Hivision Channel

ചതുര്‍ ദിന പ്രഭാഷണത്തിനും മജ്ലിസുന്നൂര്‍ വാര്‍ഷിക പരിപാടിക്കും തുടക്കമായി

എസ്.വൈ.എസ് – എസ്.കെ.എസ്.എസ്.എഫ് പുന്നാട് ശാഖ സഹചാരി റിലീഫ് സെല്‍ ചതുര്‍ ദിന പ്രഭാഷണത്തിനും മജ്ലിസുന്നൂര്‍ വാര്‍ഷിക പരിപാടിക്കും തുടക്കമായി. പുന്നാട് പുറപ്പാറ ശംസുല്‍ ഉലമ നഗറില്‍ നടന്ന പരിപാടി മാനേജ്‌മെന്റ് ജില്ല വൈസ് പ്രസിഡന്റ് ശരീഫ് ഹാജി കീഴൂര്‍ ഉദ്ഘാടനം ചെയ്തു. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തി. പി.വി.സി മായന്‍ ഹാജി, കെ.കെ. യൂസഫ് ഹാജി, കെ.വി മായന്‍ ഹാജി, സി.എ ലത്തിഫ് , എം.പി മുഹമ്മദ്, എം.പി സലീം എന്നിവര്‍ സംബന്ധിച്ചു. ഇന്ന് രാത്രി 7.30 ന് ഇരിട്ടി റെയിഞ്ച് സെക്രട്ടറി ഷൗഖത്തലി മൗലവി ഉദ്ഘാടനം ചെയ്യും. ഉമൈര്‍ ദാരിമി വെള്ളായിക്കോട് പ്രഭാഷണം നടത്തും. 29 ന് മൂസ മൗലവി വയനാട് പ്രഭാഷണം നടത്തും. സമാപന ദിവസമായ 30 തിങ്കളാഴ്ച രാത്രി 7 ന് ഇശല്‍ വിരുന്നിനും മജ്ലിസുന്നൂറിനും ശാഫി ഫൈസി നേത്യത്വം നല്‍കും. സയ്യിദ് സഫ്വാന്‍ തങ്ങള്‍ ഏഴിമല ദുആ സദസ്സിന് നേതൃത്വം നല്‍കും. മാസാന്ത മരുന്ന് വിതരണം, സഹചാരി പെയിന്‍ & പാലിയേറ്റീവ് ,മെഡിക്കല്‍സ്, ക്ലിനിക്ക് ഉള്‍പ്പെടെ നിരവധി പദ്ധതികളാണ് സഹചാരി റിലീഫ് സെല്ലിന് കീഴില്‍ നടക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *