Hivision Channel

latest news

‘ഹരിതമിത്രം’ ആപ്പ്: 33 തദ്ദേശ സ്ഥാപനങ്ങൾ ഡിജിറ്റലാകുന്നു

കണ്ണൂർ:സംസ്ഥാനത്തെ അജൈവ മാലിന്യങ്ങളുടെ ശേഖരണവും സംസ്‌കരണവും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ജില്ലയിലെ 33 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഈ മാസം അവസാനത്തോടെ ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് ആപ്ലിക്കേഷൻ നിലവിൽ വരുന്നു. 
എരഞ്ഞോളി, കതിരൂർ, പന്ന്യന്നൂർ, മാങ്ങാട്ടിടം, കോട്ടയം, ചിറ്റാരിപ്പറമ്പ്, അഞ്ചരക്കണ്ടി, വേങ്ങാട്, പിണറായി, ചെമ്പിലോട്, പെരളശ്ശേരി, കരിവെള്ളൂർ-പെരളം, രാമന്തളി, കടന്നപ്പളളി, ഉദയഗിരി, ചെങ്ങളായി, കണ്ണപുരം, ചെറുതാഴം, ചെറുകുന്ന്, പാപ്പിനിശ്ശേരി, കുറ്റിയാട്ടൂർ, മലപ്പട്ടം, കോളയാട്, കണിച്ചാർ, പേരാവൂർ, മാലൂർ, കേളകം, പടിയൂർ, പയ്യാവൂർ, പായം, കൂടാളി ഗ്രാമപഞ്ചായത്തുകളിലും ആന്തൂർ ഉൾപ്പടെ രണ്ട് നഗരസഭകളിലുമാണ് പദ്ധതി നടപ്പാക്കുക. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പരിശീലനം പൂർത്തിയായി. എരഞ്ഞോളി ഗ്രാമ പഞ്ചായത്തിലും ആന്തൂർ നഗരസഭയിലും സർവേ ആരംഭിച്ചു. മറ്റിടങ്ങളിൽ ഈ മാസം സർവേ നടത്തും.ഹരിത കർമസേന അംഗങ്ങൾ ഹരിതമിത്രം ആപ് ഡൗൺലൗഡ് ചെയ്ത് വീടുകളിലും കടകളിലും കയറിയാണ് വിവരശേഖരണം നടത്തുന്നത്. ശേഷം ക്യൂ ആർ കോഡ് പതിക്കും. തുടർന്നുള്ള മാസങ്ങളിൽ ഇവിടങ്ങളിൽ ശേഖരിക്കുന്ന മാലിന്യങ്ങളുടെ വിവരങ്ങൾ ക്യൂ ആർ കോഡ് വെച്ച് പുതുക്കാനാവും. ആപ്പ് നിലവിൽവരുന്നതോടെ പൊതുജനങ്ങൾക്ക് സേവനങ്ങൾ ആവശ്യപ്പെടാം. പരാതികൾ ഉന്നയിക്കാനും മാലിന്യം തള്ളുന്നത് റിപ്പോർട്ട് ചെയ്യാനും കഴിയും. തദ്ദേശ സ്ഥാപന അധ്യക്ഷർ, അംഗങ്ങൾ, ഹരിതകർമസേന അംഗങ്ങൾ, സൂപ്പർവൈസർമാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ക്ലീൻ കേരള കമ്പനി, ശുചിത്വമിഷൻ, ഹരിത കേരള മിഷൻ എന്നീ വിഭാഗക്കാർക്ക് ആപ്പിലൂടെ വിവരങ്ങൾ ലഭിക്കും. പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഇത് ഓഫ്ലൈനായും ഓൺലൈനായും ഉപയോഗിക്കാം. തദ്ദേശം, ജില്ല, സംസ്ഥാനതലം വരെ മോണിറ്റർ ചെയ്യാനുള്ള സംവിധാനമാണ് കെൽട്രോണിന്റെ സാങ്കേതിക സഹായത്തോടെ നടപ്പാക്കുന്ന ഹരിതമിത്രം ഗാർബേജ് ആപ്പിലുള്ളത്.

‘ഹരിതമിത്രം’ ആപ്പ്: 33 തദ്ദേശ സ്ഥാപനങ്ങൾ ഡിജിറ്റലാകുന്നു Read More »

വൈകല്യങ്ങളെ മറികടന്ന് പത്താം തരം തുല്യതാ പരീക്ഷക്ക് 35കാരി

വൈകല്യങ്ങളെ വകവെക്കാതെ ആത്മവിശ്വാസത്തോടെ പത്താം ക്ലാസ് യോഗ്യത നേടിയെടുക്കാനുള്ള കഠിന ശ്രമത്തിലാണ് 35 വയസ്സുകാരിയായ കണ്ണൂർ സ്വദേശിനി സബ്രീന. 

വാരം സിഎച്ച്എം ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താംതരം തുല്യതാ പഠിതാവായ സബ്രീനയുടെ ആഗ്രഹം എന്തെങ്കിലും ജോലി സമ്പാദിക്കണം തുടർപഠനം നടത്തണം എന്നതാണ്. അവശതകൾ മറികടന്ന് പലതും ചെയ്യാൻ കഴിയും എന്ന തിരിച്ചറിവുണ്ടായത് പത്താം തരം തുല്യതാ ക്ലാസിൽ എത്തിയപ്പോഴാണെന്ന് സബ്രീന പറയുന്നു. പഠനത്തോടൊപ്പം എംബ്രോയ്ഡ്റിയും പാട്ടും സബ്രീന സ്വായത്തമാക്കിയിട്ടുണ്ട്. എല്ലാവരും അംഗീകരിക്കുന്ന ഈ സമയത്ത് പ്രേരക് രശ്മിയോടും പഠനത്തിന് അവസരം ഒരുക്കിയ സാക്ഷരതാ മിഷനോടുമാണ് സബ്രീനയ്ക്ക് നന്ദി പറയാനുള്ളത്.തുടർപഠനം നടത്താൻ ഏറെ ആഗ്രഹം ഉണ്ടെങ്കിലും രണ്ടാം വയസ്സിൽ പോളിയോ ബാധിച്ചതിനെ തുടർന്ന് ആഗ്രഹങ്ങളെ തളച്ചിടേണ്ടി വന്നു. സ്‌കൂൾ വിദ്യാഭ്യാസം ചെയ്തുവെങ്കിലും പത്താം ക്ലാസ് പാസ്സാവാൻ കഴിഞ്ഞില്ല. മറ്റുള്ളവരുടെ സഹതാപമല്ല പിന്തുണയാണ് വേണ്ടതെന്ന് മനസ്സിൽ കരുതിയ നിമിഷമാണ് തുടർ പഠനത്തിനുള്ള ഈ പരിശ്രമം തുടങ്ങിയത്. എംബ്രോയ്ഡ്റി കാര്യക്ഷമമായി എടുക്കണം, പത്താം ക്ലാസ്സ് നന്നായി പാസ്സാവണം, ഒന്നുമല്ലെന്ന് തോന്നിയവർക്ക് മുന്നിൽ എല്ലാമാണെന്ന് കാണിച്ചു കൊടുക്കണം-സബ്രീന പറയുന്നു. അഞ്ചു വയസ്സുകാരി മകളും സബ്രീനയ്ക്ക് കൂട്ടിനുണ്ട്. ഇരുപത്തിയെട്ടാം വയസിലായിരുന്നു സബ്രീനയുടെ വിവാഹം.

വൈകല്യങ്ങളെ മറികടന്ന് പത്താം തരം തുല്യതാ പരീക്ഷക്ക് 35കാരി

വൈകല്യങ്ങളെ വകവെക്കാതെ ആത്മവിശ്വാസത്തോടെ പത്താം ക്ലാസ് യോഗ്യത നേടിയെടുക്കാനുള്ള കഠിന ശ്രമത്തിലാണ് 35 വയസ്സുകാരിയായ കണ്ണൂർ സ്വദേശിനി സബ്രീന. 
Read More »

ആഫ്രിക്കൻ പന്നിപ്പനി: നഷ്ടപരിഹാര വിതരണം 11ന്

കണിച്ചാർ പഞ്ചായത്തിലെ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച ഫാമുകളുടെ ഉടമസ്ഥരായ കർഷകർക്കുള്ള നഷ്ടപരിഹാര വിതരണം ആഗസ്റ്റ് 11 വ്യാഴാഴ്ച വൈകീട്ട് 3.30ന് കണ്ണൂർ കക്കാട് റോഡിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നടക്കും. മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നഷ്ടപരിഹാര തുക വിതരണം നിർവഹിക്കും. രണ്ട് കർഷകരുടെ 247 പന്നികളെയാണ് ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ചതിനെ തുടർന്ന് ഉൻമൂലനം ചെയ്ത് സംരക്ഷണ നടപടികൾ സ്വീകരിച്ചത്.

