Hivision Channel

വിഷുത്തലേന്ന് കുനിത്തലയില്‍ പടക്ക വില്‍പന ശാലക്ക് സമീപമുണ്ടായ മര്‍ദ്ദനം;നാലുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു

വിഷുത്തലേന്ന് കുനിത്തലയില്‍ പടക്ക വില്‍പന ശാലക്ക് സമീപമുണ്ടായ മര്‍ദ്ദനവുമായി ബന്ധപ്പെട്ട് നാലുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.കുനിത്തലമുക്ക് സ്വദേശി കെ പി പ്രണവിനെ മര്‍ദ്ദിച്ച കേസില്‍ കുനിത്തല സ്വദേശികളായ ദിബിന്‍,അഖിലേഷ്,അഭിനേഷ്,കെ ജിഷ്ണു എന്നിവര്‍ക്കെതിരെയാണ് വിവിധ വകുപ്പുകള്‍ ചുമത്തി പേരാവൂര്‍ പോലീസ് കേസെടുത്തത്. പടക്കം വാങ്ങാനെത്തിയ പ്രണവിനെ മുന്‍ വൈരാഗ്യം വെച്ച് പ്രതികള്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതി.വെള്ളിയാഴ്ച രാത്രി 11.30 യോടെ ആണ് സംഭവം.

Leave a Comment

Your email address will not be published. Required fields are marked *