Hivision Channel

അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവ് പി പി മുകുന്ദന്റെ സംസ്‌കാരം നാളെ നടക്കും

അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവ് പി പി മുകുന്ദന്റെ സംസ്‌കാരം നാളെ നടക്കും. കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്.

ബിജെപിയുടെ ദക്ഷിണേന്ത്യയിലെ മുന്‍ സംഘടനാ സെക്രട്ടറിയായിരുന്നു മുകുന്ദന്‍. ആര്‍എസ്എസിന്റെ പ്രാന്ത സമ്പര്‍ക്ക പ്രമുഖായും പ്രവര്‍ത്തിച്ചിരുന്നു. മൃതദേഹം കൊച്ചിയിലെ ആര്‍എസ്എസ് കാര്യാലയത്തിലും,തൃശൂര്‍,കോഴിക്കോട്,തലശേരി എന്നിവിടങ്ങളിലും ഇന്ന് പൊതുദര്‍ശനത്തിന് വെക്കും.നാളെ രാവിലെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം ഉച്ചയോടെ മണത്തണയിലെ വീട്ടിലെത്തിക്കും.വൈകിട്ടോടെ മണത്തണ തറവാട്ട് ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക

മണത്തണയിലെ പരേതനായ നടുവില്‍ കൃഷ്ണന്‍ നായരുടേയും, കുളങ്ങരത്ത് കല്യാണി അമ്മയുടേയും മകനാണ്. സഹോദരങ്ങള്‍ :- ഗണേശന്‍ (റിട്ട. ഹെഡ് മാസ്റ്റര്‍ വേക്കളം യു.പി.സ്‌കൂള്‍ ), ചന്ദ്രന്‍, പരേതനായ കുഞ്ഞിരാമന്‍.

Leave a Comment

Your email address will not be published. Required fields are marked *