Hivision Channel

ഉളിക്കല്‍ ടൗണില്‍ എസ്‌ഐയെ മര്‍ദ്ദിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ഇരിട്ടി:ഉളിക്കല്‍ ടൗണില്‍ യുവാക്കള്‍ ബഹളം വക്കുന്നത് അന്വേഷിക്കാന്‍ പോലീസെത്തിയപ്പോഴാണ് ഉളിക്കല്‍ എസ് ഐ കെ ശശീന്ദ്രന് നേരെ കയ്യേറ്റമുണ്ടായത്.നുച്ചിയാട് സ്വദേശികളായ പി.നൗഷാദ് , റസാക്ക് എന്നിവരാണ് കൈയ്യേറ്റം ചെയ്തത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഉളിക്കല്‍ ടൗണില്‍ നൗഷാദും റസാക്കും ചിലരുമായി ബഹളം വെക്കുന്നതിനിടെ എത്തിയ എസ്‌ഐയെ രണ്ടുപേരും ചേര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു. പരിക്കേറ്റ എസ് ഐ ശശീന്ദ്രന്‍ ഇരിട്ടി താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.

Leave a Comment

Your email address will not be published. Required fields are marked *