Hivision Channel

പഞ്ചിങ് രേഖപ്പെടുത്തിയ ശേഷം ജോലി ചെയ്യാത്തവര്‍ക്ക് ശമ്പളമില്ലെന്ന് സര്‍ക്കാര്‍

കൃത്യമായി പഞ്ചിങ് രേഖപ്പെടുത്തിയ ശേഷം ജോലി ചെയ്യാത്തവര്‍ക്ക് ശമ്പളമില്ലെന്ന് സര്‍ക്കാര്‍. അഡീഷണല്‍ ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച ഉത്തരവിറക്കി. ജോലികള്‍ കൃത്യമായി ചെയ്യാത്തവര്‍ക്ക് ശമ്പളം മാറി നല്‍കേണ്ടതില്ലെന്നാണ് ഉത്തരവ്. വീഴ്ച്ച വരുത്തുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പഞ്ചിംഗ് കാര്യത്തില്‍ മേലുദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും ഉത്തരവിലുണ്ട്.

പുതുവര്‍ഷത്തിലെ ആദ്യ പ്രവര്‍ത്തി ദിവസം തന്നെ സര്‍ക്കാര്‍ ഓഫീസുകള്‍ കളക്ടറേറ്റ് , വകുപ്പ് മേധാവികളുടെ ഓഫീസുകള്‍ ഡയറക്ടറേറ്റ് എന്നിവിടങ്ങളില്‍ ബയോമെട്രിക് പഞ്ചിങ് സംവിധാനം ഒരുക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍ പദ്ധതി ആദ്യദിനം തന്നെ പാളി. ഒരു മാസത്തിനകം ബയോമെട്രിക് പഞ്ചിങ്ങ് സംവിധാനം ഒരുക്കണമെന്നായിരുന്നു പിന്നാലെ വന്ന നിര്‍ദ്ദേശം.

ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളില്‍ പഞ്ചിങ് നിലവില്‍ വന്നത്.

Leave a Comment

Your email address will not be published. Required fields are marked *