Hivision Channel

മലപ്പുറം മങ്കടയില്‍ 14 വയസുകാരിയെ സഹോദരങ്ങള്‍ ചേര്‍ന്ന് പീഡിപ്പിച്ചു.

മലപ്പുറം മങ്കടയില്‍ 14 വയസുകാരിയെ സഹോദരങ്ങള്‍ ചേര്‍ന്ന് പീഡിപ്പിച്ചു. പത്താം ക്ലാസ് വിദ്യാര്‍ഥിനി 5 മാസം ഗര്‍ഭിണി. സ്വന്തം സഹോദരനും 24 വയസുകാരനായ ബന്ധുവുമാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ മുന്നില്‍ ഹാജരാക്കിയ ശേഷം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മങ്കട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.പെണ്‍കുട്ടി സ്വന്തം വീട്ടിലും പരിസരത്തും വച്ചാണ് പീഡനത്തിന് ഇരയായതെന്നാണ് വിവരം. പെണ്‍കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തുവന്നത്.

Leave a Comment

Your email address will not be published. Required fields are marked *