Hivision Channel

വാര്‍ഷിക ജനറല്‍ ബോഡി യോഗവും തിരഞ്ഞെടുപ്പും

മുഴക്കുന്ന്: ശ്രീ ദുര്‍ഗ എന്‍.എസ്.എസ് കരയോഗം വാര്‍ഷിക ജനറല്‍ ബോഡി യോഗവും, തിരഞ്ഞെടുപ്പും നടത്തി. താലൂക്ക് പ്രസിഡന്റ് ഉദയഭാനു ഉദ്ഘാടനം ചെയ്തു. കെ പി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ അംഗം രമേഷ് ബാബു, താലൂക്ക് സെക്രട്ടറി അരവിന്ദന്‍, ആനന്ദകുറുപ്പ്, കെ വി കൃഷ്ണന്‍, എം.എ വേണുഗോപാലന്‍, ദാമോദരന്‍, ഗീത വടക്കേടത്ത് തുടങ്ങിയവര്‍ സംസാരിച്ചു. പ്രസിഡന്റായി കെ. വി കൃഷ്ണനെയും സെക്രട്ടറിയായി കെ സന്തോഷിനെയും യോഗം തിരഞ്ഞെടുത്തു. ചടങ്ങില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *