Hivision Channel

വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

കിളിയന്തറ: സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികാഘോഷവും പ്രിന്‍സിപ്പാള്‍ സെലസ്റ്റിന്‍ ജോണിനുള്ള യാത്രയയപ്പും അഡ്വ. സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. തലശ്ശേരി അതിരൂപത വികാരി ജനറാള്‍ ഫാ.ആന്റണി മുതുകുന്നേല്‍ അധ്യക്ഷത വഹിച്ചു. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. മാത്യു ശാസ്താംപടവില്‍ ഉപഹാര സമര്‍പ്പണം നടത്തി. സ്‌കൂള്‍ മാനേജര്‍ ഫാ.തോമസ് തയ്യില്‍, പി.കെ.ബാബു, കെ.ജി.സിനി, പായം പഞ്ചായത്ത് അംഗംഅനില്‍ എം. കൃഷ്ണന്‍, സിനി ആര്‍ട്ടിസ്റ്റ് നിവേദ് കൃഷ്ണന്‍, ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക ഷൈനി വി. സിറിയക്, പിടിഎ പ്രസിഡന്റ് പി.എന്‍ സുരേഷ്, മദര്‍ പിടിഎ പ്രസിഡന്റ് രാധാമണി, സ്‌കൂള്‍ ചെയര്‍മാന്‍ അനസ്റ്റിന്‍ ജോര്‍ജ്, എം.ജെ.വിനോദ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.

Leave a Comment

Your email address will not be published. Required fields are marked *