Hivision Channel

മാലിന്യ സംസ്‌കരണത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി

മാലിന്യ സംസ്‌കരണത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. നിലവിലെ മുനിസിപ്പല്‍ ആക്ട് ഭേദഗതി ചെയ്ത് പുതിയ ഓര്‍ഡിനന്‍സ് ഇറക്കുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കനത്ത പിഴയ്ക്ക് പുറമെ ജയില്‍ ശിക്ഷയും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ഭേഗദതി. മാലിന്യ സംസ്‌കരണത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക ഇളവില്ലെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണാനാണ് പുതിയ ഭേദഗതി. നിലവിലെ നിയമം കൂടുതല്‍ ശക്തമാക്കി കൊണ്ടുള്ള പുതിയ ഓര്‍ഡിനന്‍സ് ഉടന്‍ ഇറക്കുമെന്ന് തദ്ദേശ മന്ത്രി പറഞ്ഞു. മാലിന്യം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പിടി വീഴും. ഇതിനായി എന്‍ഫോഴ്‌സ്മെന്റ് സ്‌കോഡ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പരിശോധിക്കുമെന്നും മന്ത്രി.

Leave a Comment

Your email address will not be published. Required fields are marked *