Hivision Channel

latest news

കേരളത്തിലെ ആദ്യ വന്ദേഭാരത് 25 ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി തമ്പാനൂരില്‍ നിന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും

വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ആദ്യ ഷെഡ്യൂള്‍ വിവരങ്ങള്‍ പുറത്ത്. കേരളത്തിലെ ആദ്യ വന്ദേഭാരത് 25 ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി തമ്പാനൂരില്‍ നിന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും. രാവിലെ 5.10 ന് പുറപ്പെട്ട് 12.30 ന് കണ്ണൂരെത്തുന്നതാണ് സമയക്രമം. കണ്ണൂരില്‍ നിന്ന് ഉച്ചക്ക് 2 മണിക്ക് തിരിച്ച് 9.20 ന് തിരുവനന്തപുരത്ത് എത്തും. 78 സീറ്റ് വീതമുള്ള 12 ഇക്കോണമി കോച്ചുകളാകും വന്ദേഭാരതിന് ഉണ്ടാകുക. തിരുവന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള ടിക്കറ്റ് നിരക്ക് ഭക്ഷണം സഹിതം 1400 രൂപയായിരിക്കും. 54 സീറ്റ് വീതമുള്ള 2 എക്‌സിക്യൂട്ടീവ് കോച്ചില്‍ ഭക്ഷണ സഹിതം ടിക്കറ്റ് നിരക്ക് 2400 രൂപയായിരിക്കും.

മുന്നിലും പിന്നിലുമായി എന്‍ജിനോട് ചേര്‍ന്ന് 44 സീറ്റ് വീതമുള്ള രണ്ട് കോച്ച് വേറെയും. 25 ന് തിരഞ്ഞെടുക്കപ്പെട്ട ആളുകളുമായിട്ടായിരിക്കും വന്ദേഭാരതിന്റെ ആദ്യ യാത്ര. 25 ന് ശേഷം യാത്രക്കാര്‍ക്ക് ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കും. ഉദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രി യാത്രക്കാക്കാരുമായി സംവദിക്കും. വിശദമായ നോട്ടിഫിക്കേഷന്‍ റെയില്‍വെ ഉടനിറക്കുമെന്നാണ് വിവരം.

കേരളത്തിലെ ആദ്യ വന്ദേഭാരത് 25 ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി തമ്പാനൂരില്‍ നിന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും Read More »

തുടര്‍ച്ചയായി പത്തുകോടി യൂണിറ്റ് മറികടന്ന് കേരളത്തിലെ വൈദ്യുതി ഉപഭോഗം

ചരിത്രത്തിലാദ്യമായി കേരളത്തിലെ വൈദ്യുതി ഉപഭോഗം തുടര്‍ച്ചയായ ദിവസങ്ങളില്‍ പത്തുകോടി യൂണിറ്റ് മറികടന്നു. ഇന്നലെ കേരളം ഉപയോഗിച്ചത് 10.035 കോടി യൂണിറ്റ് വൈദ്യുതിയാണ്. ഏപ്രില്‍ 13 ന് 10.030 കോടി യൂണിറ്റ് ഉപയോഗിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28 ന് രേഖപ്പെടുത്തിയ 9.288 കോടി യൂണിറ്റ് എന്ന റെക്കോഡാണ് രണ്ടുദിവസങ്ങളിലായി മറികടന്നത്. ഈവര്‍ഷം മാര്‍ച്ച് 13ന് 9.022 കോടി യൂണിറ്റും മാര്‍ച്ച് 14 ന് 9.204 കോടി യൂണിറ്റും വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തിയിരുന്നു. അതേസമയം പ്രധാന ജലവൈദ്യുതി പദ്ധതികളുടെ അണക്കെട്ടുകളിലെ ജലനിരപ്പ് ദിവസം തോറും ഒരു ശതമാനം വീതം കുറയുകയാണ്. ഇടുക്കി അണക്കെട്ടില്‍ ഇന്നലെ 36 ശതമാനം വെള്ളമായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് 35 ശതമാനമായി കുറഞ്ഞു.

