
ഇരിട്ടി: കേരള മുസ്ലിം ജമാഅത്ത്,എസ് വൈ എസ്,എസ് എസ് എഫ് ചെടിക്കുളം യൂണിറ്റ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ചെടിക്കുളം ഖുവ്വത്തുല്‍ ഇസ്ലാം സുന്നി മദ്രസയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മദ്രസ പാഠപുസ്തക വിതരണം സംഘടിപ്പിച്ചു. സമസ്ത ഇരിട്ടി താലൂക്ക് പ്രസിഡണ്ട് യൂസഫ് ദാരിമി ആറളം ഉദ്ഘാടനം നിര്‍വഹിച്ചു. സ്വദര്‍ മുഅല്ലിം സഅദ് ഷാമില്‍ ഇര്‍ഫാനി അധ്യക്ഷത വഹിച്ചു. സുബൈര്‍ സഅദി ചാക്കാട് സന്ദേശ പ്രഭാഷണം നടത്തി. സജീര്‍ ഫാളിലി,യഹിയ പി,അബ്ദുല്‍ ഖാദര്‍ ഹാജി,നാസര്‍ ഹാജി,കാദര്‍കുട്ടി ഹാജി,ശിഹാബ് പി തുടങ്ങിയവര്‍ സംബന്ധിച്ചു