
നടന്‍ മമ്മൂട്ടിയുടെ അമ്മ ഫാത്തിമ ഇസ്മായില്‍ അന്തരിച്ചു.93 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.
അരി, തുണി എന്നിവയുടെ മൊത്തകച്ചവടക്കാരനും നെല്‍ കൃഷിക്കാരനുമായിരുന്ന പരേതനായ പാണപ്പറമ്പില്‍ ഇസ്‌മെയില്‍ ആണ് ഭര്‍ത്താവ്. ആലപ്പുഴ ജില്ലയിലെ എരമല്ലൂരിനടുത്തുള്ള ചന്തിരൂരാണ് ഫാത്തിമ ഉമ്മയുടെ ജനനം. മമ്മൂട്ടി മൂത്ത മകനാണ്. ചലച്ചിത്ര-സീരിയല്‍ നടന്‍ ഇബ്രാഹിംകുട്ടി, ചലച്ചിത്ര നിര്‍മ്മാതാവ് സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് മറ്റ് മക്കള്‍.














