
പേരാവൂർ: സംസ്ഥാന സ്‌കൂള്‍സ് സബ്ബ് ജൂനിയര്‍ ഗേള്‍സ് കബിഡി ചാമ്പ്യന്‍ഷിപ്പില്‍ തൊണ്ടിയില്‍ സെന്റ് ജോണ്‍സ് യു പി സ്‌കൂളിന് 3 സ്വര്‍ണ്ണം.ജനുവരി 23,24 തീയ്യതികളില്‍ കാഞ്ഞങ്ങാട് വെച്ച് നടന്ന സംസ്ഥാന കബിഡി ചാമ്പ്യന്‍ഷിപ്പില്‍ കൊല്ലം ജില്ലയെ പരാജയപ്പെടുത്തിയാണ് കണ്ണൂര്‍ സ്വര്‍ണ്ണ മെഡലും കിരീടവും സ്വന്തമാക്കിയത് . സെന്റ ജോണ്‍സ് യു പി സ്‌കൂളിലെ ആനിയ ജോസഫ്, റിസ ഫാത്തിമ, ശിവനന്ദ കാക്കര എന്നിവര്‍ ഉള്‍പ്പെടെയുള്ള ടീം ആണ് കിരീടം സ്വന്തമാക്കിയത്. ആനിയ ജോസഫ് ഫെബ്രുവരിയില്‍ ഹരിയാനയില്‍ വെച്ച് നടക്കുന്ന ദേശീയ കബിഡി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത നേടുകയും ചെയ്തു.
ആനിയ ജോസഫ് കല്ലുമുതിരക്കുന്ന് സ്വദേശി വട്ടമറ്റത്തിൽ ജോസഫ് ബിന്നി ദമ്പതികളുടെ മകളാണ്. റിസ ഫാത്തിമ പേരാവൂർ സ്വദേശി റിഫാസ് റഫീഖ്സനീറ ദമ്പതികളുടെ മകളാണ്. ശിവനന്ദ പേരാവൂർ സ്വദേശി കാക്കര രാജീവൻ_സുനിത ദമ്പതികളുടെ മകളാണ്.














