Hivision Channel

മിസ് ഇന്ത്യ 2023 കിരീടം ചൂടി രാജസ്ഥാന്‍ സ്വദേശിനി നന്ദിനി ഗുപ്ത

ഇത്തവണത്തെ ഫെമിന മിസ് ഇന്ത്യ വേള്‍ഡ് 2023 കിരീടം രാജസ്ഥാന്റെ നന്ദിനി ഗുപ്തയ്ക്ക്. ഡല്‍ഹിയുടെ ശ്രേയ പൂഞ്ചയാണ് ആദ്യ റണ്ണറപ്പ്. മണിപ്പൂരിലെ തൗനോജം സ്ത്രെല ലുവാങ്ങിനാണ് സെക്കന്‍ഡ് റണ്ണറപ്പ് കിരീടം. . 19കാരിയായ നന്ദി രാജസ്ഥാനിലെ കോട്ട സ്വദേശിയാണ്. ഈ വര്‍ഷ നടക്കുന്ന മിസ് വേള്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് നന്ദിനി ഗുപ്തയായിരിക്കും.

30 മത്സരാത്ഥികളാണ് ഫെമിന മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്തത്. ഡല്‍ഹി ഉള്‍പ്പടെയുള്ള 29 സംസ്ഥാനങ്ങളേയും പ്രതിനിധീകരിച്ച് മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. കൂടാതെ കേന്ദ്ര ഭരണപ്രദേശങ്ങളില്‍ നിന്നുള്ള ഒരു പ്രതിനിധിയും രാജ്യന്തര സൗന്ദര്യ മത്സരത്തിന്റെ ഭാഗമായി. ഫാഷന്‍ രംഗത്തെ പ്രമുഖരായ കാര്‍ത്തിക്ക് ആര്യന്‍, അനന്യ പാണ്ഡെ, മുന്‍ മിസ് ഫെമിന കിരീടം ചൂടിയ സിനി ഷെട്ടി തുടങ്ങിയവര്‍ പരിപാടിയുടെ ഭാഗമായി.

Leave a Comment

Your email address will not be published. Required fields are marked *