
പൂളക്കുറ്റി : ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി മുള്ളേരിക്കല്‍ മാര്‍ഗദീപം പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തില്‍ വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും നല്‍കി. ലൈബ്രറി പ്രസിഡണ്ട് ഓമനക്കുട്ടി ടീച്ചര്‍ പൂളക്കുറ്റി ദുരിതാശ്വാസ ക്യാമ്പില്‍ എത്തിയാണ് സാധനങ്ങള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് കൈമാറിയത്. പുഷ്പ മനോജ്,രാധ എന്നിവര്‍ പങ്കെടുത്തു.