പത്തനംതിട്ടയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജി. ഗോപിനാഥന് നായര്‍ അന്തരിച്ചു.പ്ലാന്റേഷന് കോര്പറേഷന് ചെയര്മാന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, എഐസിസി അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കൊടുമണ്‍ സ്വദേശിയാണ്.
പത്തനംതിട്ട ജില്ലയിലെ ആദ്യകാല കോണ്‍ഗ്രസ് നേതാക്കളില്‍ പ്രധാനിയാണ്. തോട്ടം തൊഴിലാളികളുടെ ഉന്നമനത്തിനായി നിരവധി ശ്രദ്ധേയമായ പോരാട്ടങ്ങള്‍ നടത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. സംസ്കാരം നാളെ നടക്കും.