
സംസ്ഥാനത്ത് ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ പൊലീസിന്റെ ‘ഓപ്പറേഷന്‍ ആഗ് ഡി ഹണ്ട്’. രണ്ട് ദിവസത്തിനുള്ളില്‍ മാത്രം ഓപ്പറേഷന്‍ ആഗ് , ഡി – ഹണ്ട് റെയ്ഡില്‍ സംസ്ഥാനത്ത് 2015 പേരാണ് അറസ്റ്റിലായിരിക്കുന്നത്.
കാപ്പാ പ്രതികള്‍, വാറണ്ട് പ്രതികള്‍, പിടികിട്ടാപ്പുള്ളികള്‍ എന്നിങ്ങനെയുള്ള ക്രിമിനലുകളാണ് അറസ്റ്റിലായത്. 10 ദിവസം തുടര്‍ച്ചയായി റെയ്ഡ് തുടരാനാണ് ഡിജിപിയുടെ നിര്‍ദ്ദേശം. ഗുണ്ടകളെ അമര്‍ച്ച ചെയ്യാനുള്ള പ്രവര്‍ത്തങ്ങളില്‍ അലംഭാവമുണ്ടെന്ന് കാട്ടി കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ചില ജില്ലാ പൊലീസ് മേധാവിമാരെ ഡിജിപി വിമര്‍ശിച്ചിരുന്നു.














