Hivision Channel

കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ സാധാരണ നിലയിലേക്ക്

കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ സാധാരണ നിലയിലേക്ക്.
കണ്ടെയ്ന്‍മെന്റ് സോണിലെത് ഒഴികെയുള്ള സ്‌കൂളുകളാണ് തുറന്ന് പ്രവര്‍ത്തിക്കുക. കണ്ടൈന്‍മെന്റ് സോണിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയന്ത്രണങ്ങള്‍ അവസാനിക്കുന്നതുവരെ ഓണ്‍ലൈന്‍ ക്ലാസ് തുടരും.

ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. സ്‌കൂളിലെത്തുന്ന വിദ്യാര്‍ത്ഥികളും അധ്യാപകരും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കണം. സ്‌കൂളുകളുടെ പ്രവേശന കവാടങ്ങളിലും ക്ലാസ് മുറികളിലും സാനിറ്റൈസര്‍ സ്ഥാപിക്കും.

കോഴിക്കോട് ജില്ലയില്‍ നിപ ആശങ്ക ഒഴിയുകയാണ്. ഇന്നലെ ലഭിച്ച 7 പരിശോധന ഫലവും നെഗറ്റീവ് ആണ്. നിലവില്‍ 915 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇവര്‍ ഐസൊലേഷനില്‍ കഴിയുകയാണ്. ഇന്നലെ 66 പേരെക്കൂടി സമ്പര്‍ക്ക പട്ടിയില്‍നിന്ന് ഒഴിവാക്കി. ആകെ 373 പേരെയാണ് സമ്പര്‍ക്ക പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടുവെന്നും മറ്റുള്ള 3 പേരുടെയും ആരോഗ്യനില തൃപ്തികരമാണന്നും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *