Hivision Channel

ആദ്യ പരീക്ഷണയോട്ടം;വന്ദേഭാരത് ഏഴ് മണിക്കൂര്‍ ഒമ്പത് മിനുട്ടില്‍ കണ്ണൂരില്‍

വന്ദേഭാരത് എക്‌സ്പ്രസിന്റെ ആദ്യ പരീക്ഷണ ഓട്ടം പൂര്‍ത്തിയായി. പുലര്‍ച്ചെ 5.10 ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ട്രെയിന്‍ ഉച്ചയ്ക്ക് 12. 19ന് കണ്ണൂരില്‍ എത്തി. ഏഴ് മണിക്കൂര്‍ ഒമ്പത് മിനുട്ട് പിന്നിട്ടാണ് ട്രെയിന്‍ കണ്ണൂരിലെത്തിയത്.

കേരളത്തില്‍ തിരുവനന്തപുരം – കണ്ണൂര്‍ റൂട്ടിലോടുന്ന മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് വന്ദേഭാരത് വേഗതയില്‍ ഒന്നാമതാണ്. നിലവില്‍ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്തിച്ചേരുന്ന ഏറ്റവും വേഗത കൂടിയ ട്രെയിന്‍ രാജധാനി എക്‌സ്പ്രസാണ്. 7.15 ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന രാജധാനി എക്‌സ്പ്രസ് പുലര്‍ച്ചെ 3.12ന് കണ്ണൂരിലെത്തും. എട്ട് മണിക്കൂറോളം സമയമെടുത്താണ് ട്രെയിന്‍ കണ്ണൂരിലെത്തുന്നത്. എന്നാല്‍ രാജധാനിയേക്കാള്‍ ഒരു മണിക്കൂര്‍ നേരത്തെ വന്ദേഭാരത് പരീക്ഷണയോട്ടത്തില്‍ കണ്ണൂരിലെത്തി.

Leave a Comment

Your email address will not be published. Required fields are marked *