ഇതിന്റെ ഭാഗമായുള്ള സെമിനാർ കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്യും. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷനാവും. എംപിമാരായ കെ സുധാകരൻ, അഡ്വ. പി സന്തോഷ് കുമാർ എന്നിവർ ഉപഹാര സമർപ്പണം നടത്തും. പന്നിപ്പനി രോഗപ്രതിരോധ കിറ്റ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നിർവഹിക്കും.

ആഫ്രിക്കൻ പന്നിപ്പനി: നഷ്ടപരിഹാര വിതരണം 11ന് Read More »

പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണം-ഡി എം ഒ

ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ജലജന്യ രോഗങ്ങൾ, ജന്തുജന്യ രോഗങ്ങൾ, വായുജന്യ രോഗങ്ങൾ, പ്രാണിജന്യ രോഗങ്ങൾ എന്നിവ ശ്രദ്ധിക്കണം. വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയിഡ്, വൈറൽ പനി, എലിപ്പനി, ഡെങ്കിപ്പനി എന്നിവയാണ് അധികമായി കണ്ടുവരുന്നത്. ജലജന്യ രോഗങ്ങൾ തടയുന്നതിനായി ക്ലോറിനേഷൻ നടത്തണം. കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പ് വരുത്തണം. പഴകിയതും തുറന്നു വച്ചിരിക്കുന്നതുമായ ഭക്ഷണ പദാർഥങ്ങൾ ഒഴിവാക്കണം. കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക. വയറിളക്കം വന്നാൽ ഒആർഎസ് ലായനി ആവശ്യാനുസരണം നൽകണം. വർധിച്ച ദാഹം, ഉണങ്ങിയ നാവും ചുണ്ടുകളും, വരണ്ട ചർമ്മം, മയക്കം, മൂത്രം കുറവ്, കടുത്ത മഞ്ഞ നിറത്തിലുള്ള മൂത്രം തുടങ്ങിയ നിർജ്ജലീകരണ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആശുപത്രിയിൽ എത്തിക്കണം. കോവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിക്കണം. മാസ്‌ക് കൃത്യമായി ധരിക്കണം. ഇതിലൂടെ വിവിധ വായുജന്യ രോഗങ്ങളെ പ്രതിരോധിക്കാനും സാധിക്കും. വ്യാജവാർത്തകളിൽ പരിഭ്രാന്തരാകരുത്. ആധികാരിക നിർദ്ദേശങ്ങൾ മാത്രമേ സ്വീകരിക്കാവൂ എന്നും അധികാരികളുടെ നിർദ്ദേശങ്ങൾ അനുസരിക്കണമെന്നും ഡി എം ഒ അറിയിച്ചു. .

പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണം-ഡി എം ഒ Read More »

വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും നല്‍കി

പൂളക്കുറ്റി : ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി മുള്ളേരിക്കല്‍ മാര്‍ഗദീപം പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തില്‍ വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും നല്‍കി. ലൈബ്രറി പ്രസിഡണ്ട് ഓമനക്കുട്ടി ടീച്ചര്‍ പൂളക്കുറ്റി ദുരിതാശ്വാസ ക്യാമ്പില്‍ എത്തിയാണ് സാധനങ്ങള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് കൈമാറിയത്. പുഷ്പ മനോജ്,രാധ എന്നിവര്‍ പങ്കെടുത്തു.

വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും നല്‍കി Read More »

യുദ്ധ വിരുദ്ധ റാലിയും വീഡിയോ പ്രദര്‍ശനവും

ചെട്ടിയാംപറമ്പ് : ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് ചെട്ടിയാംപറമ്പ് ഗവ. യു.പി സ്‌കൂളിന്റെ നേതൃത്വത്തില്‍ യുദ്ധ വിരുദ്ധ റാലിയും വീഡിയോ പ്രദര്‍ശനവും നടത്തി. പി.ടി.എ പ്രസിഡണ്ട് വിനോദ് തത്തുപാറ യുദ്ധ വിരുദ്ധ സന്ദേശം നല്‍കി. സീനിയര്‍ അസിസ്റ്റന്റ് വിജയശ്രീ, ഷിജിത്ത് മാസ്റ്റര്‍, ഷാജി മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

യുദ്ധ വിരുദ്ധ റാലിയും വീഡിയോ പ്രദര്‍ശനവും Read More »

ഹിരോഷിമ നാഗസാക്കി ദിനാചരണം നടത്തി

അടയ്ക്കാത്തോട് ഗവ. യു.പി സ്‌കൂളില്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ നാഗസാക്കി ദിനാചരണം നടത്തി. വിമുക്തഭടന്‍ സത്യന്‍ യുദ്ധവും യുദ്ധക്കെടുതികളും എന്ന വിഷയത്തില്‍ ക്ലാസ്സ് നയിച്ചു. സഡാക്കോ കൊക്ക് നിര്‍മ്മാണം, യുദ്ധവിരുദ്ധ പോസ്റ്റര്‍ നിര്‍മ്മാണം, യുദ്ധവിരുദ്ധ പ്രതിജ്ഞ എന്നിവയും നടത്തി.

ഹിരോഷിമ നാഗസാക്കി ദിനാചരണം നടത്തി Read More »

സ്‌കൂള്‍ ബാലസഭ ഉദ്ഘാടനം

കൊട്ടിയൂര്‍: ശ്രീ നാരായണ എല്‍.പി സ്‌കൂളില്‍ ഈ വര്‍ഷത്തെ സ്‌കൂള്‍ ബാലസഭ നാടന്‍ പാട്ട് കലാകാരന്‍ മാത്യൂസ് വയനാട് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ പി.കെ ദിനേശ് അധ്യക്ഷത വഹിച്ചു. ബാലസഭാ സെക്രട്ടറി ആദി സ്വരൂപ്, ഡെപ്യൂട്ടി ലീഡര്‍ അംബരീഷ് ആര്‍, വൈഗ പ്രശാന്ത്, ചൈതന്യ എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ വിവിധ പരിപാടികളും നടന്നു.

സ്‌കൂള്‍ ബാലസഭ ഉദ്ഘാടനം Read More »

ബഫര്‍ സോണില്‍ പുതിയ ഉത്തരവിറക്കി സര്‍ക്കാര്‍; ജനവാസ, കൃഷിയിടങ്ങളെ പരിസ്ഥിതി ലോല മേഖലകളില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കി

ബഫര്‍ സോണില്‍ പുതിയ ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. ജനവാസ, കൃഷിയിടങ്ങളെ പരിസ്ഥിതി ലോല മേഖലകളില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കിയാണ് ഉത്തരവിറക്കിയത്. 2019-ലെ ഉത്തരവിലെ പ്രശന്ങ്ങള്‍ പരിഹരിക്കുന്നതിനായാണ് പുതിയ ഉത്തരവിറക്കിയത്. ജനവാസ കേന്ദ്രങ്ങളടക്കം ഒരു കിലോ മീറ്റര്‍ വരെ പരിസ്ഥിതിലോല മേഖലയാക്കാനുള്ള 2019-ലെ ഉത്തരവ് തിരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുസ്ഥാപങ്ങളെയും ഒഴിവാക്കും.

ബഫര്‍ സോണില്‍ പുതിയ ഉത്തരവിറക്കി സര്‍ക്കാര്‍; ജനവാസ, കൃഷിയിടങ്ങളെ പരിസ്ഥിതി ലോല മേഖലകളില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കി Read More »

സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. ഇന്നലെ കുത്തനെ ഉയര്‍ന്ന സ്വര്‍ണ വിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 280 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഒരു പവന് 320 രൂപ ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 38,080 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 35 രൂപ കുറഞ്ഞു. ഇന്നലെ 40 രൂപയുടെ വര്‍ദ്ധനവ് ഉണ്ടായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4,760 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3,930 രൂപയാണ്.

സ്വര്‍ണ വില കുറഞ്ഞു Read More »