Hivision Channel

കേരളവിഷന്‍ സംരംഭക കണ്‍വെന്‍ഷന് കൊച്ചിയില്‍ തുടക്കം

കേരളവിഷന്റെ സംരംഭക കണ്‍വെന്‍ഷന് കൊച്ചിയില്‍ പ്രൗഢ ഗംഭീര തുടക്കം. ലോകത്തിനും രാജ്യത്തിനും മുന്‍പില്‍ കേരളവിഷന്‍ സുന്ദരമായ ബദല്‍ തീര്‍ത്തെന്ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് പറഞ്ഞു.

കേരളവിഷന്റെ ഈ വളര്‍ച്ചയില്‍ ഏറെ സന്തോഷമുണ്ടെന്നും, ആഗോളവത്ക്കരണത്തിന്റെ കാലത്ത് വന്‍കിട കുത്തകകളോട് മത്സരിക്കാന്‍ സാധിക്കുകയില്ല, ബദലുകള്‍ സൃഷ്ടിക്കാനാവില്ല എന്ന മുദ്രാവാക്യത്തിന് പകരമായി ലോകത്തിന് മുന്‍പില്‍ മനോഹരമായൊരു ബദല്‍ കാണിക്കുവാന്‍ കേരളവിഷന് സാധിച്ചുവെന്ന് മന്ത്രി പറഞ്ഞു. വാര്‍ത്തയും വസ്തുതയും തമ്മിലുള്ള അന്തരത്തില്‍ നിന്ന് വസ്തുത മുന്നോട്ടു വയ്ക്കുമ്പോള്‍ വിശ്വാസ്യത ഉണ്ടാകുന്നു. ആ വിശ്വാസ്യത മുന്നോട്ടു വെക്കാന്‍ കേരളവിഷന് കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. ഇത് ഇനിയും പ്രോത്സാഹിപ്പിക്കേണ്ടതാണ്. കുത്തക കമ്പനികളെപ്പോലെ വന്‍ ബാങ്കുകളുടെ സാമ്പത്തിക സഹായത്തോടെ അല്ല, ഇവിടെ മുതല്‍ മുടക്കുന്നത് ഒരു ജനതയാണ് എന്നതിനാല്‍ മറ്റ് അജണ്ടകളോ താത്പര്യങ്ങളോ ഉണ്ടാകുകയില്ല എന്നും സാധാരണക്കാരുടെ പണമാണ് കേരളവിഷന്റെ പിന്‍ബലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളവിഷനുമായി സഹകരിച്ചുള്ള എന്ത് പദ്ധതികള്‍ തയ്യാറാക്കുന്നതിനും കൃഷിവകുപ്പ് തയ്യാറാണെന്നും കേരളവിഷന്റെ ഈ തീരുമാനം ഏറെ സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

കേരളവിഷന്‍ ഒടിടി പ്ലാറ്റ്‌ഫോം ലോഞ്ചിങ് ഹൈബി ഈഡന്‍ എംപി നിര്‍വഹിച്ചു.കേരളവിഷന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ ആത്മാര്‍ത്ഥതയും പുതിയതിനെ ഉള്‍ക്കൊള്ളാനുള്ള മനസ്സുമാണെന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു .

കേരളവിഷന്റെ നേട്ടം സമാനതകളില്ലാത്തതാണെന്നും ഇത് സാധ്യമാക്കിയതില്‍ കേരളവിഷന്റെ സാരഥികളെയും സംരഭകരെയും അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും ലൂക്കര്‍ ഇന്ത്യ എംഡി ജ്യോതിഷ് കുമാര്‍ പറഞ്ഞു

എന്‍ എച്ച് അന്‍വര്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡുകളുടെ വിതരണവും കേരളവിഷന്റെ പ്രഥമ ടെലിവിഷന്‍ അവാര്‍ഡുകളും കണ്‍വെന്‍ഷനില്‍ വിതരണം ചെയ്യും. തുടര്‍ന്ന് മെഗാഷോയും അരങ്ങേറും.

കൊച്ചി ഗ്രാന്റ് ഹയാത്തില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ 1500ലധികം സംരംഭകരാണ് പങ്കെടുക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *