
കൊട്ടിയൂര്‍: ശ്രീ നാരായണ എല്‍.പി സ്‌കൂളില്‍ ഈ വര്‍ഷത്തെ സ്‌കൂള്‍ ബാലസഭ നാടന്‍ പാട്ട് കലാകാരന്‍ മാത്യൂസ് വയനാട് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ പി.കെ ദിനേശ് അധ്യക്ഷത വഹിച്ചു. ബാലസഭാ സെക്രട്ടറി ആദി സ്വരൂപ്, ഡെപ്യൂട്ടി ലീഡര്‍ അംബരീഷ് ആര്‍, വൈഗ പ്രശാന്ത്, ചൈതന്യ എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ വിവിധ പരിപാടികളും നടന്നു.