ആശുപത്രി ആക്രമണങ്ങള്‍ വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 17 ന് സംസ്ഥാനത്ത് മെഡിക്കല്‍ സമരം. രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ ഡോക്ടര്‍മാര്‍ പണിമുടക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. അത്യാഹിത വിഭാഗത്തെയും ലേബര്‍ റൂമുകളെയും സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.സുള്‍ഫി നൂഹു വ്യക്തമാക്കി.കോഴിക്കോട് ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ആറ് പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.ആശുപത്രികളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു