Hivision Channel

അന്തരിച്ച സംവിധായകന്‍ കെ ജി ജോര്‍ജിന്റെ സംസ്‌കാരം ഇന്ന്

അന്തരിച്ച പ്രശസ്ത സംവിധായകന്‍ കെ ജി ജോര്‍ജിന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് കൊച്ചി രവിപുരത്തെ ശ്മശാനത്തില്‍ നടക്കും. കെ.ജി.ജോര്‍ജിന്റെ ആഗ്രഹപ്രകാരമാണ് മൃതദേഹം ദഹിപ്പിക്കാനുള്ള തീരുമാനം. രാവിലെ 11 മണി മുതല്‍ 3 വരെ എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം ഉണ്ടാകും. ആറുമണിക്ക് വൈഎംസിഎ ഹാളില്‍ അനുശോചന യോഗവും സംഘടിപ്പിച്ചിട്ടുണ്ട്. ഗോവയില്‍ ആയിരുന്ന കെ ജി ജോര്‍ജിന്റെ ഭാര്യയും മകനും ദോഹയില്‍ നിന്ന് മകളും കഴിഞ്ഞദിവസം ഉച്ചയോടെ നാട്ടിലെത്തിയിരുന്നു.

ഈ മാസം 24ന് കാക്കനാട്ടുള്ള വയോജന കേന്ദ്രത്തില്‍ വച്ചായിരുന്നു കെ ജി ജോര്‍ജിന്റെ വിയോഗം. 77 വയസായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *