Hivision Channel

latest news

കണ്ണാടിയില്‍ കണ്‍നട്ട നാള്‍ കണ്ടില്ല ഞാന്‍ ഇന്നലെ…വിവേക് മുഴക്കുന്നിന്റെ വരികള്‍ക്ക് ശബ്ദം നല്‍കി മംമ്ത മോഹന്‍ദാസ്

വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ലൈവ് എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു മംമ്ത റെക്കോര്‍ഡിംഗ് സ്റ്റുഡിയോയിലെത്തിയത്. ഈ ചിത്രത്തില്‍ മംമ്തയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കണ്ണാടിയില്‍ കണ്‍നട്ട നാള്‍ കണ്ടില്ല ഞാന്‍ ഇന്നലെ… എന്ന് തുടങ്ങുന്ന മാധ്യമപ്രവര്‍ത്തകനും ഗാനരചയിതാവുമായ വിവേക് മുഴക്കുന്നിന്റെ വരികള്‍ക്കാണ് മംമ്ത ശബ്ദം നല്‍കിയത്.സിനിമയില്‍ മംമ്ത പാടി അഭിനയിക്കുന്ന പാട്ടാണിത്. മംമ്തയെ ഈ സിനിമയിലേയ്ക്ക് കാസ്റ്റ് ചെയ്യുമ്പോള്‍, അവര്‍തന്നെ ഈ പാട്ട് പാടണമെന്ന ധാരണയില്‍ അണിയറപ്രവര്‍ത്തകര്‍ എത്തിയിരുന്നു.

അല്‍ഫോന്‍സ് ജോസഫായിരുന്നു സംഗീത സംവിധായകന്‍.ഗാനം പാടി അവസാനിപ്പിക്കുമ്പോള്‍ അത് മംമ്തയുടെ മികച്ച പാട്ടുകളുടെ ഗണത്തിലേയ്ക്ക് സ്ഥാനം പിടിക്കുകയാണ്.തെലുങ്കിലും തമിഴിലും മലയാളത്തിലുമായി നിരവധി പാട്ടുകള്‍ മംമ്ത പാടിയിട്ടുണ്ട്. മംമ്ത എന്ന ഗായികയെ ജനപ്രിയയാക്കിയത് ‘ഡാഡി മമ്മി വീട്ടിലില്ലാ’ എന്നു തുടങ്ങുന്ന ഗാനമാണ്. വില്ല് എന്ന വിജയ് ചിത്രത്തിനുവേണ്ടി ദേവിശ്രീ പ്രസാദ് ഒരുക്കിയ ഗാനമായിരുന്നു അത്.അതിനുശേഷം നിരവധി സിനിമകളില്‍ മംമ്ത പിന്നണി ഗായികയായി നിറഞ്ഞുനിന്നു.

മെയ് 12 ന് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. മംമ്തയെ കൂടാതെ സൗബിന്‍, ഷൈന്‍ ടോം ചാക്കോ, പ്രിയാവാര്യര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരുത്തീക്ക് ശേഷം എസ്. സുരേഷ് ബാബു തിരക്കഥയെഴുതിയ ചിത്രം കൂടിയാണ് ലൈവ്.ഇത് കൂടാതെ രണ്ട് പാട്ടുകള്‍കൂടി ചിത്രത്തിലുണ്ട്. കുഴൂര്‍ വില്‍സനാണ് മറ്റൊരു ഗാനം എഴുതിയിരിക്കുന്നത്. ആ പാട്ട് പാടിയിരിക്കുന്നത് അല്‍ഫോന്‍സ് ജോസഫാണ്. ഇംഗ്ലീഷിലുള്ളതാണ് മൂന്നാമത്തെ പാട്ട്

കണ്ണാടിയില്‍ കണ്‍നട്ട നാള്‍ കണ്ടില്ല ഞാന്‍ ഇന്നലെ…വിവേക് മുഴക്കുന്നിന്റെ വരികള്‍ക്ക് ശബ്ദം നല്‍കി മംമ്ത മോഹന്‍ദാസ് Read More »

മാവോയിസ്റ്റ് സാനിധ്യം;വയനാട്ടിലെ കാടുകളില്‍ നിരീക്ഷണം ശക്തമാക്കി പൊലീസ്

മാവോയിസ്റ്റ് ഓപ്പറേഷന്‍ ശക്തമാക്കി കേരളം. വയനാട്ടിലെ കാടുകളില്‍ നിരീക്ഷണം ശക്തമാക്കി പൊലീസ്.വയനാട്ടിലെ സംസ്ഥാന അതിര്‍ത്തികളില്‍ എല്ലാം പൊലീസ് ചെക് പോസ്റ്റ് ആരംഭിക്കുന്നു. കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തികള്‍ പുതിയ 3 ചെക് പോസ്റ്റ് കേരളാ പോലീസ് ആരംഭിക്കുന്നു. മാവോ വാദികളുടെ അറസ്റ്റും സറണ്ടര്‍ പാക്കജും കാര്യക്ഷമമാക്കാനാണ് കേരള പോലീസ് തീരുമാനിച്ചിരിക്കുന്നത്.

വയനാട്ടിലെ കാടുകളില്‍ കേരളത്തിന് അകത്തു നിന്നും പുറത്തു നിന്നുമുള്ള മാവോ ഒളി പോരാളികള്‍ ഉണ്ടെന്ന് വയനാട് എസ് പി പറഞ്ഞു. എത്രപേര്‍ ഉണ്ട് എന്നത് പുറത്ത് വിടാന്‍ ആകില്ലെന്നും ജില്ലാ പൊലീസ് മേധാവി ആര്‍ ആനന്ദ് പറഞ്ഞു. മാവോ വാദികള്‍ക്ക് കീഴടങ്ങിയാല്‍ പുനരധിവാസത്തിന് വിപുലമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. അതേസമയം വയനാട് ആറളം കാടുകളിലെ മാവോ സാനിധ്യം കുറയുകയാണെന്നാണ് റിപ്പോര്‍ട്ട്.

മാവോയിസ്റ്റ് സാനിധ്യം;വയനാട്ടിലെ കാടുകളില്‍ നിരീക്ഷണം ശക്തമാക്കി പൊലീസ് Read More »

കല്ലുമുതിരക്കുന്ന് കക്കാട് റോഡില്‍ റബ്ബര്‍ മരം റോഡിലേക്ക് പൊട്ടിവീണു

കല്ലുമുതിരക്കുന്ന്: മരം പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു. കല്ലുമുതിരക്കുന്ന് കക്കാട് റോഡില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ റബ്ബര്‍ മരം റോഡിലേക്ക് പൊട്ടിവീണാണ് ഗതാഗതം തടസപ്പെട്ടത്. പ്രദേശത്തെ വൈദ്യുത ബന്ധവും താറുമാറായി. ഇന്ന് രാവിലെയായിരുന്നു സംഭവം. റബ്ബര്‍ മരം മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചു.

കല്ലുമുതിരക്കുന്ന് കക്കാട് റോഡില്‍ റബ്ബര്‍ മരം റോഡിലേക്ക് പൊട്ടിവീണു Read More »

മില്‍മ പാലിന് വര്‍ധിപ്പിച്ച തുക ഇന്നുമുതല്‍ പ്രാബല്യത്തില്‍

മില്‍മ പാലിന് വര്‍ധിപ്പിച്ച തുക ഇന്നുമുതല്‍ നിലവില്‍ വരും. മില്‍മ റിച്ച്, മില്‍മ സ്മാര്‍ട്ട് എന്നിവയ്ക്കാണ് വില വര്‍ധിപ്പിച്ചത്. പച്ച, മഞ്ഞ കവറുകളിലുള്ള പാലിനാണ് വില കൂട്ടിയത്.

പാക്കറ്റിന് ഒരു രൂപയാണ് കൂട്ടുന്നത്. ഇതോടെ 29 രൂപയുണ്ടായിരുന്ന മില്‍മ റിച്ചിന് 30 രൂപയും 24 രൂപയുണ്ടായിരുന്ന മില്‍മ സ്മാര്‍ട്ടിന് 25 രൂപയുമാകും. അഞ്ചുമാസം മുന്‍പാണ് പാല്‍ ലിറ്ററിന് 6 രൂപ നിരക്കില്‍ വര്‍ധിച്ചത്.

അറിയിക്കാതെയുള്ള വിലവര്‍ധനവില്‍ ക്ഷീരവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിക്കും അതൃപ്തിയുണ്ട്. നീക്കം സര്‍ക്കാര്‍ അറിഞ്ഞതല്ലെന്നും ഇത് പരിശോധിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. അതേസമയം വില കൂട്ടുകയല്ല ഏകീകരിക്കുകയാണ് ചെയ്തതെന്നാണ് മില്‍മ നല്‍കുന്ന വിശദീകരണം.

മില്‍മ പാലിന് വര്‍ധിപ്പിച്ച തുക ഇന്നുമുതല്‍ പ്രാബല്യത്തില്‍ Read More »

സംസ്ഥാനത്ത് ചൂടിന് ആശ്വാസമായി വേനല്‍ മഴ എത്തിയേക്കും

സംസ്ഥാനത്ത് ചൂടിന് ആശ്വാസമായി വേനല്‍ മഴ എത്തിയേക്കും. ആലപ്പുഴ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മത്സ്യ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇന്നലെയും സംസ്ഥാനത്തും കനത്ത ചൂടാണ് രേഖപ്പെടുത്തിയത്.

സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ചൂട് ഇനിയും കടുക്കുമെന്നാണ് വിലയിരുത്തല്‍. പാലക്കാട് ജില്ലയില്‍ ചൂട് 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്കും കടന്നേക്കും.

സംസ്ഥാനത്ത് ചൂടിന് ആശ്വാസമായി വേനല്‍ മഴ എത്തിയേക്കും Read More »

വന്ദേ ഭാരത് എക്സ്പ്രസ് തീവണ്ടിയുടെ രണ്ടാമത്തെ ട്രയല്‍ റണ്‍ ആരംഭിച്ചു

വന്ദേ ഭാരത് എക്സ്പ്രസ് തീവണ്ടിയുടെ രണ്ടാമത്തെ ട്രയല്‍ റണ്‍ ആരംഭിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനില്‍ നിന്ന് 5.20 നാണ് യാത്ര ആരംഭിച്ചത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയാകും ട്രയല്‍ റണ്‍ നടക്കുക. തമ്പാനൂര്‍ നിന്നും രണ്ടാമത്തെ പ്ലാറ്റഫോമില്‍ നിന്നാണ് ട്രെയിന്‍ പുറപ്പെട്ടത്.

നിരവധി പേരുടെ ആവശ്യപ്രകാരമാണ് വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് കാസര്‍ഗോഡ് വരെ നീട്ടിയത്. ഇന്നലെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

എക്സ്പ്രസിന്റെ സമയക്രമവും ടിക്കറ്റ് നിരക്കും തീരുമാനിച്ചിരുന്നു. തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് ട്രെയിന്‍ രാവിലെ 5.10നാണ് പുറപ്പെടുക. ട്രെയിന്‍ ഉച്ചയ്ക്ക് 12.30ഓടെ കണ്ണൂരിലെത്തും. കാസര്‍ഗോഡിലേക്ക് നീട്ടിയതിനാല്‍ പരിഷ്‌കരിച്ച സമയക്രമം ഉടന്‍ പുറത്തിറങ്ങിയേക്കും.

എക്സിക്യൂട്ടീവ് കോച്ചില്‍ ഭക്ഷണമുള്‍പ്പെടെ തിരുവനന്തപുരംകണ്ണൂര്‍ നിരക്ക് 2,400 രൂപയാണ്. എക്കണോമി കോച്ചില്‍ ഭക്ഷണമുള്‍പ്പെടെ തിരുവനന്തപുരം കണ്ണൂര്‍ നിരക്ക് 1,400 രൂപയാണ്.

78 സീറ്റ് വീതമുള്ള 12 എക്കണോമി കോച്ചുകളാണ് വന്ദേഭാരതിനുള്ളത്. 54 സീറ്റ് വീതമുള്ള 2 എക്സിക്യൂട്ടീവ് കോച്ചുകളുമുണ്ട്. 44 സീറ്റ് വീതമുള്ള ഓരോ കോച്ചുകള്‍ മുന്നിലും പിന്നിലുമുണ്ടാകും.

വന്ദേ ഭാരത് എക്സ്പ്രസ് തീവണ്ടിയുടെ രണ്ടാമത്തെ ട്രയല്‍ റണ്‍ ആരംഭിച്ചു Read More »

രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികള്‍ വീണ്ടും 10,000 കടന്നു

രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികള്‍ വീണ്ടും 10,000 കടന്നു. 24 മണിക്കൂറിനിടെ 10,542 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 63,562 ആയി ഉയര്‍ന്നു. ഇന്നലെ പ്രതിദിന രോഗികളുടെ എണ്ണം 9111 ആയിരുന്നു. 8.40 ശതമാനമായിരുന്നു പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.

അതേസമയം അടുത്ത പത്ത് മുതല്‍ പന്ത്രണ്ട് ദിവസം വരെ കൊവിഡ് കേസുകള്‍ ഉയര്‍ന്നു നില്‍ക്കുമെങ്കിലും ഒരു തരംഗത്തിനുള്ള സാധ്യത ആരോഗ്യ വിദഗ്ധര്‍ തള്ളി. രണ്ടാഴ്ച്ചയ്ക്കപ്പുറം കേസുകള്‍ കുറയുമെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ ആശുപത്രികളില്‍ 90 ശതമാനം ഐസിയു കിടക്കകളും സജ്ജമാത്തിയതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കണക്കില്‍ വ്യക്തമാക്കി. സംസ്ഥാനങ്ങളില്‍ നടന്ന മോക്ഡ്രില്ലിന്റെ അടിസ്ഥാനത്തിലാണ് ആ കണക്ക് തയ്യാറാക്കിയത്.

രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികള്‍ വീണ്ടും 10,000 കടന്നു Read More »

ചാരായവും വാഷും പിടികൂടി

ഇരിട്ടി: ആറളം പയോറ ഭാഗത്ത് എക്‌സൈസ് നടത്തിയ പരിശോധനയില്‍ കുന്നുമ്മല്‍ മുകുന്ദനെ രണ്ട് ലിറ്റര്‍ ചാരായവും 40 ലിറ്റര്‍ വാഷും സഹിതം അറസ്റ്റ് ചെയ്തു. ഇരിട്ടി എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ സി രജിത്തിന്റെ നേതൃത്വത്തില്‍ പ്രിവന്റിവ് ഓഫീസര്‍മാരായ കെ.പി പ്രമോദ്, കെ ഉമ്മര്‍, പ്രിവന്റിവ് ഓഫീസര്‍ ഗ്രേഡ് കെ.എന്‍ രവി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.കെ ബിജു, റിനീഷ് ഓര്‍ക്കാട്ടേര , പി ആദര്‍ശ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ വി ശരണ്യ, ഡ്രൈവര്‍ കേശവന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം പരിശോധനയില്‍ പങ്കെടുത്തു.

ചാരായവും വാഷും പിടികൂടി Read More »

കൊട്ടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ശുചിത്വ പരിശോധന

കൊട്ടിയൂര്‍: കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഹെല്‍ത്തി കേരള ക്യാമ്പയിന്റെ ഭാഗമായി ഹോട്ടല്‍, കൂള്‍ബാര്‍ എന്നിവിടങ്ങളില്‍ ശുചിത്വ പരിശോധന നടത്തി. ശുചിത്വ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുമെന്നും നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റ്റി എ ജെയ്‌സണ്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ മനോജ് ജേക്കബ്,ആനന്ദ് എന്നിവരടങ്ങിയ ടീം ആണ് പരിശോധന നടത്തിയത്.

കൊട്ടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ശുചിത്വ പരിശോധന Read More »

ബഫര്‍ സോണ്‍ വിഷയം; കേളകം ഗ്രാമ പഞ്ചായത്തില്‍ പ്രത്യേക ഗ്രാമസഭ യോഗം

വളയംചാല്‍: ബഫര്‍ സോണ്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ കേളകം ഗ്രാമപഞ്ചായത്ത് നാല് വാര്‍ഡുകളില്‍ പ്രത്യേക ഗ്രാമസഭ യോഗത്തിന് തുടക്കമായി. ആദ്യ ഗ്രാമസഭ ഒന്നാം വാര്‍ഡില്‍ വളയംചാല്‍ സാംസ്‌കാരിക നിലയത്തില്‍ നടന്നു .കേളകം
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.റ്റി.അനീഷ് അധ്യക്ഷനായി.

ബഫര്‍ സോണ്‍ വിഷയം; കേളകം ഗ്രാമ പഞ്ചായത്തില്‍ പ്രത്യേക ഗ്രാമസഭ യോഗം Read More »