തുടര്‍ച്ചയായി പത്തുകോടി യൂണിറ്റ് മറികടന്ന് കേരളത്തിലെ വൈദ്യുതി ഉപഭോഗം Read More »

ശബരിമല വിമാനത്താവളത്തിന് സൈറ്റ് ക്ലിയറന്‍സ് അനുമതി

ശബരിമല വിമാനത്താവളത്തിന് സൈറ്റ് ക്ലിയറന്‌സ് അനുമതി ലഭിച്ച വാര്‍ത്ത പങ്കുവച്ച് പ്രധാനമന്ത്രി. വിനോദ സഞ്ചാരമേഖലയ്ക്കും പ്രത്യേകിച്ച്, അധ്യാത്മിക വിനോദ സഞ്ചാരത്തിന് സന്തോഷകരമായ വാര്‍ത്തയാണിതെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ ട്വീറ്റ് പങ്കുവെച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ പറഞ്ഞു.

ചെറുവള്ളിയില്‍ നെടുമ്പാശ്ശേരിക്ക് ഒരു ഫീഡര്‍ വിമാനത്താവളം എന്ന ആശയത്തില്‍ വിഭാവനം ചെയ്ത പദ്ധതിയാണ് രാജ്യന്തര വിമാനത്താവളമായി ചിറക് വിരിയ്ക്കാന്‍ ഒരുങ്ങുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ റണ്‍വേയാണ് ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തിയ ചെറുവള്ളിയില്‍ നിന്ന് ശബരിമലയിലേക്കുള്ള ദൂരം 48 കിലോ മീറ്ററാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്ക് പുറമെ സിംഗപ്പൂര്‍, മലേഷ്യ, നേപ്പാള്‍ തുങ്ങിയ രാജ്യങ്ങളില്‍ നിന്നും ശബരിമലയിലേക്ക് തീര്‍ത്ഥാടകര്‍ക്ക് യാത്ര എളുപ്പമാകും.

ശബരിമലയിലേക്ക് എത്തുന്ന വിദേശ തീര്‍ത്ഥാടകരുടെ എണ്ണം കൂടും. നെടുമ്പാശ്ശേരി വിമാനത്താവളത്തെ ആശ്രയിക്കുന്ന 40 ശതമാനം ആളുകളും തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന 60 ശതമാനം പേരും നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ 30 കിലോ മീറ്റര്‍ചുറ്റളവില്‍ നിന്നുള്ളവരാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലുള്ള പ്രവാസികള്‍ക്കാണ് വിമാനത്താവളം ഗുണം ചെയ്യുക.

കുമരകം, മൂന്നാര്‍, തേക്കടി, വാഗമണ്‍ വിനോദ സഞ്ചാരമേഖല കൂടുതല്‍ ഉണരും. സുഗന്ധവ്യഞ്ജനങ്ങളുടെയും തേയിലയുടേയും മറ്റ് കാര്‍ഷിക ഉത്പന്നങ്ങളുടെയും കയറ്റുമതി എളുപ്പമാകും. കോട്ടയം എരുമേലി റോഡ്, എരുമേലി പത്തനംതിട്ട സംസ്ഥാനപാത, കൊല്ലം-തേനി ദേശീയ പാത, തുടങ്ങിയവും അടുത്തുള്ളത് അനുബന്ധ ഗാതാഗതത്തിനും പ്രയോജനം ചെയ്യും.

ശബരിമല വിമാനത്താവളത്തിന് സൈറ്റ് ക്ലിയറന്‍സ് അനുമതി Read More »

കിഴക്കേകോട്ടയിലെ തീപിടിത്തം;റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം കിഴക്കേകോട്ടയില്‍ ബസ് സ്റ്റാന്‍ഡിന് തൊട്ടടുത്തു പടര്‍ന്ന തീപിടിത്തം നിയന്ത്രവിധേയമാക്കി. ധാരാളം കടകള്‍ തിങ്ങിനിറഞ്ഞ സ്ഥിതി ചെയ്യുന്ന കിഴക്കേകോട്ടയില്‍ ഒഴിവായത് വന്‍ ദുരന്തം. ആറ് കടകള്‍ കത്തിനശിച്ചെന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച മന്ത്രിമാരായ ആന്റണി രാജുവും വി. ശിവന്‍കുട്ടിയും മാധ്യമങ്ങളോട് വ്യക്തമാക്കി. വിഷയത്തില്‍ കളക്ടറോട് റിപ്പോര്‍ട്ട് തേടുമെന്നും അവര്‍ അറിയിച്ചു.

ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തെ വ്യപാര സമുച്ചയത്തിലെ ഹോട്ടലിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്. ഗ്യാസ് ലീക്കാവുന്നത് കണ്ടപ്പോള്‍ തന്നെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയെന്ന് ജീവനക്കാരന്‍ പറഞ്ഞു. അപകടം നടന്നയുടനെ സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവറുടെയും ചുമട്ടു തൊഴിലാളികളുടെയും സമയോചിത ഇടപെടല്‍ രക്ഷാപ്രവര്‍ത്തനത്തിന് വേഗം കൂട്ടി. കിഴക്കോട്ടയിലെ കട സമുച്ചയത്തില്‍ പിന്‍ വശത്തുള്ള കെട്ടിടങ്ങളിലേക്ക് പടരും മുന്‍പ് തീ അണയ്ക്കാന്‍ സാധിച്ചത് വന്‍ദുരന്തമാണ് ഒഴിവാക്കിയത്. കടകളുടെ തൊട്ടു പിറകില്‍ വലിയൊരു മാലിന്യകൂമ്പാരവും ഉണ്ട്. അവിടെ തീ പടര്‍ന്നിരുന്നെങ്കില്‍ സ്ഥിതി വ്യത്യസ്തമായേനെ.

തീപിടുത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ ഫയര്‍ഫോഴ്സ് അന്വേഷണം നടത്തുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. പ്രാഥമികമായി കിട്ടിയ വിവരം അനുസരിച്ച് ചായക്കടയില്‍ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. കെഎസ്ആര്‍ടിസി ജീവനക്കാരും നാട്ടുകാരും പത്തോളം ഓഫീസര്‍മാരും പോലീസും ഉള്‍പ്പെടയുള്ളവരെ സജീവ പ്രവര്‍ത്തനമാണ് തീയണയ്ക്കാന്‍ സഹായിച്ചത്. അന്വേഷണം നടത്തുന്നതിനായി ഫയര്‍ ഫോഴ്സിനോടും റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടറോടും ആവശ്യപ്പെടുമെന്ന് ആന്റണി രാജു വ്യക്തമാക്കി.

കിഴക്കേകോട്ടയിലെ തീപിടിത്തം;റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് മന്ത്രി ആന്റണി രാജു Read More »

വന്ദേഭാരത് എക്സ്പ്രസ് വൈകിയതിനെ തുടര്‍ന്ന് റെയില്‍വേ ചീഫ് കണ്‍ട്രോളര്‍ക്ക് സസ്പെന്‍ഷന്‍

വന്ദേഭാരത് എക്സ്പ്രസ് വൈകിയതിനെ തുടര്‍ന്ന് റെയില്‍വേ ചീഫ് കണ്‍ട്രോളര്‍ക്ക് സസ്പെന്‍ഷന്‍. കഴിഞ്ഞ ദിവസം പിറവത്ത്, വേണാട് എക്സ്പ്രസിന് ആദ്യ സിഗ്‌നല്‍ നല്‍കിയതിനാല്‍ ട്രയല്‍ റണ്ണിനിടെ വന്ദേഭാരത് രണ്ട് മിനിറ്റ് വൈകിയിരുന്നു. തിരുവനന്തപുരം ഡിവിഷനിലെ ട്രാഫിക് സെക്ഷനിലെ ചീഫ് കണ്‍ട്രോളര്‍ ബി എല്‍ കുമാറിനെതിരെയാണ് സസ്പെന്‍ഷന്‍ നടപടി.

പിറവം സ്ഷേനില്‍ വേണാട് എക്സ്പ്രസ് എത്തിയതും വന്ദേഭാരതിന്റെ ട്രയല്‍ റണ്ണും ഒരേ സമയത്താണ് നടന്നത്. കൂടുതല്‍ യാത്രക്കാരുള്ളതിനാല്‍ വേണാട് എക്സ്പ്രസിനെ കടന്നുപോകാന്‍ സിഗ്‌നല്‍ നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വന്ദേഭാരത് വൈകിയതിനാണ് ബി എല്‍ കുമാറിനെതിരായ അടിയന്തര സസ്പെന്‍ഷന്‍ നടപടി.

വന്ദേഭാരത് എക്സ്പ്രസ് വൈകിയതിനെ തുടര്‍ന്ന് റെയില്‍വേ ചീഫ് കണ്‍ട്രോളര്‍ക്ക് സസ്പെന്‍ഷന്‍ Read More »

ജാര്‍ഖണ്ഡില്‍ മലയാളി സി ഐ എസ് എഫ് ജവാന്‍ വാഹനമിടിച്ച് മരിച്ചു

ജാര്‍ഖണ്ഡില്‍ മലയാളി സി ഐ എസ് എഫ് ജവാന്‍ വാഹനമിടിച്ച് മരിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി എം അരവിന്ദാണ് മരിച്ചത്. ജാര്‍ഖണ്ട് പത്രാതു സി ഐ എസ് എഫ് യൂണിറ്റിലെ ജവാനായിരുന്നു. യൂണിറ്റില്‍ നിന്ന് ചന്തയില്‍ പോയി മടങ്ങുന്നതിനിടെ അജ്ഞാത വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു. അരവിന്ദിന് ഒപ്പമുണ്ടായിരുന്ന ഹരിയാന സ്വദേശിയായ മറ്റൊരു ജവാനും മരിച്ചു.. ഇരുവരും നടന്നു വരുമ്പോഴായിരുന്നു അപകടം. മരണം സംബന്ധിച്ച് തിരുവനന്തപുരത്തെ ബന്ധുക്കള്‍ക്ക് സി ഐ എസ് എഫില്‍ നിന്ന് വിവരം ലഭിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിക്കും.

ജാര്‍ഖണ്ഡില്‍ മലയാളി സി ഐ എസ് എഫ് ജവാന്‍ വാഹനമിടിച്ച് മരിച്ചു Read More »

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. ഇത് സംബന്ധിച്ച് നേരത്തേ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതി ഷാറൂഖ് സെയ്ഫിയെ റിമാന്റ് ചെയ്തു. ഇയാളുടെ കസ്റ്റഡി പൊലീസ് ആവശ്യപ്പെട്ടിരുന്നില്ല. കേസന്വേഷണം എന്‍ഐഎ ഏറ്റെടുത്ത സാഹചര്യത്തില്‍ ഇനി ഇതുവരെയുള്ള കണ്ടെത്തലുകളെല്ലാം എന്‍ഐഎ സംഘത്തിന് കേരളാ പൊലീസ് കൈമാറും. കേസിന്റെ തീവ്രവാദ സ്വഭാവവും ഗൂഢാലോചനയുമാകും എന്‍ ഐ എ പരിശോധിക്കുക. കേസ് ഏറ്റെടുക്കാന്‍ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം വിജ്ഞാപനം ഇറക്കിയതിന് പിന്നാലെയാണ് നടപടി. എന്‍ഐഎ കൊച്ചി യൂണിറ്റ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇത് കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചു. യു എ പി എ അടക്കമുളള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കേസില്‍ വലിയ ദുരൂഹത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പ്രതി ഒറ്റയ്ക്കാണോ കൃത്യം നടത്തിയതെന്നാണ് പ്രധാന ചോദ്യം. കേസന്വേഷണത്തിന്റെ തുടക്കം മുതല്‍ എന്‍ഐഎ സംഘം ഇതില്‍ സഹായിക്കുന്നുണ്ടായിരുന്നു. ഷഹീന്‍ബാഗ് മുതല്‍ കേരളം വരെ നീളുന്ന ഒട്ടേറെ കണ്ണികള്‍ ഇതിലുണ്ടോയെന്ന് ദേശീയ അന്വേഷണ ഏജന്‍സി സംശയിക്കുന്നുണ്ട്. ഇതുമായെല്ലാം ബന്ധപ്പെട്ട അന്വേഷണം നടക്കും.

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു Read More »

മുതിര്‍ന്ന കര്‍ഷകരെ ആദരിച്ചു

തില്ലങ്കേരി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തില്ലങ്കേരി മണ്ഡലം 105-ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിഷുവിനോടനുബന്ധിച്ച് മുതിര്‍ന്ന കര്‍ഷകരായ പി എം മാധവി അമ്മ, കെ.പി ഭാസ്‌കരന്‍ നമ്പ്യാര്‍, പി ഗൗരി അമ്മ, കൊയ്ലത്ത് ഗോവിന്ദന്‍, വിലങ്ങേരി ചിരുതൈ അമ്മ എന്നിവരെ അവരുടെ വീടുകളില്‍ വച്ച് ആദരിച്ചു. തില്ലങ്കേരി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ പി പത്മനാഭന്‍, ബൂത്ത് പ്രസിഡന്റ് യു.സി നാരായണന്‍, വാര്‍ഡ് മെമ്പര്‍ രമണി മിന്നി, പാലയാടന്‍ നാരായണന്‍, പ്രകാശന്‍ വാഴക്കാല്‍, പി.എം ജയപ്രകാശ്, പി ശശി, ഇ കുഞ്ഞിരാമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മുതിര്‍ന്ന കര്‍ഷകരെ ആദരിച്ചു Read More »

നവജാത ശിശുവിന് വാക്‌സിന്‍ മാറി നല്‍കിയ സംഭവം;ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നവജാത ശിശുവിന് വാക്‌സിന്‍ മാറി കുത്തിവച്ച സംഭവവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി സ്വീകരിക്കും. വീഴ്ച സംഭവിച്ച ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കി. ഇത്തരത്തില്‍ വീഴ്ച സംഭവിച്ചു എന്ന് വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതുകൊണ്ടാണ് അന്വേഷണത്തിനു ഉത്തരവിട്ടതെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് നവജാത ശിശുവിന് വാക്‌സിന്‍ മാറി നല്‍കിയത്. ആദ്യത്തെ ബിസിജി കുത്തിവയ്പ്പിന് പകരം നല്‍കിയത് ആറ് ആഴ്ചക്ക് ശേഷം നല്‍കണ്ടേ കുത്തിവയ്പ്പാണ്. ഏപ്രില്‍ 12നാണ് പാലാരിവട്ടം സ്വദേശികളായ ദമ്പതിമാര്‍ കുഞ്ഞിന് ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കുത്തിവെപ്പെടുത്തത്.

നവജാത ശിശുവിന് വാക്‌സിന്‍ മാറി നല്‍കിയ സംഭവം;ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി Read More »

നാളെ മുതല്‍ മില്‍മ പാലിന് വില കൂടും

പാൽവില കൂട്ടി മിൽമ.നാളെ മുതല്‍ മില്‍മ പാലിന് വില കൂടും. പച്ച മഞ്ഞ കവറിലുള്ള പാലിനാണ് വില കൂടുക. മില്‍മ റിച്ച് കവര്‍ പാലിന് 29 രൂപയായിരുന്നു ഇത് 30 രൂപയാകും. മില്‍മ സ്മാര്‍ട്ട് കവറിന് 24 രൂപയായിരുന്നതില്‍ നിന്ന് 25 രൂപയായി വര്‍ദ്ധിക്കും. വലിയ നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് വിശദീകരണം. എന്നാല്‍ ഈ വില കൂടലുകൊണ്ടൊന്നും നികത്താനാവാത്ത നഷ്ടമാണ് മില്‍മ നേരിടുന്നതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. മില്‍മ റിച്ച് കവറും മില്‍മ സ്മാര്‍ട് കവറും വിറ്റ് പോകുന്നത് മൊത്തം വില്‍പനയുടെ അഞ്ച് ശതമാനം മാത്രമാണ്.

നാളെ മുതല്‍ മില്‍മ പാലിന് വില കൂടും Read More »