
പടിക്കച്ചാല്‍: തില്ലങ്കേരി ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പടിക്കച്ചാല്‍ ഈയ്യം ബോഡില്‍ നീന്തല്‍ പരിശീലനം ആരംഭിച്ചു. തില്ലങ്കേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അണിയേരി ചന്ദ്രന് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.വിമല അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം എന്‍.മനോജ്, ശ്രീകുമാര്‍ മാസ്റ്റര്‍, ആഷ ടീച്ചര്‍, ഷിംല കെ, ബാബു ഈയ്യം ബോഡ്, രാജീവന് തുടങ്ങിയവര്‍ സംസാരിച്ചു.














