Hivision Channel

എണാകുളത്ത് ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി

എണാകുളം ജില്ലയിലെ കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍. കടമക്കുടി സ്വദേശി നിജോ (39), ഭാര്യ ശില്‍പ(32), മക്കളായ ഏബല്‍ (7) ആരോണ്‍ (5) എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം.

രണ്ട് ആണ്‍കുട്ടികള്‍ക്കും വിഷം നല്‍കിയ ശേഷം അച്ഛനും അമ്മയും തൂങ്ങി മരിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇന്ന് പുലര്‍ച്ചെയാണ് നാല് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ശില്‍പ വിദേശത്താണ് ജോലി ചെയ്തിരുന്നത്. നിജോ കടമക്കുടിയില്‍ തന്നെ കെട്ടിട നിര്‍മ്മാണ തൊഴിലാളിയായിരുന്നു

Leave a Comment

Your email address will not be published. Required fields are marked *