ഇരിട്ടി:സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്മെന്റ് സ്ക്വാഡിന്റെ തലവനായ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ടി. അനികുമാറും പാർട്ടിയും 2021 ഡിസംബർ 10 ന് കൂട്ടുപുഴയിൽ വച്ച് നാഷണൽ പെർമിറ്റ് ലോറിയിലും പിക്കപ്പ് ജീപ്പിലുമായി 220 കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതികളായായ
മട്ടന്നൂർ കോളാരിയിലെ
പുത്തൻപുര ഹൗസിൽ
പി പി അബ്ദുൽ മജീദ്,
പാലയോട് സ്വദേശി സജിന മൻസിൽ
സി എം സാജീർ
എന്നിവർക്ക് 13 വർഷം കഠിന തടവും 1.5 ലക്ഷം രൂപ പിഴയും
വെളിയമ്പ്ര സ്വദ്ദേശി
ഷക്കീല മൻസിൽ
എം ഷംസീറിന് 10 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും വടകര NDPS സ്‌പെഷ്യൽ കോടതി ശിക്ഷ വിധിച്ചു.
ഇരിട്ടി എക്സൈസ് റെയിഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസിൽ കണ്ണൂർ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ടി. രാഗേഷ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി ഗവ: പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർ എ സനൂജ് ഹാജരായി.