Hivision Channel

അധമ കലയെ വാഴ്ത്തുന്നവർ മാനവികതയുടെ അന്തകന്മാർ

പേരാവൂർ:ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഇക്കിളികഥകളെപ്പോലും നാണിപ്പിക്കുന്ന അധമ കലയെ പൊതുസമൂഹത്തിൽ അവതരിപ്പിക്കുന്നവരും ,അതിന് സാമ്പത്തികം നൽകി പ്രോത്സാഹിപ്പിക്കുന്നവരും മാനവികതയുടെ അന്തകന്മാരാണെന്ന് കെ.സി.ബി.സി.മദ്യവിരുദ്ധ സമിതി സംസ്ഥാന വക്താവ് ഫാ.ചാക്കോ കുടിപ്പറമ്പിൽ.പേരാവൂർ മേജർ ആർക്കി എപ്പിസ്ക്കോപ്പൽ ഓഡിറ്റോറിയത്തിന് മുമ്പിൽ വെച്ചു നടന്ന ‘നമ്മൾ പ്രകാശിക്കേണ്ടവർ ‘ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പരസ്പര സ്നേഹവും സാഹോദര്യവും മൂല്യബോധവും വളർത്തുന്ന കലകളും അതിന്റെ ആവിഷ്ക്കാരവുമാണ് ലോകനന്മയ്ക്കുതകുന്നതെന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകണം.താഴ്ന്ന നിലവാരവും ധാർമ്മികതയും ഉള്ളവർ കലക്കായ് തൂലിക ചലിപ്പിക്കരുതേ എന്നും അദ്ദേഹം കൂടിച്ചേർത്തു.പേരാവൂർ മേജർ ആർക്കി എപ്പിസ്ക്കോപ്പൽ ആർച്ച് പ്രീസ്റ്റ് റവ.ഡോ.തോമസ് കൊച്ചുകരോട്ട് ദീപം കൊളുത്തി ‘നമ്മൾ പ്രകാശിക്കേണ്ടവർ’ എന്ന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഫാ.ജിബിൻപുത്തൻപുര,ഫാ.ജിബിൻ മണ്ടങ്കുന്നേൽ,ജോജോ കൊട്ടാരംകുന്നേൽ,മാത്യു എടത്താഴെ എന്നിവർ പ്രസംഗിച്ചു .

Leave a Comment

Your email address will not be published. Required fields are marked *