Hivision Channel

latest news

ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്തു

എടൂര്‍: യൂത്ത് കോണ്‍ഗ്രസ് സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് പായം മണ്ഡലം കമ്മിറ്റിയുടെയും ഒ.ഐ.സി.സി കുവൈറ്റ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ എടൂര്‍ കാരാപറമ്പ് മൈത്രിഭവനിലെ അന്തേവാസികള്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്തു. ഡി.സി.സി സെക്രട്ടറി വി.ടി തോമസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പായം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഡോ. ശരത്ത് ജോഷ് എം.കെ അധ്യക്ഷത വഹിച്ചു. നിവില്‍ മാനുവല്‍, സണ്ണി തറയില്‍, അയൂബ് ആറളം, നൗഫല്‍ മാസ്റ്റര്‍, കല്ല്യാടന്‍ നാരായണന്‍, ടിന്റോ കരിയാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനം; തെക്കംപൊയില്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന സ്ഥാപക ദിന ചടങ്ങ്

കാക്കയങ്ങാട്: യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനത്തിന്റെ ഭാഗമായി തെക്കംപൊയില്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന സ്ഥാപക ദിന ചടങ്ങ് ജില്ലാ സെക്രട്ടറി രാഗേഷ് തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് താരിഖ് അധ്യക്ഷത വഹിച്ചു. നേതാക്കളായ യു.കെ താഹ, പി അക്ഷയ്, വി മോഹനന്‍, പി.വി സുരേന്ദ്രന്‍, മനോഹരന്‍, ശ്രീലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനത്തിന്റെ ഭാഗമായി ഇരിട്ടിയില്‍ പ്രവര്‍ത്തകര്‍ പതാക ഉയര്‍ത്തി

ഇരിട്ടി: യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനത്തിന്റെ ഭാഗമായി ഇരിട്ടിയില്‍ പ്രവര്‍ത്തകര്‍ പതാക ഉയര്‍ത്തി. യൂത്ത് കോണ്‍ഗ്രസ് നേതാക്കന്മാരായ സനില്‍ നടുവനാട്, റാഷിദ് പുന്നാട്, ഷെജിന്‍ ജയന്‍, രതീഷ് എം, അര്‍ജുന്‍ സി.കെ, അജില്‍ പി, രജീഷ്, നിഷാന്ത്, രഞ്ജിത്ത് കെ എന്നിവര്‍ സംബന്ധിച്ചു.

ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും ദുരിതം അനുഭവിക്കുന്ന നൂറോളം കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു

നിടുംപുറംചാല്‍: സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി ഇടവകയുടെയും വൈ.എം.സി.എ നിടുംപുറംചാല്‍ യൂണിന്റെയും നേതൃത്വത്തില്‍ നിടുംപുറംചാല്‍ പെരുന്തോടി പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും ദുരിതം അനുഭവിക്കുന്ന നൂറോളം കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. പള്ളി വികാരി ഫാ. ജോസ് മുണ്ടക്കല്‍ പഞ്ചായത്ത് അംഗം ജിഷ സജിക്ക് ഭക്ഷ്യകിറ്റുകള്‍ കൈമാറി. വൈ.എം.സി.എ നിടുംപുറംചാല്‍ യൂണിറ്റ് പ്രസിഡണ്ട് തോമസ് മാലത്ത്, സെക്രട്ടറി സജി മാലത്ത്, ജോഷി തോട്ടത്തില്‍, കോര്‍ഡിനേറ്റര്‍ സണ്ണി വല്ലാട്ട്, മറ്റ് പള്ളി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു

പേരാവൂര്‍: ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. കേരള കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്‍മാന്‍ അഡ്വ. കെ.എ ഫിലിപ്പ്, നിടുംപുറംചാല്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാ. ജോസ് മുണ്ടക്കലിന് ഭക്ഷ്യകിറ്റുകള്‍ കൈമാറി. ജില്ലാ പ്രസിഡണ്ട് അഡ്വ. റോജസ് സെബാസ്റ്റിയന്‍, വാര്‍ഡ് മെമ്പര്‍ ജിഷ സജി, നേതാക്കളായ കണ്‍സന്‍ ജോര്‍ജ്, ഡെന്നീസ് മാണി, ടോമി അമ്പലത്തുങ്കല്‍,സി.ജി സുരേന്ദ്രന്‍, അപ്പച്ചന്‍ നെടുമാട്ടുങ്കര, ജോണ്‍സണ്‍ വട്ടോത്ത്, ഇടവക കോഡിനേറ്റര്‍ സണ്ണി വല്ലാട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു.

പൂളക്കുറ്റിയിലെ ദുരിതാശ്വാസ ക്യാമ്പ് എം.എല്‍.എ അഡ്വ. സണ്ണി ജോസഫ് സന്ദര്‍ശിച്ചു

പേരാവൂര്‍: പൂളക്കുറ്റിയിലെ ദുരിതാശ്വാസ ക്യാമ്പ് എം.എല്‍.എ അഡ്വ. സണ്ണി ജോസഫ് സന്ദര്‍ശിച്ചു. ഇരിട്ടി തഹസീല്‍ദാര്‍ സി.വി പ്രകാശനും എം.എല്‍.എയോടൊപ്പം ഉണ്ടായിരുന്നു. ക്യാമ്പില്‍ കഴിയുന്നവരോട് ക്ഷേമാന്വേഷണം നടത്തിയ ശേഷമാണ് എം.എല്‍.എ മടങ്ങിയത്.

ബാലസംഘം അടയ്ക്കാത്തോട് വില്ലേജ് സമ്മേളനം

അടയ്ക്കാത്തോട്: ബാലസംഘം അടയ്ക്കാത്തോട് വില്ലേജ് സമ്മേളനം അടയ്ക്കാത്തോട് സി.പി.എം പാര്‍ട്ടി ഓഫീസില്‍ നടന്നു. ബാലസംഘം ഏരിയ സെക്രട്ടറി അമല്‍ജിത്ത് ഉദ്ഘാടനം ചെയ്തു. വില്ലേജ് കണ്‍വീനര്‍ ചിന്നമ്മ ശശി, കാശിനാഥന്‍ മാങ്കൂട്ടത്തില്‍, കനിഹ, ലോക്കല്‍ സെക്രട്ടറി ജോര്‍ജ് കുപ്പക്കാട്ട്, തങ്കമ്മ മേലെക്കൂറ്റ് എന്നിവര്‍ സംസാരിച്ചു.

നാമ ജപയജ്ഞം സംഘടിപ്പിച്ചു

കൊട്ടിയൂര്‍: ക്ഷേത്രങ്ങള്‍ രാഷ്ട്രീയ മുക്തമാക്കുക, ദേവസ്വം ബോര്‍ഡിന്റ തെറ്റായ നയങ്ങള്‍ തിരുത്തുക, ക്ഷേത്ര വരുമാനം ക്ഷേത്ര ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുക എന്നീ മുദ്രവാക്യങ്ങള്‍ ഉന്നയിച്ച് കൊട്ടിയൂര്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ കൊട്ടിയൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ മുന്നില്‍ നാമജപയജ്ഞം സംഘടിപ്പിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് പ്രദീപ് ശ്രീലകം ഉദ്ഘാടനം ചെയ്തു. മനേഷ് ചിറ്റാരിപറമ്പ്, രാജന്‍ കൊട്ടിയൂര്‍, പി.എസ് മോഹനന്‍, ദേവകി വിജയന്‍, ബാബു കരിമ്പനാല്‍ എന്നിവര്‍ സംസാരിച്ചു.

വൃദ്ധസദനത്തിന് ഭക്ഷ്യവസ്തുക്കള്‍ കൈമാറി

ഇരിട്ടി: അലയന്‍സ് ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മുടയരിഞ്ഞി പ്രേക്ഷിധാര വൃദ്ധ സദനത്തിനു ഭക്ഷ്യവസ്തുക്കള്‍ കൈമാറി. അലയന്‍സ് ക്ലബ് പ്രസിഡണ്ട് അഡ്വ. പി.കെ ആന്റണി പുളിയമാക്കല്‍, വി.എം നാരായണന്‍, ഡോ. ജി ശിവരാമകൃഷ്ണന്‍, കെ.എഫ് തോമസ്, ബെന്നി പാലക്കല്‍, തങ്കച്ചന്‍ പടിയൂര്‍, ജോണ്‍സന്‍ അണിയറ, സി. സാവ്യോ, സി. പ്രസന്ന എന്നിവര്‍ പങ്കെടുത്തു.

സ്വര്‍ണ വില വര്‍ധിച്ചു

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില വര്‍ധിച്ചു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വര്‍ധിച്ച് ഗ്രാമിന് 4,795 രൂപയിലും പവന് 38,360 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയിലാണിത്. മൂന്നു ദിവസം ഒരേ വില തുടര്‍ന്ന ശേഷമാണ് ചൊവ്വാഴ്ച സ്വര്‍ണ വില വര്‍ധിച്ചത്. ഗ്രാമിന് 4,755 രൂപയും പവന് 38,040 രൂപയുമായിരുന്നു തിങ്കളാഴ്ച. ഓഗസ്റ്റ് ഒന്നിന് രേഖപ്പെടുത്തിയ ഗ്രാമിന് 4,710 രൂപയും പവന് 37,680 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.