Hivision Channel

മാലിന്യ സംസ്‌കരണം കാര്യക്ഷമമല്ലെങ്കില്‍ ദുരന്ത നിവാരണ നിയമപ്രകാരം നടപടി;കലക്ടര്‍

കണ്ണൂര്‍:മാലിന്യ സംസ്‌കരണം കാര്യക്ഷമമായി നിര്‍വഹിക്കാത്ത തദ്ദേശ സ്ഥാപനങ്ങള്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അറിയിച്ചു. മഴക്കാലത്തെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ഇതിന്റെ ഭാഗമായി താലൂക്ക് തലത്തില്‍ യോഗങ്ങള്‍ ചേര്‍ന്നുവരുന്നു.
45 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2023-24 വാര്‍ഷിക പദ്ധതി സ്പില്‍ ഓവര്‍ പ്രൊജക്ടുകള്‍ ഉള്‍പ്പെടുത്തി പരിഷ്‌ക്കരിച്ചതിന് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് ജുണ്‍ 20ന് മുമ്പ് നിര്‍വഹണ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് അംഗീകാരം നല്‍കണമെന്ന് ചെയര്‍പേഴ്സനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നിര്‍ദേശിച്ചു.
യോഗത്തില്‍ കോര്‍പറേഷന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, സമിതി അംഗങ്ങളായ അഡ്വ. ടി സരള, വി ഗീത, കെ താഹിറ, ഇ വിജയന്‍, ലിസി ജോസഫ്, കെ വി ലളിത, കെ വി ഗോവിന്ദന്‍, അസി. കലക്ടര്‍ മിസാല്‍ സാഗര്‍ ഭരത് എന്നിവര്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *