Hivision Channel

യുവജന കമ്മീഷന്‍ ജില്ലാതല ജാഗ്രതാസഭ രൂപീകരണ യോഗം 12ന്

കണ്ണൂര്‍ :യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും ഉറപ്പാക്കുന്ന നടപടിക്രമങ്ങള്‍ ആവിഷ്‌കരിക്കുക, ലഹരിയില്‍ നിന്നും യുവതയെ സംരക്ഷിക്കുക, യുവജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ക്കെതിരായി കര്‍മ്മപദ്ധതികള്‍ ആസൂത്രണം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന യുവജന കമ്മീഷന്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നു. ഇതിന് മുന്നോടിയായി ജില്ലയിലെ വിദ്യാര്‍ഥി- യുവജന സംഘടനാ പ്രതിനിധികള്‍, സര്‍വ്വകലാശാല, കോളേജ് യൂണിയന്‍ ഭാരവാഹികള്‍, നാഷണല്‍ സര്‍വീസ് സ്‌കീം, എന്‍ സി സി പ്രതിനിധികളെ ഉള്‍പ്പെടുത്തി ജില്ലാതലത്തില്‍ ജാഗ്രതാസഭ രൂപീകരിക്കുന്നു. കണ്ണൂര്‍ ജില്ലാതല ജാഗ്രതാസഭ രൂപീകരണ യോഗം യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജറിന്റെ അധ്യക്ഷതയില്‍ സെപ്തംബര്‍ 12 ന് ഉച്ചക്ക് രണ്ട് മണി മുതല്‍ കണ്ണൂര്‍ പിഡബ്ല്യുഡി ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

Leave a Comment

Your email address will not be published. Required fields are marked *