Hivision Channel

latest news

റോഡിലെ കുഴി വാഹനയാത്രക്കാര്‍ക്ക് അപകടകെണിയൊരുക്കുന്നു

പേരാവൂര്‍: ഇരിട്ടി റോഡില്‍ കെ.കെ ടയേഴ്സിന് മുന്‍വശം റോഡിലെ കുഴി വാഹനയാത്രക്കാര്‍ക്ക് അപകടകെണിയൊരുക്കുന്നു. വളവ് തിരിഞ്ഞ് വരുന്ന് ഭാഗത്തെ റോഡിലെ വലിയ കുഴിയില്‍ വീണ് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവാകുന്നു. കുഴി വെട്ടിച്ച് പോകുമ്പോള്‍ എതിര്‍ദിശയില്‍ നിന്ന് വരുന്ന വാഹനത്തില്‍ ഇടിച്ച് അപകടത്തില്‍ പെടാനും സാധ്യത ഉണ്ട്. ഭാഗ്യം കൊണ്ടാണ് അപകടത്തില്‍പെടാതെ ഇതുവഴി യാത്ര ചെയ്യുന്നത്.

മങ്കിപോക്സ് രോഗലക്ഷണം;കണ്ണൂരില്‍ ഏഴ് വയസുകാരി ചികിത്സയില്‍

മങ്കിപോക്സ് രോഗലക്ഷണങ്ങളോടെ ഏഴ് വയസുകാരി പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍. ശ്രവ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. കുട്ടിക്കൊപ്പം വിദേശത്ത് നിന്നെത്തിയ അച്ഛനും അമ്മയും നിരീക്ഷണത്തിലാണ്. മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.

ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള ഇരിട്ടി മേഖല ഓഫീസ് ഉദ്ഘാടനവും പൊതുയോഗവും

ഇരിട്ടി: ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള ഇരിട്ടി മേഖല ഓഫീസ് ഉദ്ഘാടനവും പൊതുയോഗവും ഇരിട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. ടി.വി തോമസ് അധ്യക്ഷത വഹിച്ചു. കെ.പി രാജേഷ്, കെ.എം അഖില്‍, അബ്ദുല്‍ റഹീം, എ.കെ മനോജ്, വി.പി റഷീദ്, ലിജോ തോമസ്, എം.വി അനീഷ്, ശ്രീനിവാസ്, രജീഷ് ടി.വി ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കാഞ്ഞിരപ്പുഴ പാലത്തിനു സമീപം കാർ നിയന്ത്രണം വിട്ട് അപകടം ഒരാൾക്ക് പരിക്ക്

പേരാവൂർ:കാഞ്ഞിരപ്പുഴ പാലത്തിനു സമീപം കാർ നിയന്ത്രണംവിട്ട് അപകടം ഒരാൾക്ക് പരിക്ക്
മണത്തണ സ്വദേശി പാമ്പാറ
സന്തോഷിനാണ് പരിക്കേറ്റത്.
സാരമായി പരിക്കേറ്റ സന്തോഷിനെ ആദ്യം പേരാവൂർ സൈറസ് ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയി.
ഞായറാഴ്ച രാത്രി 10.30ഓടെയായിരുന്നു അപകടം. അപകടത്തിൽ വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു.
നിയന്ത്രണം വിട്ട കാർ വൈദ്യുത തൂണിൽ ഇടിച്ച ശേഷം പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചാണ് നിന്നത്
.അപകടത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധവും താറുമാറായി

ഭാരതീയ പ്രകൃതി കൃഷി-വൃക്ഷായൂര്‍വേദ വളക്കൂട്ട് നിര്‍മ്മിച്ച് കാര്‍ഷിക ക്ലബ് അംഗങ്ങള്‍ക്ക് വിതരണം ചെയ്തു

മന്ദംചേരി: ശ്രീനാരായണ പബ്ലിക് ലൈബ്രറി കാര്‍ഷിക ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഭാരതീയ പ്രകൃതി കൃഷി-വൃക്ഷായുര്‍വേദ വളക്കൂട്ട് . സി.എ.രാജപ്പന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എ.എന്‍ ഷാജി, നന്ദനന്‍ തുണ്ടുതറ, പി.കെ ജയരാജന്‍, മോഹനന്‍ മുണ്ടയ്ക്കല്‍, വത്സ ചന്ദ്രന്‍, രമണി കെ.ബി എന്നിവര്‍ സംസാരിച്ചു.

എസ്.എസ്.എഫ്.ഇരിട്ടി ഡിവിഷന്‍ സാഹിത്യോത്സവം

ഇരിട്ടി: എസ്.എസ്.എഫ് ഇരിട്ടി ഡിവിഷന്‍ സാഹിത്യോത്സവം ആറളം ഫൈസി ഉസ്താദ് നഗറില്‍ മുഹമ്മദലി കിനാലൂര്‍ ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ പ്രസിഡന്റ് അഡ്വ.മിദ് ലാജ് സഖാഫി അധ്യക്ഷനായി. അഷ്‌റഫ് സഖാഫി കാടാച്ചിറ, യൂസഫ് ദാരിമി, അബ്ദുറഹ്മാന്‍ ഹാജി ആറളം, ജില്ലാ സെക്രട്ടറി റമീസ് മാഹി, അബൂബക്കര്‍ മുസ്ല്യാര്‍ ഏളന്നൂര്‍, അബ്ദുറഹ്മാന്‍ മാസ്റ്റര്‍, സമീര്‍ ഹുമൈദി, അബ്ദുറഹ്മാന്‍ ഹാജി ചാക്കാട്, സാജിദ് മാസ്റ്റര്‍ ആറളം, ഷാജഹാന്‍ മിസ്ബാഹി, ഉമര്‍ മുഖ്ദാര്‍ എന്നിവര്‍ സംസാരിച്ചു. ഡിവിഷണിലെ 6 സെക്ടറില്‍ നിന്നായി അഞ്ചൂറോളം വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്.

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

പൂളക്കുറ്റി: മേഖലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്കായി കണിച്ചാര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പൂളക്കുറ്റി ഹോമിയോ ഡിസ്‌പെന്‍സറിയില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ് പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഷാന്റി തോമസ്, പഞ്ചായത്തംഗം ഷോജറ്റ് ചന്ദ്രന്‍ കുന്നേല്‍, വില്ലേജ് ഓഫീസര്‍ ബിജി ജോണ്‍ എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ മെഡിസിന്‍, ഓര്‍ത്തോ, ശിശുരോഗം എന്നീ വിഭാഗങ്ങളിലാണ് പരിശോധന നടന്നത്. രോഗികള്‍ക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തു.

കൊളക്കാട് സാന്തോം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 1990 എസ്.എസ്.എല്‍.സി ബാച്ചിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

കൊളക്കാട്: സാന്തോം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1990 എസ്എസ്എല്‍സി ബാച്ചിന്റെ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം കൊളക്കാട് സാന്തോം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. സ്‌നേഹക്കൂട് 90 എന്ന് പേരിട്ടിരിക്കുന്ന കൂട്ടായ്മ ഉത്സാഹ് 2022 എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. കൂട്ടായ്മയുടെ രക്ഷാധികാരി ഫാദര്‍ ജോഷി തോമസ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ പോള്‍ വള്ളോപ്പിള്ളി അനുഗ്രഹ പ്രഭാഷണം നടത്തി. പുല്ലാംകുഴല്‍ കലാകാരന്‍ അഭിലാഷ് കൊളക്കാട് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. വാര്‍ഡ് മെമ്പര്‍ സുരുവി റിജോ, ഫാദര്‍ ബിനു ജോസഫ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സോളി തോമസ്, കോഡിനേറ്റര്‍ നിബു ജോര്‍ജ്, ദീപ ജോണ്‍, ജോസ് സ്റ്റീഫന്‍, ജോഫി ജോസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.

പേരാവൂർ:ബംഗളക്കുന്ന് പെരിങ്ങാനം റോഡിൽ മൈലാടുംപാറ വ്യൂ പോയന്റിന് സമീപത്തേക്ക് പോകുന്ന റോഡിനടുത്താണ് കൂറ്റൻ പാറ ഉൾപ്പെടെ റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടത്.

സ്വിഫ്റ്റ് ബസ് റോഡരികിലെ കുഴിയിലേക്ക് താഴ്ന്ന് സര്‍വ്വീസ് മുടങ്ങി

ഇരിട്ടി:കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസ് റോഡരികിലെ കുഴിയിലേക്ക് താഴ്ന്ന് സര്‍വ്വീസ് മുടങ്ങി. കണ്ണൂരില്‍ നിന്നും ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന ബസ് ആണ് മാക്കൂട്ടം ചുരത്തില്‍ റോഡരികിലെ കുഴിയിലേക്ക് താഴ്ന്നത്. ആര്‍ക്കും പരിക്കില്ല.