Hivision Channel

108 ആംബുലന്‍സ് ജീവനക്കാര്‍ക്ക് ശമ്പളം അനുവദിക്കണമെന്ന് 108 ആംബുലന്‍സ് എംപ്ലോയീസ് യൂണിയന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി

108 ആംബുലന്‍സ് ജീവനക്കാര്‍ക്ക് ശമ്പളം അനുവദിക്കണമെന്ന് 108 ആംബുലന്‍സ് എംപ്ലോയീസ് യൂണിയന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.കുറച്ച് മാസങ്ങളായി 108 ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ശമ്പളം കൃത്യമായി ലഭിക്കുന്നില്ല.
സപ്തംബര്‍ മാസം 13 ആയിട്ടും ശമ്പളം ലഭിക്കാത്തതില്‍ കേരള സ്റ്റേറ്റ് 108 ആംബുലന്‍സ് എംപ്ലോയീസ് യൂണിയന്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു.കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള ജിവികെ എന്ന കമ്പനിയാണ് 108 ആംബുലന്‍സ് നടത്തിപ്പ് ടെന്‍ഡറിങ്ങിലൂടെ ഏറ്റെടുത്ത് നടത്തിവരുന്നത്.അവശ്യ സര്‍വ്വീസ് മേഖലയില്‍പ്രത്യക്ഷ സമര പരിപാടിക്ക് തൊഴിലാളികളെ നിര്‍ബന്ധിക്കരുതെന്ന് യൂനിയന്‍ ജിവികെ മാനേജ്‌മെന്റിനോട് അഭ്യര്‍ത്ഥിച്ചു.സര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഉടന്‍ ഇടപെടണമെന്നും യൂണിയന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *