികിത്സകളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിയന്ത്രിക്കപ്പെടും. എക്‌സ്‌പ്ലോര്‍, റീല്‍സ് വിഭാഗങ്ങളിലും ഈ നിയന്ത്രണം കാണാം.

ഒരോ ദിവസവും ഒരു മണിക്കൂര്‍ ഉപയോഗത്തിന് ശേഷം ആപ്പ് ഉപയോഗം നിര്‍ത്താനുള്ള നോട്ടിഫിക്കേഷന്‍ പ്രദര്‍ശിപ്പിക്കും. രാത്രി പത്ത് മണിക്കും രാവിലെ ഏഴ് മണിക്കും ഇടയില്‍ സ്ലീപ്പ് മോഡ് ആക്ടിവേറ്റാവും. ഇത് രാത്രിയിലെ നോട്ടിഫിക്കേഷനുകളും മെസേജുകളും നിശബ്ദമാക്കും.

 ചരിത്രനിമിഷം; ലോകത്തിലെ ഏറ്റവും വലിയ കപ്പലുകളിലൊന്നായ എം.എസ്.സി തുര്‍ക്കി വിഴിഞ്ഞത്ത്

ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലുകളിലൊന്നായ എംഎസ്‌സി തുര്‍ക്കി ബുധനാഴ്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തി. കപ്പല്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ തുറമഖത്ത് അടുപ്പിക്കുന്നത്. മാത്രമല്ല, ദക്ഷിണേഷ്യയില്‍ ഒരു തുറമുഖത്ത് ഈ കപ്പലെത്തുന്നതും ആദ്യമായാണ്. സിംഗപ്പൂരില്‍നിന്നാണ് കപ്പല്‍ വിഴിഞ്ഞത്തേക്ക് എത്തിയത്.

ലോകത്തെ ഏറ്റവും വലിയ പ്രകൃതി സൗഹൃദ ചരക്കുകപ്പലാണ് എംഎസ്‌സി തുര്‍ക്കി. ഇതിന് 399.93 മീറ്റര്‍ നീളവും 61.33 മീറ്റര്‍ വീതിയും 33.5 മീറ്റര്‍ ആഴവുമുണ്ട്. 1995 മുതല്‍ ലോകത്തെ എല്ലാ പ്രധാന സമുദ്രപാതയിലും ചരക്കെത്തിക്കുന്ന കപ്പലാണ് എംഎസ്‌സി തുര്‍ക്കി.

എട്ടുമാസം കൊണ്ട് അഞ്ചേകാല്‍ ലക്ഷം കണ്ടെയ്‌നറുകളാണ് വിഴിഞ്ഞം തുറമുഖം കൈകാര്യം ചെയ്തത്. ഈ മാസം അവസാനത്തോടെ തുറമുഖം ഔദ്യോഗികമായി കമ്മീഷന്‍ ചെയ്‌തേക്കും.

ചരിത്രനിമിഷം; ലോകത്തിലെ ഏറ്റവും വലിയ കപ്പലുകളിലൊന്നായ എം.എസ്.സി തുര്‍ക്കി വിഴിഞ്ഞത്ത്

 ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലുകളിലൊന്നായ എംഎസ്‌സി തുര്‍ക്കി ബുധനാഴ്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തി. കപ്പല്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ തുറമഖത്ത് അടുപ്പിക്കുന്നത്. മാത്രമല്ല, ദക്ഷിണേഷ്യയില്‍ ഒരു തുറമുഖത്ത് ഈ കപ്പലെത്തുന്നതും ആദ്യമായാണ്. സിംഗപ്പൂരില്‍നിന്നാണ് കപ്പല്‍ വിഴിഞ്ഞത്തേക്ക് എത്തിയത്.

ലോകത്തെ ഏറ്റവും വലിയ പ്രകൃതി സൗഹൃദ ചരക്കുകപ്പലാണ് എംഎസ്‌സി തുര്‍ക്കി. ഇതിന് 399.93 മീറ്റര്‍ നീളവും 61.33 മീറ്റര്‍ വീതിയും 33.5 മീറ്റര്‍ ആഴവുമുണ്ട്. 1995 മുതല്‍ ലോകത്തെ എല്ലാ പ്രധാന സമുദ്രപാതയിലും ചരക്കെത്തിക്കുന്ന കപ്പലാണ് എംഎസ്‌സി തുര്‍ക്കി.

എട്ടുമാസം കൊണ്ട് അഞ്ചേകാല്‍ ലക്ഷം കണ്ടെയ്‌നറുകളാണ് വിഴിഞ്ഞം തുറമുഖം കൈകാര്യം ചെയ്തത്. ഈ മാസം അവസാനത്തോടെ തുറമുഖം ഔദ്യോഗികമായി കമ്മീഷന്‍ ചെയ്‌തേക്കും.

ജൂണ്‍ 8, 9 തീയതികളില്‍ ചാവശ്ശേരിയില്‍ വെച്ച് നടക്കുന്ന സിപിഐ ഇരിട്ടി മണ്ഡലം സമ്മേളത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു

ജൂൺ 8, 9 തീയതികളിൽ ചാവശ്ശേരി വെച്ച് നടക്കുന്ന സിപിഐ ഇരിട്ടി മണ്ഡലം സമ്മേളം വിജയിപ്പിക്കുന്നതിന് വേണ്ടി ചവശ്ശേരിയിൽ വെച്ച് നടന്ന സ്വാഗത സംഘം രൂപീകരണം സിപിഐ ജില്ലാ അസി: സെക്രട്ടറി കെ ടി ജോസ് ഉദ്ഘാടനം ചെയ്തു . എൻ വി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പായം ബാബുരാജ് സ്വാഗതം പറഞ്ഞു. കെ.പി കുഞ്ഞികൃഷ്ണൻ, ശങ്കർ സ്റ്റാലിൻ, കെ പി പദ്മനാഭൻ, കെ ആർ ലിജു, റീന ടീച്ചർ എന്നിവർ സംസാരിച്ചു. ചെയർമാനായി എൻ.വി രവീന്ദ്രനെയും ജനറൽ കൺവീനരായി കെ.പിപത്മനാഭനെയും തിരഞ്ഞെടുത്തു.
എൻ. ഇ ബാലറാം സ്മാരക മന്ദിരം ജൂൺ 8ന് വൈകു: 4 മണിക്ക്
സി പി ഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും എന്നു ഭാരവാഹികൾ അറിയിച്ചു

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം; ഇ​ന്നും ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

സം​സ്ഥാ​ന​ത്ത് വേ​ന​ൽ​മ​ഴ വീ​ണ്ടും ശ​ക്തി​പ്രാ​പി​ക്കു​ന്നു. വെ​ള്ളി​യാ​ഴ്ച വ​രെ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. അ​തേ​സ​മ​യം, കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ അ​ടു​ത്ത അ​ഞ്ചു​ദി​വ​സ​ത്തേ​ക്കു​ള്ള മ​ഴ സാ​ധ്യ​താ പ്ര​വ​ച​നം അ​നു​സ​രി​ച്ച് ഒ​രു ജി​ല്ല​ക​ളി​ലും പ്ര​ത്യേ​ക മ​ഴ​മു​ന്ന​റി​യി​പ്പി​ല്ല.

തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നു മു​ക​ളി​ൽ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ർ​ദം ശ​ക്തി കൂ​ടി​യ ന്യൂ​ന​മ​ർ​ദ​മാ​യി മാ​റി. വ​ട​ക്ക് – വ​ട​ക്ക് പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ മ​ധ്യ പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നു മു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന ന്യൂ​ന​മ​ർ​ദം വ​രും​മ​ണി​ക്കൂ​റു​ക​ളി​ൽ വ​ട​ക്ക്-​വ​ട​ക്കു​കി​ഴ​ക്ക് ദി​ശ​യി​ൽ സ​ഞ്ച​രി​ച്ചു ശ​ക്തി കു​റ​യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

വ്യാ​പാ​ര​യു​ദ്ധം ച​തി​ച്ചു; ത​ക​ർ​ച്ച​യി​ൽ​നി​ന്നു കു​തി​ച്ചു​യ​ർ​ന്ന് സ്വ​ർ​ണ​വി​ല, വീ​ണ്ടും 66,000ന് ​മു​ക​ളി​ൽ

തു​ട​ർ​ച്ച​യാ​യ വി​ല​യി​ടി​വ് ക​ണ്ട് സ്വ​ർ​ണം വാ​ങ്ങാ​ൻ പ​ദ്ധ​തി​യി​ട്ട​വ​രെ നി​രാ​ശ​യി​ലാ​ഴ്ത്തി സ്വ​ർ​ണ​വി​ല വീ​ണ്ടും കു​തി​ച്ചു​യ​ർ​ന്നു. പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 520 രൂ​പ​യും ഗ്രാ​മി​ന് 65 രൂ​പ​യു​മാ​ണ് കൂ​ടി​യ​ത്. ഇ​തോ​ടെ, ഒ​രു പ​വ​ൻ‌ സ്വ​ർ​ണ​ത്തി​ന് 66,320 രൂ​പ​യി​ലും ഗ്രാ​മി​ന് 8,290 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, 18 കാ​ര​റ്റ് സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 50 രൂ​പ ഉ​യ​ർ​ന്ന് 6,795 രൂ​പ​യി​ലെ​ത്തി.

ഈ ​മാ​സം മൂ​ന്നി​ന് രേ​ഖ​പ്പെ​ടു​ത്തി​യ ഗ്രാ​മി​ന് 8,560 രൂ​പ​യും പ​വ​ന് 68,480 രൂ​പ​യു​മാ​ണ് കേ​ര​ള​ത്തി​ലെ എ​ക്കാ​ല​ത്തെ​യും റി​ക്കാ​ർ​ഡ്. അ​തി​നു​ശേ​ഷം ഒ​രാ​ഴ്ച​യ്ക്കി​ടെ പ​വ​നു 2,680 രൂ​പ​യും ഗ്രാ​മി​ന് 335 രൂ​പ​യും കു​റ​ഞ്ഞ​ശേ​ഷ​മാ​ണ് ഇ​ന്നു വി​ല വീ​ണ്ടും മു​ന്നേ​റി​യ​ത്.

നേ​ര​ത്തെ, ഒ​രാ​ഴ്ച​യ്ക്കി​ടെ 3,000 രൂ​പ ഉ​യ​ർ​ന്ന ശേ​ഷം ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് വി​ല​യി​ടി​യാ​ൻ തു​ട​ങ്ങി​യ​ത്. ഒ​റ്റ​യ​ടി​ക്ക് 1,280 രൂ​പ​യാ​ണ് അ​ന്ന് കു​റ​ഞ്ഞ​ത്. പി​ന്നാ​ലെ ശ​നി​യാ​ഴ്ച 720 രൂ​പ​യും തി​ങ്ക​ളാ​ഴ്ച 200 രൂ​പ​യും ചൊ​വ്വാ​ഴ്ച 480 രൂ​പ​യും കു​റ​ഞ്ഞു.

ജ​നു​വ​രി 22നാ​ണ് പ​വ​ന്‍ വി​ല ആ​ദ്യ​മാ​യി 60,000 ക​ട​ന്ന​ത്. 31ന് ​പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 960 രൂ​പ ഉ​യ​ർ​ന്ന് 61,000 രൂ​പ​യെ​ന്ന പു​തി​യ ഉ​യ​രം താ​ണ്ടി.

ഫെ​ബ്രു​വ​രി ഒ​ന്നി​ന് ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 61,960 രൂ​പ​യാ​യി​രു​ന്നു വി​ല. നാ​ലി​ന് ഒ​റ്റ​യ​ടി​ക്ക് 840 രൂ​പ ഉ​യ​ർ​ന്ന് 62,000 രൂ​പ പി​ന്നി​ട്ടു. തൊ​ട്ടു​പി​ന്നാ​ലെ അ​ഞ്ചി​ന് 760 രൂ​പ ഉ​യ​ർ​ന്ന് 63,000 രൂ​പ​യും ക​ട​ന്നു. പി​ന്നീ​ട് 11ന് 640 ​രൂ​പ ഉ​യ​ർ​ന്ന് 64,000 രൂ​പ​യെ​ന്ന പു​തി​യ നാ​ഴി​ക​ക്ക​ല്ലും പി​ന്നി​ട്ടു.

മാ​ർ​ച്ച് ഒ​ന്നി​ന് പ​വ​ന് 63,440 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് ക​യ​റ്റി​റ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ൽ 14ന് 65,000 ​രൂ​പ​യും 18ന് 66,000 ​രൂ​പ​യും 31ന് 67,000 ​രൂ​പ​യും ഏ​പ്രി​ൽ ഒ​ന്നി​ന് 68,000 പി​ന്നി​ടു​ക​യാ​യി​രു​ന്നു.

ഓ​ഹ​രി വി​പ​ണി​യി​ലെ ച​ല​ന​ങ്ങ​ളും രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ലെ മാ​റ്റ​ങ്ങ​ളു​മാ​ണ് വി​പ​ണി​യി​ല്‍ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച കു​റി​ച്ച ഔ​ൺ​സി​ന് 3,169.99 ഡോ​ള​ർ‌ എ​ന്ന സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ൽ നി​ന്ന് ചൊ​വ്വാ​ഴ്ച 2,960 ഡോ​ള​റി​ലേ​ക്ക് കൂ​പ്പു​കു​ത്തി​യ സ്വ​ർ​ണ​വി​ല, ഇ​ന്ന് വീ​ണ്ടും 3,009 ഡോ​ള​റി​ലേ​ക്ക് കു​തി​ച്ചു​ക​യ​റി.

യു​എ​സ്-​ചൈ​ന വ്യാ​പാ​ര​പ്പോ​ര് കൂ​ടു​ത​ൽ വ​ഷ​ളാ​യ​തും ആ​ഗോ​ള സാ​മ്പ​ത്തി​ക​രം​ഗം ക​ടു​ത്ത അ​നി​ശ്ചി​താ​വ​സ്ഥ​യി​ലേ​ക്ക് നീ​ങ്ങു​ന്ന​തും ഓ​ഹ​രി വി​പ​ണി ഇ​ടി​യു​ന്ന​തു​മാ​ണ് വി​ല വീ​ണ്ടും കു​തി​ക്കാ​ൻ വ​ഴി​വ​ച്ച​ത്.

അ​തേ​സ​മ​യം, വെ​ള്ളി​വി​ല​യി​ൽ മാ​റ്റ​മി​ല്ല. ഗ്രാ​മി​ന് 102 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ചാറ്റിലെ ചിത്രങ്ങള്‍ സേവ് ചെയ്യാനാവില്ല- സ്വകാര്യത ഉറപ്പിക്കാന്‍ പുതിയ നീക്കവുമായി വാട്‌സാപ്പ്

വാട്‌സാപ്പിന്റെ ഐഒഎസ് വേര്‍ഷനിലെ ചാറ്റുകളുടെ സ്വകാര്യത ശക്തിപ്പെടുത്താന്‍ പുതിയ ഫീച്ചര്‍ ഒരുങ്ങുന്നു. ‘അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി’ എന്ന് പേര് നല്‍കിയിരിക്കുന്ന ഈ ഫീച്ചര്‍, നിങ്ങള്‍ അയക്കുന്ന മീഡിയ ഫയലുകള്‍ സ്വീകര്‍ത്താവിന്റെ ഫോണില്‍ സേവ് ആകുന്നത് തടയുന്നതടക്കമുള്ള സുരക്ഷാ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഈ ഫീച്ചര്‍ സജീവമാക്കിയാല്‍, നിങ്ങളുമായുള്ള ചാറ്റ് ഹിസ്റ്ററി മറ്റാര്‍ക്കും എക്സ്പോര്‍ട്ട് ചെയ്‌തെടുക്കാനും കഴിയില്ല.

വാട്സാപ്പിന്റെ ഫീച്ചര്‍ ട്രാക്കിങ് വെബ്സൈറ്റായ വാബീറ്റാ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം, ഐഒഎസിന്റെ അടുത്ത അപ്ഡേറ്റുകളിലൊന്നില്‍ ഈ ഫീച്ചര്‍ ലഭ്യമാകും. വാട്സാപ്പ് ഐഒഎസ് ബീറ്റാ പതിപ്പ് 25.10.10.70-ലാണ് ഈ ഫീച്ചര്‍ ആദ്യമായി കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ആപ്പ് സെറ്റിംഗ്സ് വഴി ഇഷ്ടാനുസരണം ആക്ടിവേറ്റ് ചെയ്യാം. ഇത് ആക്ടിവേറ്റ് ചെയ്താല്‍, നിങ്ങള്‍ അയച്ച മീഡിയ ഫയലുകള്‍ സ്വീകര്‍ത്താവിന് അവരുടെ ഫോണില്‍ സേവ് ചെയ്യാന്‍ സാധിക്കില്ല. മീഡിയ ഫയല്‍ ഗാലറിയിലേക്ക് സേവ് ചെയ്യാന്‍ ശ്രമിച്ചാല്‍, ‘അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി ഓണ്‍ ആണ്, ഇത് മീഡിയ ഓട്ടോ-സേവ് ആകുന്നത് തടയുന്നു’ എന്ന സന്ദേശം പോപ്പ്-അപ്പായി ദൃശ്യമാകും.

ചാറ്റ് ഹിസ്റ്ററി എക്സ്പോര്‍ട്ട് ചെയ്യുന്നത് തടയുമെന്നതാണ് ഈ ഫീച്ചറിന്റെ മറ്റൊരു പ്രധാന സവിശേഷത. ഈ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്താല്‍, നിങ്ങളുമായുള്ള ചാറ്റ് സ്വീകര്‍ത്താവിന് എക്‌സ്‌പോര്‍ട്ട് ചെയ്യാന്‍ കഴിയാതെ വരും.

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായും സമാനമായ ഫീച്ചര്‍ വാട്സാപ്പ് വികസിപ്പിച്ചു വരുന്നുണ്ട്. നിലവില്‍ നിര്‍മാണ ഘട്ടത്തിലുള്ള ഈ ഫീച്ചര്‍, നിരവധി പരീക്ഷണങ്ങള്‍ക്ക് ശേഷമാകും എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാവുക. സ്വകാര്യതയ്ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കുന്ന ഈ പുതിയ ഫീച്ചര്‍ വാട്സാപ്പ് ഉപയോഗം കൂടുതല്‍ സുരക്ഷിതമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വായ്പയെടുത്തവർക്ക് ആശ്വാസം, റിപ്പോ 6 ശതമാനമായി കുറച്ച് ആർബിഐ; ഭവന – വാഹന വായ്പ പലിശ കുറയും

തുടർച്ചയായ രണ്ടാം തവണയും റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു. കഴിഞ്ഞ പണനയത്തിനു തുല്യമായി ഇത്തവണയും കാൽ ശതമാനമാണ് കുറച്ചത്. ഇതോടെ റിപ്പോ നിരക്ക് 6 ശതമാനമായി. റിപ്പോ നിരക്ക് കുറച്ചതോടെ, വായ്പ എടുക്കുന്നവർക്ക് ഉടൻ തന്നെ ഇ‌എം‌ഐ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കാം. നിലവിൽ നേരത്തെ റിപ്പോ നിരക്ക് 6.25% ആയിരുന്നു, ഫെബ്രുവരി 2025 ലെ ധനനയ അവലോകനത്തിലാണ് എംപിസി അവസാനമായി കുറച്ചത്.പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ മോണിറ്ററി പോളിസി കമ്മിറ്റി യോഗമാണ് ഇന്ന് അവസാനിച്ചത്. രാജ്യത്ത് പണപെരുപ്പം നിയന്ത്രണ വിധേയമായെന്ന് വിലയിരുത്തിയ ശേഷമാണ് 6 അംഗ പണ നയ നിർണ്ണയ സമിതി റിപ്പോ നിരക്ക്  6.25  ശതമാനത്തിൽ നിന്നും 6 ആയി കുറച്ചത്. പലിശ നിരക്കുകൾ, പണ വിതരണം, പണപ്പെരുപ്പ അവലോകനം എന്നിവയുൾപ്പെടെ പ്രധാന സാമ്പത്തിക കാര്യങ്ങൾ  വിലയിരുത്തുന്നതിനായി ആർബിഐ ഓരോ സാമ്പത്തിക വർഷത്തിലും ആറ് ദ്വൈമാസ മീറ്റിംഗുകൾ ചേരാറുണ്ട്. ഭവന വ്യക്തിഗത വാഹന വായ്പകളുടെ പലിശ നിരക്കിൽ കുറവ് വരുന്നതിനാൽ സാധാരണക്കാർക്ക് ഗുണം ചെയ്യുന്ന തീരുമാനം കൂടിയാണിത്.