Hivision Channel

മകനെ ജാമ്യത്തിലെടുക്കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ അമ്മയെ അപമാനിച്ച സംഭവം; എസ്എച്ച്ഒയെ സസ്‌പെന്‍ഡ് ചെയ്തു

മകനെ ജാമ്യത്തിലെടുക്കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ അമ്മയ്‌ക്കെതിരെ അസഭ്യ വര്‍ഷം നടത്തിയ ധര്‍മ്മടം എസ്എച്ച്ഒയെ സസ്‌പെന്‍ഡ് ചെയ്തു. വയോധിക എത്തിയ കാറിന്റെ ഗ്ലാസ് അടിച്ചു തകര്‍ക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കെ വി സ്മിതേഷിനെ സസ്‌പെന്‍ഡ് ചെയ്തത്. എസ്എച്ച്ഒ മദ്യലഹരിയിലായിരുന്നുവെന്ന് പ്രാഥമിക പരിശോധനയില്‍ ബോധ്യപ്പെട്ടതായി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍, അജിത്ത് കുമാര്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *