Hivision Channel

channel news

ഡല്‍ഹി മദ്യനയക്കേസ്: കെജ്‌രിവാളിന് ആശ്വാസം, കോടതി ജാമ്യം അനുവദിച്ചു

 ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് മുന്‍കൂര്‍ ജാമ്യം. ഡല്‍ഹി റോസ് അവന്യു കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. 15,000 ജാമ്യതുകയുടേയും ഒരുലക്ഷം രൂപയുടെ ആൾജാമ്യത്തിലുമാണ് കോടതി ജാമ്യം അനുവദിച്ചത്.2021-22 വര്‍ഷം മദ്യവില്‍പ്പനയ്ക്കുള്ള ലൈസന്‍സ് അനുവദിക്കാന്‍ പണം വാങ്ങിയെന്നാണ് കെജ്‌രിവാളിനെതിരായ ആരോപണം. പിന്നീട് നയം ഡല്‍ഹി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ. അറസ്റ്റ് ചെയ്ത ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇപ്പോഴും ജയിലിലാണ്.

പേരാവൂർ തെരുവത്ത് ഇരുചക്ര വാഹനാപകടത്തിൽ ഒരാൾക്ക് പരിക്ക്

പേരാവൂർ: തെരുവത്ത് സ്കൂട്ടിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്ര കാരന് പരിക്ക്. വെള്ളർവളളി സ്വദേശി അഷ്റഫിനാണ് തലയ്ക്ക് പരിക്കേറ്റത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. അഷറഫിനെ പേരാവൂരിലെ സയറസ് ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു.

അമിത വേഗത്തിൽ വന്ന ബൈക്കിടിച്ച് പോലീസുകാരനുൾപ്പെടെ രണ്ടു പേർക്ക് പരിക്ക്.

കേളകം: ഇരട്ടത്തോടിൽ റോഡരികിൽ നിൽക്കുകയായിരുന്ന
കേളകം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ എം.വി.ജിജേഷ്, ചുങ്കക്കുന്ന് സ്വദേശി ഷാജു വട്ടക്കുന്നേൽ
എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും തലശ്ശേരിയിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച രാത്രി 8:00 മണിയോടെയായിരുന്നു അപകടം.

പിക്കപ്പ് ജീപ്പ് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു.

കൊട്ടിയൂർ ചപ്പമലയിൽ മരം കയറ്റി വരികയായിരുന്ന പിക്കപ്പ് ജീപ്പ് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ചുങ്കക്കുന്ന് സ്വദേശി തെക്കേമലയിൽ ബിജു (45) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു .ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. ചപ്പമലയിൽ നിന്ന് മരം കയറ്റി കൊട്ടിയൂർ ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് ജീപ്പ് മൺറോഡിൻ്റെ ഒരു ഭാഗം തകർന്ന് 150 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫല വൃക്ഷ തൈകള്‍ നട്ടു

തില്ലങ്കേരി: ജല്‍ ജീവന്‍ മിഷന്‍ ഐ എസ് എ ജീവന്‍ ജ്യോതിയുടെ ആഭിമുഖ്യത്തില്‍ തില്ലങ്കേരി ഗ്രാമപഞ്ചായത്തില്‍ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫല വൃക്ഷ തൈകള്‍ നട്ടു. പഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രീമതി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് അണിയേരി ചന്ദ്രന്‍ അധ്യക്ഷനായി.ജല്‍ ജീവന്‍ മിഷന്‍ ടീം ലീഡര്‍ ശ്യാമിലി ശശി പരിസ്ഥിതി സംരക്ഷണ സന്ദേശം നല്‍കി. പഞ്ചായത്ത് സ്റ്റാന്‍ഡിംങ് കമ്മിറ്റി അധ്യക്ഷന്മാരായ പി കെ രതീഷ്, വി വിമല,കെ വി ആശ തുടങ്ങിയവര്‍ സംബന്ധിച്ചു.

വാഹനാപകടത്തിൽ തലശേരി മൈനർ സെമിനാരി അസി. റെക്ടർ ഫാ. മനോജ് ഒറ്റപ്പാക്കൽ മരിച്ചു

വടകര : ഇന്ന് പുലർച്ചെ വടകരക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ പള്ളി വികാരി മരിച്ചു. തലശേരി മൈനർ സെമിനാരി അസി. റെക്ടർ ഫാ. മനോജ് ഒറ്റപ്പാക്കലാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഫാ. ജോർജ് കരോട്ട്, ഫാ. പോൾ മുണ്ടോളിക്കൽ, ഫാ. ജോസഫ് പണ്ടാരപ്പറമ്പിൽ എന്നിവരെ പരിക്കുകളോടെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

220 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിലെ പ്രതികൾക്ക് 13 വർഷം കഠിന തടവും 1.5 ലക്ഷം രൂപ പിഴയും

ഇരിട്ടി:സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്മെന്റ് സ്ക്വാഡിന്റെ തലവനായ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ടി. അനികുമാറും പാർട്ടിയും 2021 ഡിസംബർ 10 ന് കൂട്ടുപുഴയിൽ വച്ച് നാഷണൽ പെർമിറ്റ്‌ ലോറിയിലും പിക്കപ്പ് ജീപ്പിലുമായി 220 കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതികളായായ
മട്ടന്നൂർ കോളാരിയിലെ
പുത്തൻപുര ഹൗസിൽ
പി പി അബ്ദുൽ മജീദ്,
പാലയോട് സ്വദേശി സജിന മൻസിൽ
സി എം സാജീർ
എന്നിവർക്ക് 13 വർഷം കഠിന തടവും 1.5 ലക്ഷം രൂപ പിഴയും
വെളിയമ്പ്ര സ്വദ്ദേശി
ഷക്കീല മൻസിൽ
എം ഷംസീറിന് 10 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും വടകര NDPS സ്‌പെഷ്യൽ കോടതി ശിക്ഷ വിധിച്ചു.
ഇരിട്ടി എക്സൈസ് റെയിഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസിൽ കണ്ണൂർ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ടി. രാഗേഷ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട്‌ സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി ഗവ: പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർ എ സനൂജ് ഹാജരായി.

ഡിസംബര്‍ 19 മുതല്‍ 31 വരെ കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍
നാടിന്റെ ജനകീയോത്സവം ഹാപ്പിനസ് ഫെസ്റ്റിവല്‍.

ഡിസംബര്‍ 19 മുതല്‍ 31 വരെ കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.ഡിസംബര്‍ 19,20,21 ഹാപ്പിനസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍,ഡിസംബര്‍ 24 ന് സോള്‍ ഓഫ് ഫോക്,ഡിസംബര്‍ 25 ന് ഊരാളി ബാന്‍ഡ് മ്യൂസിക് നൈറ്റ്സ്,ഡിസംബര്‍ 26 ന് ജി എസ് പ്രദീപ് ഷോ,

ഡിസംബര്‍ 28ന് റാസ ആന്റ് ബീഗം പെര്‍ഫോമന്‍സ്,ഡിസംബര്‍ 29ന് കവി മുരുകന്‍ കാട്ടാക്കടയുടെ മനുഷ്യനാകണം മെഗാ പോയട്രിക് ഷോ,

30 ന് നവ്യാനായരും സംഘവും അവതരിപ്പിക്കുന്ന ഡാന്‍സ് പെര്‍ഫോമന്‍സ്,ഫാഷന്‍ ഷോ,ബോഡി ബില്‍ഡിംഗ് ഷോ,സെമിനാര്‍,ഫ്ളവര്‍ഷോ,എക്സിബിഷന്‍ സ്റ്റാള്‍സ്,ബുക്ക് ഫെസ്റ്റിവല്‍,ഫുഡ്കോര്‍ട്ട്,കള്‍ച്ചറല്‍ ഫെസ്റ്റിവല്‍,സ്പോര്‍ട്സ് കോമ്പറ്റീഷന്‍,അഗ്രികള്‍ച്ചറല്‍ ഫെസ്റ്റിവല്‍,മെഡിക്കല്‍ ക്യാമ്പ്,നാടകം തുടങ്ങി കല സാംസ്‌കാരിക വിനോദ വിജ്ഞാന വിരുന്നൊരുക്കിക്കൊണ്ടുള്ള വിപുലമായ പരിപാടികളാണ് ഹാപ്പിനെസ് ഫെസ്റ്റിവലില്‍ നടക്കുക

തുലാമഴ
ഇടിമിന്നലിൽ ഒരു മരണം

ചാവശ്ശേരി: എളമ്പയിലെ മേലെക്കണ്ടി വീട്ടിൽ എം.കെ. രവീന്ദ്രൻ (50) ഇടിമിന്നലേറ്റ് മരിച്ചു. ബുധനാഴ്ച വൈകീട്ടാണ് സംഭവം. കൃഷിയിടത്തിൽ പോയ രവീന്ദ്രനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കൂരൻമുക്കിന് സമീപം പറമ്പിൽ മിന്നലേറ്റ്‌ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആസ്‌പത്രിയിലേക്ക് മാറ്റി. അച്ഛൻ: ബാലൻ, അമ്മ: നാരായണി. ഭാര്യ: വനജ (ഉളിയിൽ, തെക്കൻപൊയിൽ). മക്കൾ: അർച്ചന, നന്ദിത.

17കാരി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച സംഭവം പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ പ്രതി പിടിയിൽ

ഇരിട്ടി:ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചി മുറിയിൽ 17 വയസ്സുകാരി പ്രസവിച്ച സംഭവം. പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ പ്രതി മലപ്പട്ടം സ്വദേശി കൃഷ്ണൻ (53 ) പിടിയിലായി.പെൺകുട്ടിയുടെ വീട്ടുകാരുമായുള്ള അടുപ്പം മറയാക്കിയായിരുന്നു പീഡനം.പ്രതിക്കെതിരെ പോക്സോയും ബലാത്സംഗക്കുറ്റവും ചുമത്തി ഉളിക്കൽ സി ഐ സുദീർ കല്ലൻ അറസ്റ്റ് ചെയ്തു.പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.