Hivision Channel

ഹൈക്കോടതിയില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം

ഹൈക്കോടതി വരാന്തയില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. ഹേബിയസ് കോര്‍പസ് ഹര്‍ജിയിലെ കക്ഷിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. തൃശൂര്‍ സ്വദേശി വിഷ്ണുവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഹേബിയസ് കോര്‍പസിലൂടെ ഹാജരാക്കിയ പെണ്‍കുട്ടി വീട്ടുകാരോടൊപ്പം പോകാന്‍ സമ്മതമറിയിച്ചതോടെയാണ് യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. യുവാവിനൊപ്പമുളള നിയമവിദ്യാര്‍ത്ഥിനിയായ യുവതിയെ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. മാതാപിതാക്കള്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലായിരുന്നു ഇത്.

കോടതിയിലെത്തിയ യുവതി യുവാവിനൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചു, ഇത് കേട്ടതിന് പിന്നാലെയാണ് പുറത്തേക്കിറങ്ങി കോടതി വരാന്തയില്‍വെച്ച് കൈ ഞരമ്പ് മുറിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *