
കേളകം: ഗ്രാമ പഞ്ചായത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന സമഗ്ര ആരോഗ്യ കായിക വികസന പദ്ധതിയായ പ്ലേ ഫോര്‍ ഹെല്‍ത്തി കേളകത്തിന്റെ ആലോചനയോഗം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു. തങ്കമ്മ മേലേക്കൂറ്റ് അധ്യക്ഷയായിരുന്നു. പ്രമുഖ ഫുട്‌ബോള്‍ പരിശീലനം ബിഎസ്എന്‍എല്‍ ഫുട്‌ബോള്‍ താരവുമായ പ്രസാദ് വി.ഹരിദാസ് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി . സജീവന്‍ പാലുമി, പി എം രമണന്‍, പവിത്രന്‍ ഗുരിക്കള്‍, ബിന്റോ സി കെ, എം.വി.മാത്യു, സോജന്‍ വര്‍ഗ്ഗീസ്, പ്രേംദാസ് തുടങ്ങിയവര്‍ സംസാരിച്ചു.എല്ലാ ജനവിഭാഗങ്ങളേയും ഉള്‍പ്പെടുത്തി സമഗ്രമായ കായിക വികസനത്തിലൂടെ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.