Hivision Channel

ഭാരത് ജോഡോ യാത്ര; കൊട്ടിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നീണ്ടുനോക്കി ടൗണില്‍ ആഹ്ലാദ പ്രകടനം

കൊട്ടിയൂര്‍: ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന്റെ ഭാഗമായി കൊട്ടിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നീണ്ടുനോക്കി ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് സണ്ണി വേലികകത്ത്, പി.സി രാമകൃഷ്ണന്‍, റോയി നമ്പുടാകം, ജോണി ആമക്കാട്ട്, റെയ്സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആഹ്ലാദ പ്രകടനത്തിന് ശേഷം മണ്ഡലം വൈസ് പ്രസിഡണ്ടുമാരായി ജില്‍സ് എം മേക്കല്‍, തോമസ് പോള്‍, ജനറല്‍ സെക്രട്ടറിമാരായി അജീഷ് ഇരിങ്ങോളില്‍,റെജിഷ് കുളങ്ങര എന്നിവര്‍ പുതിയതായി ചുമതലേയറ്റു.

Leave a Comment

Your email address will not be published. Required fields are marked *