Hivision Channel

ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ വനിത ഹജ്ജ് വിമാന സര്‍വീസ് നടത്തി എയര്‍ ഇന്ത്യ എക്സ്പ്രസ്

ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ വനിത ഹജ്ജ് വിമാന സര്‍വീസ് നടത്തി എയര്‍ ഇന്ത്യ എക്സ്പ്രസ്. 145 സ്ത്രീ തീര്‍ഥാടകരുമായി പുറപ്പെട്ട ഈ പ്രത്യേക വിമാനത്തിന്റെ എല്ലാ നിര്‍ണായക ഫ്‌ലൈറ്റ് ഓപ്പറേഷന്‍ റോളുകളും പൂര്‍ണ്ണമായും നിര്‍വഹിച്ചത് വനിതാ ജീവനക്കാരായിരുന്നു.

പ്രാദേശിക സമയം 10:45 ന് ജിദ്ദയില്‍ എത്തി.വനിതകള്‍ മാത്രമുള്ള ആദ്യ ഹജ്ജ് വിമാനം, ഐഎക്‌സ് 3025, കോഴിക്കോട് നിന്ന് വ്യാഴാഴ്ച പ്രാദേശിക സമയം 6:45 ന് ജിദ്ദയിലേക്ക് പുറപ്പെട്ടത്. ക്യാപ്റ്റന്‍ കനിക മെഹ്‌റ, ഫസ്റ്റ് ഓഫീസര്‍ ഗരിമ പാസി എന്നിവരാണ് വിമാനത്തിന്റെ പൈലറ്റുമാര്‍. ബിജിത എം ബി, ശ്രീലക്ഷ്മി, സുഷമ ശര്‍മ, ശുഭാംഗി ബിശ്വാസ് എന്നിവര്‍ ക്യാബിന്‍ ക്രൂ അംഗങ്ങളും.

എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ വനിതാ പ്രൊഫഷണലുകളാണ് നിര്‍ണായക ഗ്രൗണ്ട് ടാസ്‌ക്കുകള്‍ നിര്‍വഹിച്ചത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ സരിതാ സലുങ്കെ വിമാനം മോണിറ്റര്‍ ചെയ്തു, അതേസമയം മൃദുല കപാഡിയ വിമാനത്തിന്റെ പുരോഗതി നിരീക്ഷിച്ചു. ലീന ശര്‍മ്മയും നികിത ജവാന്‍ജലും ഫ്‌ലൈറ്റ് ഡിസ്പാച്ച് കൈകാര്യം ചെയ്തു. നിഷ രാമചന്ദ്രന്‍ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ചുമതലയുള്ള ഓണ്‍-ഡ്യൂട്ടി സര്‍വീസ് എഞ്ചിനീയറായി സേവനം നടത്തി. രഞ്ജു ആര്‍ ലോഡ് ഷീറ്റ് പരിശോധിച്ച് ഒപ്പിട്ടുവെന്നും എയര്‍ ഇന്ത്യ എക്‌പ്രെസ് പ്രതികരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *