Hivision Channel

മുന്നോക്ക സമുദായ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനെ മാറ്റിയ തീരുമാനം മരവിപ്പിച്ചു

മുന്നോക്ക സമുദായ വികസന കോര്‍പറേഷന്‍ ചെയര്‍മാനെ മാറ്റിയ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. കെ ജി പ്രജിത്തിനെ മാറ്റിയ തീരുമാനമാണ് മരവിപ്പിച്ചത്. കെബി ഗണേഷ്‌കുമാറിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. പുതിയ ഉത്തരവ് ഉടന്‍ പുറത്തിറക്കും.

എം രാജ ഗോപാലന്‍ നായരെ ചെയര്‍മാനാക്കിയാണ് ഭരണസമിതി സര്‍ക്കാര്‍ പുനസംഘടിപ്പിച്ചത്. കേരള കോണ്‍ഗ്രസ് ബി സംസ്ഥാന ജനറല്‍ സെക്രട്ടറി ആണ് പ്രേംജിത്. ആര്‍.ബാലകൃഷ്ണ പിള്ളയുടെ മരണത്തെ തുടര്‍ന്നായിരുന്നു പാര്‍ട്ടി നോമിനിയായി പ്രേംജിത്തിനെ നിയമിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *