വിളക്കോട്: മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് കുടുംബശ്രീ തൊഴിലുറപ്പ്, ഹരിത കര്‍മ്മസേന, ആശാവര്‍ക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിളക്കോട് ഗവണ്മെന്റ് യുപി സ്കൂള്‍ പരിസരം ശുചീകരിച്ചു. വാര്‍ഡ് മെമ്പര്‍ ബി.മിനി,വി സുജാത, കെ റീന,രതി രാജീവന്, ദേവകി, കെ.ശ്രീജ, കെ.സാവിത്രി എന്നിവര്‍ നേതൃത്വം നല്കി.